Author: Staff correspondent (Shaiju TP)

Article
എൻഎച്ച് 66നെതിരെ നിരവധി പരാതികൾ

എൻഎച്ച് 66നെതിരെ നിരവധി പരാതികൾ

മലപ്പുറം: ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അടക്കമുള്ള വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പൊളിച്ചിട്ട റോഡുകള്‍ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഡ്രെയിനേജുകള്‍ അശാസ്ത്രീയമായാണ് നിര്‍മിക്കുന്നതെന്നും ഡ്രെയിനേജില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം ജില്ലയില്‍ രണ്ടു പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പ‌റഞ്ഞു. പണി പൂര്‍ത്തിയായ പല ഭാഗങ്ങളിലും റോഡ് തുറന്നു കൊടുക്കുന്നില്ല. ഇതു മൂലം വന്‍ ഗതാഗതക്കുരുക്കാണ്...

Article
ലഹരിക്കെതിരെ കര്‍ശന നടപടിയുമായി മലപ്പുറം പോലീസ്

ലഹരിക്കെതിരെ കര്‍ശന നടപടിയുമായി മലപ്പുറം പോലീസ്

മലപ്പുറം: ജില്ലയില്‍ ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന മയക്കുമരുന്ന് വില്‍പ്പന തടയുന്നതിനായി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും തടയുന്നതിന് പൊതുസമൂഹത്തിന്റെ സഹായം കൂടി ആവശ്യമാണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ...

Post
എസ്.പി സുജിത് ദാസിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം

എസ്.പി സുജിത് ദാസിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം

മലപ്പുറം: നേരത്തെ തന്നെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ഇപ്പോൾ ഭരണപക്ഷ എം.എൽ.എ പി.വി അൻവർ തന്നെ പരാതിയുമായി മുന്നോട്ടുവരികയും ചെയ്ത സാഹചര്യത്തതിൽ മലപ്പുറം മുൻ എസ്.പി ആയിരുന്ന സുജിത് ദാസിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ആവശ്യപ്പെട്ടു മുൻ മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണങ്ങൾ ഉയർന്നതാണ്. എന്നാൽ എസ്.പിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. താമിർ ജിഫ്രി കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട്...

Article
സുജിത് ദാസിനെതിരെ ഉടൻ നടപടി

സുജിത് ദാസിനെതിരെ ഉടൻ നടപടി

സുജിത് ദാസിനെതിരെ ഉടൻ നടപടി തിരുവനന്തപുരം: പിവി അൻവറുമായി ഫോണിൽ വിവാദ വിഷയം സംസാരിച്ചു ഐപി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിനെ സസ്പെൻഡ് ചെയ്യണണോ അതോ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റണോ എന്ന ആശങ്കയിൽ സർക്കാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെ ഉൾപ്പടെ സംഭാഷണത്തിനിടെ സുജിത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്. കേസിൽ നിന്ന് ഒഴിവാകാൻ എംഎൽഎയോട് കെഞ്ചിയ ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥർക്ക് നാണക്കേടാണെന്നാണ്...

Article
കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും കൂടെയുള്ളവരിലേക്കും

കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും കൂടെയുള്ളവരിലേക്കും

മോഹൻലാലിൻ്റെ പ്രസ് മീറ്റ് 1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാൻ ഉൾപ്പെടുന്ന മേഖലയുടെ ദൗർഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ട്. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹൻലാൽ ഒളിച്ചോടിയിട്ടില്ല. കേരളത്തിൽ ഇല്ലായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നിൽ പോയിട്ടുണ്ട്....

