Category: പ്രാദേശികം

Post

യു.റാബിയക്ക് സംസ്ഥാനത്തെ മികച്ച വനിത കർഷകക്കുള്ള മഹാത്മജി പുരസ്കാരം

താനൂർ: കാർഷിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒഴുരിലെഉരോത്തിയിൽ റാബിയക്ക് സംസ്ഥാനത്തെ മികച്ച വനിത കർഷകക്കുള്ളമഹാത്മജി പുരസ്കാരം ‘രണ്ട് പതിറ്റാണ്ടിലെറേ കാലമായി വിത്യസ്ത രീതിയിലുള്ളകൃഷിരീതിയിലൂടെയുള്ള ഉത്പാദിപ്പിക്കുന്നവിത്യസ്തഉത്പനങ്ങൾസ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്ന സംരംഭക കൂടിയാണ്റാബിയ.തിരുവനന്തപുരത്ത്നടന്ന ചടങ്ങിൽവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി പുരസ്കാരം സമ്മാനിച്ചു.എ ബി സതീഷ് എം എൽ എ അധ്യക്ഷനായി.മുഹമ്മദ് മുഹസിൻ എം എൽ എഎം എസ് അരുൺ കുമാർ എംഎൽഎമുൻ മന്ത്രി എം എം ഹസ്സൻ,മുൻ എംഎൽഎഅഡ്വ. കെ എസ് ശബരിനാഥൻകേരള നിയമസഭാ സെക്രട്ടറി ഡോ...

Post

ലീഗ് വിട്ട പെരിഞ്ഞിപ്പറമ്പിൽ മുഹമ്മദലിക്ക് ഇ ജയൻ പതാക കൈമാറി

താനൂർ:മുസ്ലിം ലീഗ് പ്രവർത്തകൻ ലീഗ് വിട്ട് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. നിറമരത്തൂർ വള്ളിക്കാഞ്ഞിരത്തെ സജീവ ലീഗ് പ്രവർത്തകൻ പെരിഞ്ഞിപ്പറമ്പിൽ മുഹമ്മദലി എന്ന കുഞ്ഞാവയാണ് ലീഗ് വിട്ടത്.താനൂർ നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഹാരമണിയിച്ചും ചെമ്പതാക നൽകിയും സ്വീകരിച്ചു.ഏരിയ സെക്രട്ടറി സമദ് താനാളൂർ, എം അനിൽകുമാർ, കെ വി സിദ്ധീഖ്, നിറമരുതൂർ സൗത്ത് ലോക്കൽ സെക്രട്ടറി സി മോഹനൻ തുടങ്ങിയ സന്നിഹിതരായിരുന്നു.മുസ്ലിം...

Post

സൈതലവി ഹാജി(75) നിര്യാതനായി

തിരൂർ: തെക്കുംമുറി മഹല്ലിൽ ഇല്ലത്ത് പറമ്പിൽ താമസിക്കുന്ന കുഴിപ്പയിൽ കുഞ്ഞേനു എന്നവരുടെ മകൻ കുഴിപ്പയിൽ സൈതലവി ഹാജി എന്നവർ 31-1-2026 (ശനി)മരണപ്പെട്ടിരിക്കുന്നു. മയ്യത്ത് നിസ്കാരം 1-2-2026(ഞായർ) രാവിലെ 9 മണിക്ക് തെക്കുംമുറി ജുമാമസ്ജിദിൽ. ഭാര്യ: റംല, മക്കൾ:ഷംനാസ് ബാബു(late), ഷാനവാസ്‌ ബാബു, സഹോദരങ്ങൾ: അബൂബക്കർ(late)(റിട്ടയേഡ് എസ് ഐ), യൂസഫ് (late), കുഞ്ഞി സെയ്തു(late),അബ്ദുറഹ്മാൻ (മുത്തു), ഫാത്തിമ, ആമിന കടലുണ്ടി.മരുമകൾ: ഫൗസിയ.

