ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ നടൻ മോഹൻലാൽ എത്തി. പട്ടാള വേഷത്തിലാണ് ലാൽ എത്തിയത്. മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലെത്തിയ അദ്ദേഹം ദുരന്തഭൂമിയും സൈനികരെയും മോഹൻലാൽ സന്ദർശിച്ചു ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹന്‍ലാല്‍ സംഭാവന ചെയ്തിരുന്നു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഇനി പ്രതീക്ഷ ചാലിയാറിൽ: പരിശോധന തുടരും – കൃഷി മന്ത്രി
ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കൃഷി മന്തി പി പ്രസാദ്. ഇതിനായി നേവിയുടെയും ഹെലികോപ്റ്ററിൻ്റെയും സഹകരണം ലഭിക്കും. നിലമ്പൂരിൽ നടന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹെലികോപ്റ്റർ, മണ്ണിനടിയിൽ തിരച്ചിൽ നടത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിവയും ലഭ്യമാക്കുന്നു. ആവശ്യമായ ഭാഗങ്ങളിൽ ഡോഗ് സ്ക്വാഡും പരിശോധന നടത്തും.ഉരുൾപൊട്ടൽ മേഖലയോട് ചേർന്ന ഭാഗം മുതൽ ചാലിയാറിൻ്റെ അവസാന ഭാഗം വരെ തിരച്ചിൽ നടത്തും. മണ്ണിൽ...
മസ്താന് സലാം മുതുവാട്ടിലിന് സാഹിത്യത്തില്‍ ഡോക്ടറേറ്റ്.
തിരൂര്‍ : കവിയും, കഥാ പ്രാസംഗികനും, ബാല സാഹിത്യകാരനും, ഭക്തി ഗാന രചയിതാവുമായ മസ്താന് സലാം മുതുവാട്ടിലിനെ അമേരിക്കയിലെ ഗ്ലോബല്‍ ഹ്യമണ്‍ പീസ് യൂനിവേഴ്സിറ്റി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നല്കി ആദരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സത്യസായി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തമിഴ് നാട്ടിലെ ഗ്ലോബല്‍ പീസ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ജസ്റ്റിസ്-ഡോ. കെ. വെങ്കിടേശനാണ് ഡോക്ടറേറ്റ് നല്‍കിയത്. തിരൂരിനടുത്ത തുവ്വക്കാട് സ്വദേശിയായ ഈ 65 കാരന് കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി സാഹിത്യ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമാണ്. നൂറുകണക്കിന്...
മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് വിദ്യാർത്ഥികൾ
അന്താരാഷ്ട്ര സ്കാർഫ് ദിനം ആചരിച്ചു. തിരുന്നാവായ : വയനാട്ടിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കുറ്റിപ്പുറം ഉപജില്ല റോവർ ആൻ്റ് റൈഞ്ചർ അന്താരാഷ്ട്ര സ്കാർഫ് ദിനം ആചരിച്ചു. ആദ്യ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ക്യാമ്പിൻ്റെ ഓർമകൾ പങ്കു വെച്ചാണ്സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള സ്കാര്‍ഫുകള്‍ ധരിച്ച് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ ഭാഗമായത്. ലോകത്തെ ഏറ്റവും വലിയ യൂണി ഫോം പ്രസ്ഥാനമാണ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് . മുതിര്‍ന്നവരെപ്പോലെത്തന്നെ കുട്ടികള്‍ക്കും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാവും എന്ന...
ഐക ഗ്ലോബൽ അലൂമ്നി മീറ്റ്
TIC പൂർവ്വ വിദ്യാർത്ഥി സംഘടനയായ AICA(അസോസിയേഷൻ ഓഫ് ഇസ്ലാമിക് സെൻറർ അലുമിനി) സംഘടിപ്പിച്ച ഐകോണിക് ട്വന്റി ഫോർ എന്ന് നാമകരണം ചെയ്ത ഗ്ലോബൽ അലൂമിനി മീറ്റ് കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കൺവീനർ മെഹർഷ കളരിക്കൽ സ്വാഗതം പറഞ്ഞു. ഐക പ്രസിഡൻറ് അഷ്റഫ് എ.സി അധ്യക്ഷത വഹിച്ച മീറ്റിൽ ജനറൽ സെക്രട്ടറി നൗഷാദ് മുണ്ടേക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.IECI ചെയർമാൻ എംകെ മുഹമ്മദലി മുഖ്യഥിതിയായിരുന്നു ,TIC പ്രിൻസിപ്പൽ നജീബ് പരീത്, ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ലത്വീഫ്, കോട്ടയിൽ...
