തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടുത്തു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തേക്ക് എത്തി. 7.30ഓടെയാണ് തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് മദർഷിപ്പ് എത്തിയത്. ഒൻപത് മണിക്ക് ബെർത്തിംഗ്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേൽക്കും. തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ സ്വീകരിക്കും. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഇന്ത്യയിലെ ആദ്യത്തെ ജെ എൻ എഐ കോണ്‍ക്ലേവ് കൊച്ചിയില്‍
ഇന്ത്യയിലെ ആദ്യത്തെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജെന്‍ എ.ഐ) രാജ്യാന്തര കോണ്‍ക്ലേവ് വ്യാഴാഴ്ച്ച (ജൂലൈ 11 ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും രണ്ടുദിവസത്തെ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വ്യാഴാഴ്ച രാവിലെ 10.15...
ന്യൂനമർദപാത്തി;5 ദിവസം മഴ
തിരുവനന്തപുരം: വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾക്കു സാധ്യതയുള്ളതിനാൽ വടക്കൻ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 35...
പരപ്പനങ്ങാടി നഗരസഭ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു
ഞാറ്റുവേല ചന്ത പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർബാനുവിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പിപി ഷാഹുൽഹമീദ് കർഷകന്ഫലവൃക്ഷ തൈ നൽകി കൊണ്ട്ചന്ത ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ഇർഷാന എംപി സ്വാഗതം ആശംസിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ മുൻസിപ്പാലിറ്റിയിൽ സ്ഥിരമായി ഒരു ചന്ത സംഘടിപ്പിക്കുന്നതിനെ കുറിച്ചും അതിന് സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിച്ചു .പരിപാടിയിൽ എഡിസി മെമ്പർമാർക്ക് വേണ്ടി സിദ്ധാർത്ഥൻ ആശംസകൾ അറിയിച്ചു.ചന്തയിൽ പരപ്പനങ്ങാടിമുനിസിപ്പാലിറ്റിയിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങളും കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങളും പരപ്പനങ്ങാടി എക്കോ ഷോപ്പിന്റെ കാർഷിക...
അന്തരിച്ചു
ഊർങ്ങാട്ടിരി : ഈസ്റ്റ് വടക്കുമുറിയിൽ പരേതനായ ചെറുവോടൻ കാരി കുട്ടിയുടെ ഭാര്യ സി . ചെറിയക്കി (85) നിര്യാതയായി മക്കൾ:ചെറുവോടൻ,കണ്ണൻ കുട്ടി ,ചെറുവോടൻവാസു മരുമക്കൾ,സുലോചന ,സിന്ധു
വീട് കുത്തി തുറന്ന് വൻ മോഷണം
തൃശൂർ: കൊരട്ടി ചിറങ്ങരയിൽ വൻ മോഷണം. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പകശേരി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ച് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി ഉറങ്ങാൻ കിടന്നതിനു ശേഷം 2.30 ഓടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ട് ചെന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
പിഎസ് സി: തട്ടിപ്പ്: പ്രമോദ് കോട്ടൂളിക്കെതിരേ നടപടി
കോഴിക്കോട്: പിഎസ്സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരേ നടപടി. പ്രമോദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും മാറ്റുമെന്ന് പാർട്ടി വ്യത്തങ്ങൾ വ്യക്തമാക്കുന്നു.മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടതായാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്‍റെ ആരോപണം. 22 ലക്ഷം രൂപ കൈമാറി. നിയമനം ലഭിക്കാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. മറ്റൊരു പ്രധാന പദവി...
പിഎസ്സി അംഗ നിയമനം വഴി വിട്ട രീതിയിയിലല്ല
തിരുവനന്തപുരം; പിഎസ്സി അംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയില്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ല.നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്.തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കും.കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്‍റെ ചോദ്യം.ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം.ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീൻ ചോദിച്ചു.പിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ നേരത്തെ നടക്കുന്നുണ്ട്.പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും...
മുഖ്യമന്ത്രിയുടെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം. നിയമനത്തില്‍ അക്കൗണ്ട് ജനറല്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച സിജെ സുരേഷ് കുമാറിന് അതേ തസ്തികയില്‍ വീണ്ടും നിയമനം നല്‍കുകയായിരുന്നു. പുനര്‍നിയമന വ്യവസ്ഥ ലംഘിച്ചാണ് ഈ നിയമനം. കോടതി ഉത്തരവും ചട്ടവും പാലിക്കപ്പെട്ടില്ലെന്ന് അക്കൗണ്ട് ജനറല്‍ വ്യക്തമാക്കി. പുനര്‍ നിയമനം നല്‍കണമെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കണമെന്നതാണ് ചട്ടം.
ഖയാം തിയെറ്റർ മാജിക് ഫ്രെയിം ഏറ്റെടുത്തു
കേരളത്തിലെ ഏറ്റവും വലിയ തിയറ്ററുകളിൽ ഒന്നായ തിരൂർ ഖയാം തത്കാലികമായി പ്രദർശനം നിർത്തി. ഇനി പുതിയ രൂപത്തിൽ വീണ്ടുമെത്തും. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ഏറ്റെടുത്തു. 38 വർഷം മുൻപ് മമ്മൂട്ടിയായിരുന്നു തിയേറ്റർ ഉദ്‌ഘാടനം ചെയ്തത്.മലപ്പുറം ജില്ലയിലെ ആദ്യത്തെ എസി തിയേറ്ററായിരുന്നു’ പഴയ കാല റിലീസിങ് കേന്ദ്രം ആയിരുന്നു. 1000ൽ അധികം സീറ്റുകൾ ഉള്ള ഖയാമിൽ 80 രൂപയായിരുന്നു ടിക്കറ്റ് വില. ബാൽക്കണി 90രൂപ. അഞ്ചു തിയേറ്റർ ഉണ്ടായിരുന്ന തിരൂർ ടൗണിൽ ഇപ്പോൾ ഖയാമും അനൂഗ്രഹയും...









