
തിരൂർ: എം ഇ എസ് സെൻട്രൽ സ്കൂൾളിൽ മോണ്ടിസ്സോറി രീതിയിൽ മൂന്നാം ക്ലാസ് വരെ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി കോൺവെക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു.
സ്കൂൾ സെക്രട്ടറി പി എ സലാം ലില്ലിസ് അധ്യക്ഷത വഹിച്ചു. എം ഇ എസ് മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഹമീദ് ഫൈസൽ ഗഫൂർ മുഖ്യാതിഥിയായി.”മോണ്ടിസ്സോറി രീതിയിൽ പഠനം നേടിയ വിദ്യാർഥികൾക്ക് സ്വതന്ത്ര ചിന്തയും ആത്മവിശ്വാസവും കൂടുതൽ വികസിക്കുമെന്ന്” അദ്ദേഹം പറഞ്ഞു. സ്കൂൾ ട്രഷറർ അബ്ദുൽ ജലീൽ കൈനിക്കര മുഖ്യാതിഥിയെ ഉപഹാരം നൽകി ആദരിച്ചു.എം ഇ എസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് മോണ്ടിസ്സോറി വിദ്യാഭ്യാസ രീതിക്കായുള്ള പ്രാധാന്യം അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ വിദ്യാർഥികളുടെ പഠന നേട്ടങ്ങളെ അഭിനന്ദിച്ച് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. സ്കൂൾ വൈസ് ചെയർമാൻ പി എ റഷീദ്, ജോയിന്റ് സെക്രട്ടറി നജുമുദ്ധീൻ കല്ലിങ്ങൽ, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ,
വൈസ് പ്രിൻസിപ്പാൾ പി ടി ബെന്നി,
അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Leave a Reply