Author: Staff Correspondent (Jyobish V)

Post

വായന പക്ഷാചരണവും, ഐവി ദാസ് അനുസ്മരണവും

രവിമേലൂർ മേലൂർ :മേലൂർ,കുന്നപ്പിള്ളി ആശാൻ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ സമാപനവും ബഷീർ – ഐ.വി ദാസ് അനുസ്മരണവും പൂലാനി വി.ബി. യു. പി സ്കൂളിൽ വച്ച് നടത്തി. വായനശാല പ്രസിഡണ്ട് ശ്രീ പി.എ. ഷോജൻ്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ വൈസ് പ്രസിഡണ്ടും, പുരോഗമന കലാസാഹിത്യസംഘം കൊടകര മേഖല സെക്രട്ടറിയുമായ ശ്രീ. എം. കെ. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാല സെക്രട്ടറി, ശ്രീ മഞ്ചേഷ്,ഹെഡ്മിസ്ട്രസ് ശ്രീമതി വിദ്യാദേവി ടീച്ചർ ശ്രീമതി. AK രജിത...

Post

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്‍

*27 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ *മന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങല്‍ വിലയിരുത്തി നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട്...

Post

കരിപ്പൂരിൽ ഹാജിമാരുടെ മടക്ക യാത്ര നാളെ (08-07-25 ചൊവ്വ) അവസാനിക്കും

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് കരിപ്പൂർ എയർപോർട്ടിൽ നിന്നും യാത്രയായ ഹാജിമാരുടെ അവസാന മടക്ക വിമാനം 2025 ജൂലായ് 8ന് ചൊവ്വാഴ്ച. കരിപ്പരിൽ നിന്നുമുള്ള 31 സർവ്വീസുകളിൽ രണ്ട് സർവ്വീസുകളാണ് അവസാന ദിവസമായ ജൂലായ് 8ന് ഉള്ളത്. കരിപ്പൂരിലെ അവസാന ദിവസമായ ജൂുലായ് 8ന് രാവിലെ 4.55നും, 10.45 നുമാണ് സർവ്വീസുകൾ.ഇതുവരെയായി 29 സർവ്വീസുകളിലായി 4908 പേരാണ് കരിപ്പൂരിലെത്തിയത്. കൊച്ചിൻ എംബാർക്കേഷനിലെ അവസാന വിമാനം ജൂലായ് 10നും കണ്ണൂരിലേത് ജൂലായ് 11നുമാണ്.ഇന്ന് കരിപ്പൂരിലെത്തിയ...

Post

സൈതാലികുട്ടി (64) നിര്യാതനായി

പറവണ്ണ, മുറിവഴിക്കൽ കളത്തിൽ പറമ്പിൽ സൈതാലികുട്ടി (64)മരണപ്പെട്ടു. ഭാര്യ ഹസീന, മക്കൾ സയ്യിദ് മുർസൽ, ആശിലാ ബാനു, നജാത്ത്, ശുഹൈബ്, മരുമക്കൾ ഹർഷ തസ്നി പുറത്തൂർ, സോനാ തസ്നി പരിയാപുരം, ഹംസ വളാഞ്ചേരി, ജൈസൽ പുറത്തൂർ. ഖബറടക്കം ചൊവ്വഴ്ച്ച കാലത്ത് 10 30 ന് പറവണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post

വൈസ്‌ചാൻസലറുടെ ആർഎസ്‌എസ്‌ സേവ; കോൺഗ്രസും ലീഗും നിലപാട്‌ വ്യക്തമാക്കണം

മലപ്പുറം:സംഘപരിവാർ സംഘടനയായ സേവാഭാരതി ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തതിലൂടെ കലിക്കറ്റ്‌ സർവ്വകലാശാല വൈസ്‌ ചാൻസലർ ഡോ. പി രവീന്ദ്രൻ വിസി പദവി ആർഎസ്എസിന് അടിയറവുവച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. കലിക്കറ്റ്‌ സർവകലാശാലയിലെ കോൺഗ്രസ് അധ്യാപക സംഘടനയുടെ നേതാവാണ്‌ രവീന്ദ്രൻ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെകയാണ്‌ ഇദ്ദേഹത്തെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്‌. കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും അംഗങ്ങളെ ആർഎസ്എസുകാരനായ ഗവർണർ നോമിനേറ്റ് ചെയ്തതിലൂടെ തന്നെ ഇവർ തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തുവന്നതാണ്. വിസിയായി ഒരു കോൺഗ്രസുകാരനെ നിയമിച്ചതിലൂടെ സർവ്വകലാശാലയിൽ...