ഹരിശ്രീ അശോകന് നഷ്ട പരിഹാരം നൽകണം
കൊച്ചി: പ്രശസ്ത നടൻ ഹരിശ്രീ അശോകന്റെ വീട് നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കമ്പനികൾ നഷ്ട പരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി.പഞ്ചാബി ഹൗസ്” എന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉപഭോക്തൃതർക്ക പരിഹാര കോടതി ഉത്തരവിട്ടത്. എതിർകക്ഷികളായ എറണാകുളത്തെ പി.കെ. ടൈൽസ് സെന്റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്ന്, ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്തിരുന്നു. എൻഎസ്...
നാലാം നാൾ ജീവനോടെ 4 പേർ
കൽപ്പറ്റ: ‘ നാലാം നാൾ ജീവനോടെ നാലു പേരെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. 2 പുരുഷന്മാരും 2 സ്ത്രീകളെയും രക്ഷാ ദൗത്യത്തിനിടെ തകർന്ന വീടിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവരെ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു. ജോമോൾ, ക്രിസ്റ്റി, ജോണി, എബ്രഹാം എന്നിവരെയാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ കാലിന് പരുക്കുണ്ടെന്നല്ലാതെ ഇവർക്ക് മറ്റ് പരുക്കുകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെയില്ലെന്നാണ് വിവരം. ദിരന്ത ഭൂമിയിലിനിയാരും ജീവനോടെയുണ്ടാവില്ലെന്ന ഉറപ്പിച്ച സമയത്താണ് രക്ഷാദൗത്യത്തിന്റെ നാലാം ദിനം ഒറ്റപ്പെട്ടുപോയ 4 പേരെ കണ്ടെത്തുന്നത്....
ഇന്നും കനത്ത മഴ മുന്നറിയിപ്പ്
ഇന്നും കനത്ത മഴ മുന്നറിയിപ്പ് തിരുവനന്തപുരം: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 5 ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നെല്ലിയാമ്പതിയിലേക്ക് ഗതാഗതം മുടങ്ങി:പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി
പാലക്കാട്: ശക്തമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനാൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി. റോഡിലേക്ക് വീണ വൻ പാറക്കഷ്ണങ്ങൾ കംപ്രസറും ജാക്കി ഹാമറും ഉപയോഗിച്ച് പൊട്ടിച്ചുനീക്കുകയാണ്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ റണ്ണിങ് കോൺട്രാക്ടേഴ്സ് അടക്കമുള്ളവർ നിന്നാണ് പൊട്ടിച്ചുനീക്കുന്നത്. പൂർണമായും നീക്കാൻ ദിവസങ്ങൾ വേണ്ടിവരും. വീടിന്റെ വലിപ്പമുള്ള വൻപാറകളാണ് റോഡിലേക്ക് വീണത്. ചൊവ്വാഴ്ച മുതൽ ആരംഭിച്ച ജോലിക്കൊടുവിൽ വെള്ളി പകൽ പതിനൊന്നോടെ ഒറ്റവരി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. തിങ്കൾ രാത്രിയിലാണ് നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും...
മരണ സംഖ്യ 323 : മരിക്കാത്തവർക്കായി തെരച്ചിൽ ഊർജിതം
മുണ്ടക്കൈയുടെ താഴ്വാരത്തിൽ ബെയ്ലി പാലം പണിത് കേരളത്തിന്റെ രക്ഷാദൗത്യം തുടരുകയാണ്. ചൂരൽമലയിൽ 190 അടി നീളമുള്ള ബെയ്ലി പാലത്തിന്റെ നിർമാണം വ്യാഴം വൈകിട്ടോടെ കരസേനയുടെ മദ്രാസ് റെജിമെന്റിലുള്ള എൻജിനീയറിങ് വിഭാഗം പൂർത്തിയാക്കി. 24 ടൺ ഭാരം താങ്ങാൻ ശേഷിയുളള ബെയ്-ലി പാലത്തിലൂടെ ഭാരവാഹനങ്ങളും യന്ത്രസാമഗ്രികളും എത്തിച്ചതോടെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിൽ രക്ഷാദൗത്യം ഇനി അതിവേഗത്തിലാകും. മണ്ണിനടിയിൽ ജീവനുള്ള മനുഷ്യർ ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയതായി രക്ഷാപ്രവർത്തനത്തിന്റെ മൂന്നാംദിനം സൈന്യവും മുഖ്യമന്ത്രിയും അറിയിച്ചു. അവശേഷിക്കുന്ന അവസാനത്തെ മനുഷ്യജീവനും പുറത്തെടുക്കുംവരെ രക്ഷാപ്രവർത്തനം തുടരും....









