
തിരൂര്‍ :കേരളത്തിലെ കേബിള്‍ ഓ പ്പറേറ്റര്‍മാര്‍ക്ക് കേബിള്‍ വലിക്കാന്‍ വൈദ്യുതി തൂണിന്റെ വാടക നൂറ് രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ റൈറ്റ് ഓഫ് വേ നടപ്പിലാക്കാന്‍ കെ. എസ്. ഇ. ബി. തയ്യാറാവണമെന്ന് തിരൂരില്‍ നടന്ന കേബിള്‍ ടി. വി. ഒപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 15-ാമത് സംസ്ഥാന സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹൈ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചെങ്കിലും കെ. എസ്.ഇ. ബി നടപ്പിലാക്കുന്നതില്‍ വിമൂഖത കാണിക്കുകയാണ്.മുന്‍ കാല പ്രാബല്യത്തോടെ നടപ്പില്‍ ആക്കണമെന്നാണ് കോടതി വിധി. ഇന്റര്‍നെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഒരു സംസ്ഥാനമെന്ന കാര്യവും ഇന്റര്‍നെറ്റ് സേവനത്തിന്റെ പ്രാധാന്യവും പരിഗണിച്ചു ഹൈകോടതി വിധിയുടെ ഭാഗമായ റൈറ്റ് ഓഫ് വേ നിരക്ക് അംഗീകരിച്ച് നടപ്പിലാക്കണമെന്നാണ് സമ്മേളനം ആവശ്യപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, വൈസ് പ്രസിഡന്റ് എം. രാജ്മോഹന്‍, കെ. വി. രാജന്‍, കെ. വിജയകൃഷ്ണന്‍, കെ. ഗോവിന്ദന്‍, പി. എസ്. സിബി, നിസാര്‍ കോയ പറമ്പില്‍ എന്നിവരടങ്ങിയ സബ് കമ്മിറ്റികളാണ് സമ്മേളനം നിയന്ത്രിച്ചത്.
പുതിയ ഭാരവാഹികളായി പ്രവീൺ മോഹൻ (സംസ്ഥാന പ്രസിഡന്റ്)
പി. ബി. സുരേഷ്( സംസ്ഥാന ജനറൽ സെക്രട്ടറി),ബിനു ശിവദാസ് (സംസ്ഥാന
ട്രഷറർ )പി. എസ്. സിബി, നിസാർ കോയ പറമ്പിൽ( സംസ്ഥാന സെക്രട്ടറിമാർ )
രാജ് മോഹൻ മാമ്പ്ര
(സംസ്ഥാന വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.


Leave a Reply