Author: Staff correspondent (Shaiju TP)

Post
ഫ്രാൻസിൽ ഇടത് മുന്നേറ്റം

ഫ്രാൻസിൽ ഇടത് മുന്നേറ്റം

പാരിസ് ∙ ഫ്രാൻസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടിന് (എൻഎഫ്പി) മുന്നേറ്റം. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്ന തീവ്രവലതു പക്ഷമായ നാഷനൽ റാലി സഖ്യം (ആർഎൻ) മൂന്നാം സ്ഥാനത്താകുമെന്നാണ് എക്സിറ്റ്പോൾ. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തൂക്കുമന്ത്രിസഭ വന്നേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതാകുമെന്നാണ് പ്രവചനം.

Article
വിശ്വാസികളെ പിടിക്കാൻ സിപിഎം

വിശ്വാസികളെ പിടിക്കാൻ സിപിഎം

തിരുവനന്തപുരം: വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിട്ടുനിൽക്കരുതെന്ന്സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻപാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്രങ്ങളിൽ ഇടപെടണം. വിശ്വാസികളെ കൂടെ നിർത്തണം.സഖാക്കൾക്കു പണത്തോട് ആർത്തി കൂടുന്നു. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണു പലരും പാർട്ടിയിലേക്കു വരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണു രൂക്ഷവിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണക്കുകൾ പിഴച്ചതു ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. താഴെത്തട്ടിലുള്ള യാഥാർഥ്യം മനസ്സിലാക്കാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നും റിപ്പോർട്ടിങ്ങിൽ സൂചിപ്പിച്ചു.

Post
ഗവ:ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം:എഐവൈഎഫ്

ഗവ:ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം:എഐവൈഎഫ്

തിരുവില്വാമല:സാധാരണക്കാരായ ജനവിഭാഗങ്ങൾ ചികിത്സയ്ക്ക് വേണ്ടി ആശ്രയിക്കുന്ന തിരുവില്വാമല ഗവൺമെൻറ് ആശുപത്രിയിൽ രാത്രികാല ഡോക്ടറുടെ സേവനവും കിടത്തി ചികിത്സയും പുനരാരംഭിക്കണം. രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ഭൗതിക സാഹചര്യം ഉണ്ടായിട്ടും ആശുപത്രിയെ തരം താഴ്ത്തിയതിനാൽ കിടത്തി ചികിത്സ ഇപ്പോൾ ലഭ്യമല്ല.രാത്രികാലങ്ങളിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികൾ പരിസരപ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തി കിടത്തി ചികിത്സ ലഭ്യമാക്കണമെന്നുംഎഐവൈഎഫ് തിരുവില്വാമല മേഖല കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിരുവില്വാമല അരവിന്ദാക്ഷൻ സ്മാരക മന്ദിരത്തിൽ...

Post
അന്തരിച്ചു

അന്തരിച്ചു

ചേലക്കര: കുറുമല പൂക്കുന്നേൽ മറിയക്കുട്ടി(83) അന്തരിച്ചു. ഭർത്താവ്: ചാക്കപ്പൻ മക്കൾ: ലിസ്സി, പരേതയായ ശാന്ത, മിനി, അഡ്വ. എൽദോ പൂക്കുന്നേൽ (പ്രസിഡന്റ്, ബാർ അസോസിയേഷൻ വടക്കാഞ്ചേരി,), സെലിൻ മരുമക്കൾ: ബാബു, ജോയ്, ഫിൽസി, ജോഷി, പരേതനായ സ്റ്റീഫൻ, പരേതയായ സോഫി സംസ്കാരം. തിങ്കളാഴ്ച്ച വൈകീട്ട് 3-ന് കുറുമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.

Post
വീടിന് നേരെ ഗുണ്ടാ ആക്രമണം

വീടിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: കണ്ടല അരുമാളൂരിൽ വീടിന് നേരെ ഗുണ്ടാ ആക്രമണം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അരുമാളൂർ സ്വദേശി ബിജുവിന്‍റെ വീടിന് നേർക്കാണ് ആക്രമണമുണ്ടായത്. മൂന്ന് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ബിജു, പ്രജീഷ്, മനു എന്നിവർക്കാണ് പരിക്കേറ്റത്. അക്രമികൾ കാറിന്‍റെ മുൻവശത്തെ ചില്ല് തകർക്കുകയും വീടിനുനേർക്ക് ബിയർ കുപ്പികൾ എറിയുകയുമായിരുന്നു.