Post

യുവാവിനെ ഇനിയും കണ്ടെത്താനായില്ല

തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പുഴയിലേക്ക് വീണു. തിരച്ചിൽ തുടരുന്നു. തിരൂരങ്ങാടി: തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച അപകടത്തെ തുടർന്ന് പുഴയിലേക്ക് തെറിച്ച് വീണ യുവാവിനായിയുള്ള തെരച്ചിൽ തുടരുന്നു ഇതുവരെ കണ്ടത്താനായിട്ടില്ല. ഇന്നലെ വൈകുന്നേരം 6.30 ടെയാണ് തലപ്പാറ ചെറിയ പാലത്തിൽ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ശക്തമായ ഒഴുക്കുള്ള പുഴയിൽ നാട്ടുകാരും എസ്.ഡി.പി ഐ വളണ്ടിയർമാർ, ട്രോമകെയർ, എൻ.ഡി.ആർ.എഫ്. ഫയർ ഫോഴ്സും ,...

Post

വിമാനത്താവള വികസന ഫണ്ടില്‍ നിന്നും ലഭിക്കുന്ന CSR ഫണ്ട് വകമാറ്റൽ നീക്കം അനുവദിക്കില്ല

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസന ഫണ്ടില്‍ നിന്നും ലഭിക്കുന്ന CSR ഫണ്ട് കരിപ്പൂര്‍ – കൊണ്ടോട്ടി പ്രദേശങ്ങളിലെ ദുരിത ബാധിത മേഖലയില്‍ തന്നെ ഉപയോഗിക്കണമെന്നും അത് മറ്റു ജില്ലകളിലേക്ക് വകമാറ്റാന്‍ അനുവദിക്കില്ലെന്നും എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 380 കോടി രൂപയുടെ റണ്‍വേ സുരക്ഷാ മേഖലയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടന്നുവരികയാണ്. മേല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടി രൂപയോളം CSR ഫണ്ട് ലഭ്യമാണ്. ഈ ഫണ്ട് ആ പ്രദേശത്തെ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്...

Post

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം ആചരിച്ചു

വൈക്കം മുഹമ്മദ് ബഷീറിൻ്റെ വിവിധ കഥാപാത്രങ്ങളെ ആവിഷ്കരിച്ച് സ്കൂൾ മുറ്റത്ത് ഒരുക്കിയ ഓർമ്മദിന പരിപാടി ശ്രദ്ധേയമായി . ബഷീറിൻ്റെ കഥാപാത്രങ്ങളായ പാത്തുമ്മയും ആടും ആദ്യമായി സ്കൂൾ മുറ്റത്ത് എത്തിയപ്പോൾ കുട്ടികൾ കൗതുകത്തോടെ നോക്കി നിന്നു. തുടർന്ന് മറ്റു കഥാപാത്രങ്ങളായ കേശവൻ നായർ, മജീദ് , സുഹറ , ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ് തോമ, സാറാമ്മ , നാരായണി , ആയിഷക്കുട്ടി, ജമീല ബീവി , യൂസഫ് സിദ്ധീഖ് തുടങ്ങിയ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ കുട്ടികളുടെ...

Post

ജൂലായ് 9 ൻ്റെ ദേശീയ പണിമുടക്കിൽ നിന്ന് എ.എച്ച്. എസ്.ടി.എ വിട്ട് നിൽക്കും

അഖിലേന്ത്യ തലത്തിൽ ട്രേഡ് യൂണിയൻ സംഘടനകൾ കേന്ദ്ര സർക്കാരിനെതിരെ ജൂലായ് 9 ന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുമെന്ന് എ.എച്ച്. എസ്. ടി.എ അറിയിക്കുന്നു. മോദി സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടെങ്കിലും അതിൻ്റെ പത്തിരട്ടി തൊഴിലാളി വിരുദ്ധത കാണിക്കുന്ന സംസ്ഥാന സർക്കാരിനെതിയുള്ള ഡിമാൻ്റുകൾ ഉയർത്താത്ത പണിമുടക്കിൽ അണിചേരണ്ടതില്ലെന്ന നിലപാടാണ് സംഘടനയക്കുള്ളത്. സംസ്ഥാനത്ത് സർക്കാർ സ്പോൻ സേർഡ് പണിമുടക്കായി ദേശീയ പണിമുടക്കിനെ മാറ്റി സംസ്ഥാന വിഷയങ്ങളിൽ നിന്ന് സർക്കാർ ഓടി ഒളിക്കുകയാണ് ചെയ്യുന്നത്.62000...

Post

തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പുഴയിലേക്ക് വീണു

തിരൂരങ്ങാടി: തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച അപകടത്തെ തുടർന്ന് പുഴയിലേക്ക് തെറിച്ച് വീണ യുവാവിനായിയുള്ള തെരച്ചിൽ തുടരുന്നു ഇതുവരെ കണ്ടത്താനായിട്ടില്ല. ഇന്നലെ വൈകുന്നേരം 6.30 ടെയാണ് തലപ്പാറ ചെറിയ പാലത്തിൽ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ശക്തമായ ഒഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർ ഫോഴ്സും , പോലീസും ചേർന്ന് രാത്രിയിൽ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടത്താനായിട്ടില്ല. രാവിലെയും തെരച്ചിൽ തുടരുകയാണ്. വല്യ പറമ്പ്പുള്ളാട്ട് ഓഡിറ്റോറിയത്തിനടുത്ത് താമസിക്കുന്ന കാക്കാടത്ത്...