
രവിമേലൂർ
മേലൂർ :മേലൂർ,കുന്നപ്പിള്ളി ആശാൻ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിൻ്റെ സമാപനവും ബഷീർ – ഐ.വി ദാസ് അനുസ്മരണവും പൂലാനി വി.ബി. യു. പി സ്കൂളിൽ വച്ച് നടത്തി. വായനശാല പ്രസിഡണ്ട് ശ്രീ പി.എ. ഷോജൻ്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ വൈസ് പ്രസിഡണ്ടും, പുരോഗമന കലാസാഹിത്യസംഘം കൊടകര മേഖല സെക്രട്ടറിയുമായ ശ്രീ. എം. കെ. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാല സെക്രട്ടറി, ശ്രീ മഞ്ചേഷ്,ഹെഡ്മിസ്ട്രസ് ശ്രീമതി വിദ്യാദേവി ടീച്ചർ ശ്രീമതി. AK രജിത ടീച്ചർ എന്നിവർ സംസാരിച്ചു
Leave a Reply