Article
ബിനോയ് വിശ്വത്തിന് മറുപടിയുണ്ട് ;പറയിപ്പിക്കരുത്

ബിനോയ് വിശ്വത്തിന് മറുപടിയുണ്ട് ;പറയിപ്പിക്കരുത്

തിരുവനന്തപുരം: എസ്എഫ്ഐയെയും സിപിഎമ്മിനേയും വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നടപടിക്കെതിരേ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹിം. ബിനോയ്‌ വിശ്വം വേറൊരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനാൽ അദ്ദേഹത്തിന് അഭിപ്രായ പ്രകടനം നടത്താം. അദേഹത്തിന്‍റെ പദവിക്ക് യോജിച്ചതാണോ ആ പ്രസ്താവന എന്ന് അദ്ദേഹം പരിശോധിക്കണം. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണോയെന്നും അദ്ദേഹം പരിശോധിക്കണം. ഇടതുപക്ഷ ഐക്യത്തിന്‍റെ പ്രസക്തി സിപിഐ സെക്രട്ടറി മനസിലാക്കണം. ശക്തമായ മറുപടി പറയാന്‍ ഡിവൈഎഫ്‌ഐക്ക് അറിയാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഡിവൈഎഫ്‌ഐ ആഗ്രഹിക്കുന്നില്ലെന്നും...

Post
പലസ്തീനേ എങ്ങനെ കാണണം? ദിപിൻ ജയദീപ് എഴുതുന്നു

പലസ്തീനേ എങ്ങനെ കാണണം? ദിപിൻ ജയദീപ് എഴുതുന്നു

പലസ്തീൻ: ചരിത്രത്തിനും രാഷ്ട്രീയത്തിനും മതരാഷ്ട്ര സങ്കല്പങ്ങൾക്കും അപ്പുറം നഗ്നമായ മനുഷ്യാവകാശ ലംഘനം! ദിപിൻ ജയദീപ് അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് തീർച്ചയായും പക്ഷം പിടിക്കാൻ ആളുണ്ടാവും എന്നത് ഉറപ്പാണ്. എന്നാൽ, അതിനുള്ള മാനദണ്ഡം എന്താണ്? ഒരു യഹൂദ ഭൂരിപക്ഷ രാഷ്ട്രവും ഒരു ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രവും തമ്മിലുള്ള പോരാട്ടത്തിൽ പക്ഷം പിടിക്കുന്ന മനുഷ്യർക്ക് തീർച്ചയായും മതം ഒരു വിഷയമാണ്. അന്ധമായ പിന്തുണകൾക്ക് പിന്നിൽ മതവികാരം ഉണ്ട്. നല്ലൊരു ശതമാനം മനുഷ്യരും...

Post
ഇന്ന് ട്രെയ്നുകൾ വൈകും

ഇന്ന് ട്രെയ്നുകൾ വൈകും

കൊച്ചി: റെയിൽപ്പാളത്തിൽ മരം വീണതിനെത്തുടർന്ന് എറണാകുളം-തൃശൂർ പാതയിൽ ട്രെയിൽ ഗതാഗതം തടസപ്പെട്ടു. പച്ചാളത്ത് ലൂർദ് ആശുപത്രിക്ക് സമീപത്ത് മരം വീണത്. മരം മുറിച്ചുമാറ്റാനുള്ള നടപടി തുടങ്ങി. അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണെമന്നാവശ്യപ്പെട്ട് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകിയതായി റെയിൽവേ അറിയിച്ചു. കേരള സമ്പർക്കക്രാന്തി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എറണാകുളം ജംക്ഷനിലും ബിലാസ്പുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എറണാകുളം സൗത്ത് ജംഗ്ഷനിലും പിടിച്ചിട്ടിരിക്കുകയാണ്

Article
സ്കൂൾ പരിസരത്ത് വിൽപ്പന COOL LIP

സ്കൂൾ പരിസരത്ത് വിൽപ്പന COOL LIP

സ്കൂൾ പരിസരങ്ങളിൽ കുട്ടികൾക്കിടയിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ആൾ റിമാൻറിൽനിരോധിക്കപ്പെട്ടതും ആരോഗ്യത്തിന് ഹാനികരവുമായ COOL LIP എന്ന പേരിലുള്ള പുകയില ഉൽപ്പന്നങ്ങൾ പഴയന്നൂർ ഹയർ സെക്കൻററി സ്കൂൾ പരിസരത്തു വില്പനനടത്തിയ പഴയന്നൂർ കുമ്പളക്കേോട് സ്വദേശിയായ കുന്നമ്പിള്ളി വീട്ടിൽ രതീഷ് (44) നെയാണ് കോടതി റിമാൻറു ചെയ്തത് പഴയന്നൂർ ഹയർ സെക്കൻററി സ്കൂളിലെ കുട്ടികൾക്കിടയിൽ നിരോധിക്കപ്പെട്ട പുകയിലയുത്പന്നം കൂടുതലായി കണ്ടുവരുന്നു എന്ന് പരാതിലഭിച്ചതിനെ തുടർന്ന് പഴയന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Post
പൂച്ചയെ രക്ഷപ്പെടുത്തി; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷപ്പെടുത്തി; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പൊന്നാനി : റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.പൊന്നാനി തയ്യങ്ങാട് സ്വദേശി വിപിൻദാസ് (33) ആണ് മരിച്ചത്.പൊന്നാനി റോഡിൽ തുയ്യം പെട്രോൾ പമ്പിന് സമീപമാണ് അപകടം.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.ഓട്ടോയുടെ മുന്നിൽ ചാടിയ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.പൂച്ചയെ രക്ഷപ്പെടുത്താൻ വിപിൻദാസ് ഓട്ടോ വെട്ടിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.