Post
വലിയ പീടിയേക്കൽ യഹ്‌യ ഹാജി അന്തരിച്ചു

വലിയ പീടിയേക്കൽ യഹ്‌യ ഹാജി അന്തരിച്ചു

കൂട്ടായി : തീരുർ ടൂറിസ്റ്റ് ഹോം ഉടമ മർഹും കാസിം ഹാജിയുടെ മകനും മലേഷ്യയിൽ  താമസക്കാരനുമായ  യഹിയ ഹാജി (57) നിര്യാതനായി.മാതാവ്. പരേതയായ നഫീസ ഹജ്ജുമസഹോദരങ്ങൾ :കുഞ്ഞിമൂസസക്കരിയമർഹും ഇസ്മായിൽഉമ്മർഅസീസ്സഹോദരിമാർ.സഫിയ ഹജ്ജുമആയിശു മോൾ

Article
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തെറിച്ചു

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തെറിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ഇന്നു നടക്കുന്ന സി പി എം സംസ്ഥാന സമിതിയിൽ അദ്ദേഹം പങ്കെടുക്കില്ല. രാജി വയ്ക്കാനുള്ള അവസരം പോലും സിപിഎം നിഷേധിച്ചു എന്നാണ് റിപ്പോർട്ട്.ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് നടപടി. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി കണ്ണൂരിലേക്ക് മടങ്ങും.വിഷയം ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും.പ്രകാശ് ജവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച...

Post
ട്രെയ്ൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ട്രെയ്ൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: അയ്യപ്പന്‍കാവിന് സമീപം വയേ ധികനെ ട്രെയ്ൻ തട്ടിയ നിലയില്‍ കണ്ടെത്തി.നെടുവ കറുത്തേടത്ത് കോലോത്ത് പറമ്പില്‍ താമസിക്കുന്ന ചാലേരി സുബ്രഹ്‌മണ്യന്‍(71)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഭാര്യ:പത്മജ(ആശാവര്‍ക്കര്‍ പുത്തരിക്കല്‍). മക്കള്‍:സുബിജ,സുജിത,സുമിജ.മരുമക്കള്‍:അജിത്ത്,ബിനീഷ്. സഹോദരങ്ങള്‍:ബാബുരാജന്‍, ശ്രീനിവാസന്‍. സംസ്‌ക്കാരം വൈകീട്ട് വീട്ടുവളപ്പില്‍.

Post
പ്രതിനിധി സഭയിൽരക്ഷാ പ്രവർത്തകരെ ആദരിച്ചു.

പ്രതിനിധി സഭയിൽരക്ഷാ പ്രവർത്തകരെ ആദരിച്ചു.

പരപ്പനങ്ങാടി : എസ്.ഡി.പി.ഐ മുൻസിപ്പൽ പ്രതിനിധി സഭ കൊടപ്പാളി കിസാൻ മാർട്ടിൽ വെച്ച് നടന്നു. അടുത്ത മൂന്ന് വർഷത്തെ മുൻസിപ്പൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായാണ് എസ്.ഡി.പി.ഐ.പ്രതിനിധി സഭ നടക്കുന്നത്. വയനാട് ദുരന്തത്തെ തുടർന്ന് ജില്ലയിലെ നിലമ്പൂരിൽ രക്ഷാദൗദ്യത്തിന് നേതൃത്വം കൊടുത്ത വളണ്ടിയർ ജില്ലാ കോഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഹമീദ് പരപ്പനങ്ങാടിയെ പ്രതിനിധി സഭയിൽ വെച്ച് എസ്.ഡി.പി മലപ്പുറം ജില്ല സെക്രട്ടറി ഷരീഖാൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം കളത്തിങ്ങൽ ഉപഹാരം നൽകി. പേത്ത്...

Post
മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് വിജയം

മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് വിജയം

മലപ്പുറം: മഴയിൽ നനഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആവേശ തീ പടർത്തിയ പോരാട്ടത്തിൽ സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർ ഇലവനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് വിജയം. വയനാടിന് കൈത്താങ്ങാകാനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം സെപ്റ്റംബർ ഏഴിന് തുടക്കമാകുന്ന കേരള സൂപ്പർ ലീഗിനുള്ള ആവേശ തിരയിളക്കം കൂടിയായി. മത്സരത്തിന്റെ 21ആം മിനുറ്റിൽ മുഹമ്മദൻ സ്പോർട്ടിങാണ് ആദ്യ ഗോൾ നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മുഹമ്മദൻസ് റംസാനിയയിലൂടെയാണ് ആദ്യ ഗോൾ നേടിയത്....