Post

ഡോ. എ. യൂനുസ്കുഞ്ഞ് മാധ്യമ അവാർഡ് പ്രഖ്യാപിച്ചു

കൊല്ലം:കൊല്ലം പ്രസ് ക്ലബ്ബും ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ മൂന്നാമത് പത്ര–ദൃശ്യമാധ്യമ അവാര്‍ഡുകള്‍ (2025 -26) പ്രഖ്യാപിച്ചു. കേരളത്തിലെ രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ട് 2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 15 വരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ്അവാര്‍ഡിനായി പരിഗണിച്ചത്. അച്ചടി മാധ്യമങ്ങളില്‍നിന്ന് ലഭിച്ച ഒന്‍പതും ദൃശ്യ മാധ്യമങ്ങളിൽ നിന്ന്‌ 7 എൻട്രികളും വിദഗ്ധ സമിതിവിലയിരുത്തി. ആര്‍ സുനില്‍ (മാധ്യമം), മാര്‍ഷല്‍ വി സെബാസ്റ്റ്യന്‍ (മാതൃഭൂമി ന്യൂസ്) എന്നിവര്‍ അവാർഡിന് അർഹരായി. മാധ്യമം തൃശ്ശൂര്‍ റിപ്പോര്‍ട്ടര്‍ ആര്‍....

Post

നെടുവ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

സുധീഷ് പാലശ്ശേരി അധ്യക്ഷനായിഡിസിസി മെമ്പർ കെ.പി. ഷാജഹാൻ ഉദ്ഘാടനം ചെയ്തു,പി.എ.ലത്തീഫ്,സി.വേലായുധൻ, കെ.കെ.ഗംഗാധരൻ,മുഹമ്മദ്‌ കോയ പാലശ്ശേരി, കാട്ടുങ്ങൽ മുഹമ്മദ്‌ കുട്ടി, പി.കെ.മോഹൻദാസ്,അനിൽ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.റഷീദ് കിഴക്കിനിയകത്ത് സ്വാഗതവും റഫീഖ് കൈറ്റാല നന്ദിയും പറഞ്ഞു.

Post

സഹകരണ പെൻഷൻകാരുടെ സമര ജാഥയ്ക്ക് സ്വീകരണം സ്വാഗതസംഘം രൂപീകരിച്ചു

പുളിക്കൽ: കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സഹകരണ പെൻഷൻകാർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾക്കായി ആരംഭിക്കുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാഗമായി കാസർഗോഡ് മുതൽ തൃശ്ശൂർ വരെ നടത്തുന്ന മേഖലാ സമര പ്രചരണ വാഹന ജാഥയ്ക്ക് 2026 ഫെബ്രുവരി 2-ന് (തിങ്കൾ) രാവിലെ 8.30-ന് ഐക്കരപ്പടിയിൽ സ്വീകരണം നൽകും.ജാഥാ സ്വീകരണം വിജയകരമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരണയോഗം ചേർന്നു. കെ.പി. സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ എൻ. അച്ചു, പി.വി. സുഷീൽ കുമാർ,...

Post

മലബാർ ഗോൾഡൻ ഡയമണ്ട്സിന്റെ തിരൂർ ഷോറൂമിൽ ലൈറ്റ് വെയിറ്റ് ഷോക്ക്‌ തുടക്കം

തിരൂർ :മലബാർ ഗോൾഡൻ ഡയമണ്ട്സിന്റെ തിരൂർ ഷോറൂമിൽ ലൈറ്റ് വെയിറ്റ് ഷോക്ക് തുടക്കം കുറിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ നീണ്ടുനിൽക്കുന്ന ഷോയിൽ സ്വർണ്ണം ഡയമണ്ട് അമൂല്യ രത്നങ്ങൾ എന്നിവയിൽ തയ്യാറാക്കിയ വൈവിധ്യമാർന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിട്ടുണ്ട്.ചടങ്ങ് ശ്രീമതി സിന്ധു മംഗലശ്ശേരി (വൈസ് ചെയർ പേഴ്സൺ)ഉൽഘാടനം നിർവഹിച്ചു.വ്യത്യസ്തമായ ബ്രാൻഡുകളിൽ ഉള്ള ആഭരണങ്ങൾ അണിഞ്ഞ ഭാവി വധുക്കൾ,ഷോക്കൂ മാറ്റുകൂട്ടി. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% വരെ കിഴിവും അൺകട്ടാഭരണങ്ങൾക്കും ജെംസ്റ്റോൺ ആഭരണങ്ങൾക്കും പണിക്കൂലിയിൽ...

