
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസന ഫണ്ടില്‍ നിന്നും ലഭിക്കുന്ന CSR ഫണ്ട് കരിപ്പൂര്‍ – കൊണ്ടോട്ടി പ്രദേശങ്ങളിലെ ദുരിത ബാധിത മേഖലയില്‍ തന്നെ ഉപയോഗിക്കണമെന്നും അത് മറ്റു ജില്ലകളിലേക്ക് വകമാറ്റാന്‍ അനുവദിക്കില്ലെന്നും എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 380 കോടി രൂപയുടെ റണ്‍വേ സുരക്ഷാ മേഖലയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടന്നുവരികയാണ്. മേല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 9 കോടി രൂപയോളം CSR ഫണ്ട് ലഭ്യമാണ്. ഈ ഫണ്ട് ആ പ്രദേശത്തെ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പകരം കണ്ണൂര്‍ ജില്ലയിലെ പിണറായിലേക്ക് വകമാറ്റുന്നു എന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് സിപിഎമ്മിന്റെ മലപ്പുറത്തോടുള്ള ചിറ്റമ്മ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി നിരവധി തവണ ഭൂമി വിട്ടു നല്‍കിയവരാണ് പ്രദേശവാസികള്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുപാടും താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങള്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ജീവിക്കുന്നത്. മാത്രമല്ല, ആ പ്രദേശത്ത് ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായി നടക്കേണ്ട സാഹചര്യവുമുണ്ട്്. അതൊന്നും വകവെക്കാതെയുള്ള ഈ നീക്കം അനുവദിക്കില്ല
മലപ്പുറം ജില്ലാ കലക്ടറുടെ ഓഫീസില്‍ നിന്നാണ് ഇത്തരത്തില്‍ അറിയിപ്പ് ലഭിച്ചത് എന്നാണ് മനസ്സിലാവുന്നത്. മലപ്പുറം ജില്ലയില്‍ നടക്കേണ്ട വികസന പ്രവര്‍ത്തികള്‍ക്ക് ജില്ലകളില്‍ നിന്നും പിരിവെടുത്ത് നടത്തുന്ന പണിയാണ് മുന്‍കാലങ്ങളില്‍ മലപ്പുറത്തെ കലക്ടര്‍മാര്‍ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയെന്നോണം നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ മലപ്പുറം ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്.
ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാറും ബന്ധപ്പെട്ടവരും പിന്മാറമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി
ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എ ബീരാന്‍ കുട്ടി, മുസ്തഫ പാമങ്ങാടന്‍, കെ.കെ മുഹമ്മദ് ബഷീര്‍, പി.കെ സുജീര്‍, ഇര്‍ഷാദ് മൊറയൂര്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply