Author: Staff correspondent (Shaiju TP)

Article
ഇന്നു മുതൽ തിരച്ചിൽ 6 സോണുകളായി തിരിച്ച് 40 ടീമുകൾ

ഇന്നു മുതൽ തിരച്ചിൽ 6 സോണുകളായി തിരിച്ച് 40 ടീമുകൾ

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തും.രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്ററ്, നേവി ടീമും ഇവിടെ തെരച്ചിൽ നടത്തും. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നുമുതൽ 6 സോണുകളായി...

Post
നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു

നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലിൽ നടത്താനിരുന്ന നെഹ്റുട്രോഫി ജലമേള മാറ്റിവച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനമായത്. തുടർന്ന് കളക്ടറേറ്റിൽ നെഹ്റു ട്രോഫി സബ് കമ്മിറ്റി യോഗം ചേർന്ന് എൻ.ടി.ബി.ആർ. ചെയർമാൻ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസാണ് ഇക്കാര്യം അറിയിച്ചത്

Article
ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്

ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ദുരന്തമേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്. ഭാവിയില്‍  പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവുണ്ട്. ദുരന്ത നിവാരണ പ്രിന്‍സപ്പല്‍ സെക്രട്ടറിയാണ്...

Post
ദുരിതബാധിതരെ സഹായിക്കുന്നതിനായി  വി നെറ്റ്വർക്ക്

ദുരിതബാധിതരെ സഹായിക്കുന്നതിനായി വി നെറ്റ്വർക്ക്

കൊച്ചി: പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി  കേരളത്തിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി. ഇതിന്‍റെ ഭാഗമായി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നത് തുടരുന്നതിനും വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുമായി ഏഴ് ദിവസത്തേക്ക് പ്രതിദിനം 1 ജിബി മൊബൈല്‍ ഡാറ്റ സൗജന്യമായി വി ലഭ്യമാക്കി. അധിക ഡാറ്റ ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് ആകും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ പേയ്മെന്‍റിന്‍റെ അവസാന തീയതി 10 ദിവസത്തേക്ക് നീട്ടി നല്‍കി. വയനാട്ടില്‍ ദുരിതം നേരിടുന്നവരെ സഹായിക്കുന്നതിനായി വിവിധ സാമഗ്രികള്‍ ശേഖരിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ കേരളത്തിലെ എല്ലാ വി സ്റ്റോറുകളിലും...

Article
അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാകണം

അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാകണം

അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പകല്‍ സമയത്ത് തന്നെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം. രാത്രികാലങ്ങളില്‍ മാറുന്നത് ഒഴിവാക്കണം. ജില്ലയില്‍ നിലവിലെ സ്ഥിതികള്‍ നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളും ജനപ്രതിനിധികളും ഏകോപിപ്പിച്ച് പ്രവര്‍ത്തനിക്കുന്നുണ്ട്. നിലവില്‍ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങള്‍ ഉള്‍പെടുന്നു. ആകെ 7864 പേരാണുള്ളത്. പലസ്ഥലങ്ങളിലും...

Post
ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ  വാഹനങ്ങൾക്ക് നിയന്ത്രണം

ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ വാഹനങ്ങൾക്ക് നിയന്ത്രണം

ഗൂഡല്ലൂർ- ഊട്ടി ഹൈവേയിൽ (NH-181) റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി 04-08-24 വരെ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി നീലഗിരി ജില്ലാ കളക്ടർ ഉത്തരവായി.

Article
ചാലിയാറിൽ നിന്ന് ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും

ചാലിയാറിൽ നിന്ന് ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും

146 എണ്ണം വയനാട്ടിലേക്ക് കൊണ്ടു പോയി വയനാട് : ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും. ആകെ 153 എണ്ണം. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 95 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, എൻ ഡി ആർ എഫ് , നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ...

Article
ബെയിലി പാലം നിർമ്മാണം പൂർത്തിയായി

ബെയിലി പാലം നിർമ്മാണം പൂർത്തിയായി

മുണ്ട കൈയിലേക്കുള്ള ബെയിലി പാലം നിർമ്മാണം പൂർത്തിയായി. ഇനി രക്ഷാ പ്രവർത്തനം കൂടുതൽ സൗകര്യ പ്രദമാകും.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം കഴിഞ്ഞ ദിവസമാണ് നിർമ്മാണം തുടങ്ങിയത്.. എന്നാൽ പുഴയുടെ ഒഴുക്ക് കാരണം ഇന്നലെ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായി എന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇന്നലെ വീണ്ടും യുദ്ധകാലടിസ്ഥാനിൽ നിർമ്മാണം തുടങ്ങുകയായിരുന്നു.. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30...

Article
അകമലയിൽ നിന്ന് മണിക്കൂറിനകമൊഴിയണമെന്നത് വ്യാജവാർത്ത

അകമലയിൽ നിന്ന് മണിക്കൂറിനകമൊഴിയണമെന്നത് വ്യാജവാർത്ത

തൃശൂര്‍ അകമല മേഖലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ജൂലൈ 31ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല – മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റണമെന്ന നിര്‍ദേശം നല്‍കുകയും, 25 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും, ക്യാമ്പുകളിലേക്കും മാറിയിട്ടുള്ളതാണ്. കൂടാതെ ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ...

Post
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂര്‍ , മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ സ്കൂളുകൾക്ക് അവധി. മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നാളെ (ഓഗസ്റ്റ് 2) അവധി. അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.