Post

പറവണ്ണയിൽ പുനർ നിർമ്മിക്കുന്ന മസ്ജിദുൽ മനാറിന്റെ നിർമ്മാണോൽഘാടനം

പറവണ്ണ :പറവണ്ണ ജംഇയ്യത്തുസ്സലഫിയ്യീൻ സംഘത്തിന്റെ നേതൃത്വത്തിൽ പറവണ്ണയിൽ പുനർ നിർമ്മിക്കുന്ന മസ്ജിദുൽ മനാറിന്റെ നിർമ്മാണോൽഘാടനം ഇന്ന് 30-1-26 തിയ്യതി വൈകുന്നേരo 4.30 ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡണ്ട്ഡോ.ഹുസൈൻ മടവൂർ നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥികളായി കേരള ജംഇയ്യത്തുൽ ഉലമ മർക്കസു ദഅ് വ ജനറൽ സെക്രട്ടറിഡോ:എ.കെ പങ്കഅബ്ദുൽ ഹമീദ് മദനി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി, പങ്കെടുത്തു. ചടങ്ങിന് ഡോ: സി.എം സാബിർ നവാസ, കെ.എം.അബ്ദുൽ കാദർ, ജസീർ...

Post

ഇക്റഹ് വാൾഡോഫ് സ്കൂളിന്റെ 26-ാം വാർഷികാഘോഷം ഫെബ്രുവരി 1ന്

തിരൂർ:ആലത്തിയൂരിലെ ഇക്റഹ് വാൾഡോഫ് സ്കൂളിന്റെ 26-ാം വാർഷികാഘോഷം ഫെബ്രുവരി ഒന്നിന് ഞായറാഴ്ച നടക്കും. വാർഷികാഘോഷം ഞായറാഴ്ച വൈകീട്ട് 3ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യും. കെ.ടി ജലീൽ എം.എൽ.എ മുഖ്യാതിഥിയാവും. ആലങ്കോട് ലീലാകൃഷ്ണൻ, തിരൂർ നഗരസഭ ചെയർപേഴ്സൻ ഇബ്രാഹിം ഹാജി, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ബിന്ദു ദേവദാസ്, ഷാൻവർ മാസ്റ്റർ, സ്കൂൾ ലീഡർ റിഫ...

Post

മത്സര പരീക്ഷകളിലെ ഉന്നത വിജയി ഇ.പി. തമന്നയെ അനുമോദിച്ചു

തിരുന്നാവായ : വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയംകൈവരിച്ച ഇ.പി. തമന്നയെ തിരുന്നാവായ കൾച്ചറൽ ഫൗണ്ടേഷൻ അനുമോദിച്ചു. യു.എസ്.എസ് മത്സര പരീക്ഷ, ഉപജില്ലാ , ജില്ലാ, സംസ്ഥാന കലോത്സവങ്ങൾ, ശാസ്ത്രമേള, സർഗ മേളകൾ, പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളിൽ വിജയമുദ്ര പതിപ്പിച്ച പ്രതിഭയായ എടക്കുളം കാദനങ്ങാടിയിലെ ഇ.പി. തമന്നക്ക് തിരുന്നാവായകൾച്ചറൽ ഫൗണ്ടേഷൻ്റെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിച്ചു.നടുവട്ടം ജനത ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.സക്കീന പള്ളിപ്പുറം, കെ. ഹസീന,ഇ.പി....