
പരസ്പര സ്നേഹത്തിൻറെ മത സന്ദേശങ്ങൾ സമൂഹത്തിന്റെ താഴെ തട്ടിൽ എത്തിക്കണം
മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ സെമിനാർ
കോഴിക്കോട് :മതഗ്രന്ഥങ്ങൾ അനുശാസിക്കുന്ന പരസ്പര സ്നേഹവും ബഹുമാനവും സഹകരണവും സാമൂഹിക ജീവിതത്തിൻറെ അടിത്തറയാകണമെന്നും ഇത്തരം മൂല്യങ്ങൾ ശക്തിപ്പെടുന്നതിലൂടെ ഫാസിസത്തിന്റെ മുന്നേറ്റത്തിലും ലഹരി വ്യാപനത്തെയും മതനിരാശ പ്രവണതകളെയും ഫലപ്രദമായി പ്രതിരോധിക്കാൻ ആകുമെന്നുമൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ‘ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച നൂറ്റാണ്ട് പിന്നിട്ട മത സംഘടനകൾ ദൗത്യനിർവ്വഹണവും സ്വാധീനവും ‘ സെമിനാർ അഭിപ്രായപ്പെട്ടു.
പരസ്പരം അകലം പാലിക്കലുംവിദ്വേഷങ്ങളും ആരുടെയും നിർദ്ദേശം ഇല്ലാതെ സമൂഹത്തിൽ സ്വാഭാവികമായി വളരുന്ന പ്രവണതയാണെന്നും അതിനെ വഴിയൊരുക്കുന്ന സാഹചര്യം ഒരു സംഘടനയും സൃഷ്ടിക്കരുതെന്നും സെമിനാർ ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ള സാധാരണ മനുഷ്യരുടെ പച്ചയായ വികാരം പരസ്പര സ്നേഹവും സഹകരണവും ആണെന്നും അതിനു വികാരം സൃഷ്ടിക്കുന്ന തരത്തിൽ ഒരു മത സംഘടനയും മുന്നോട്ടുവരരുതെന്നുംസെമിനാർ വ്യക്തമാക്കി.
മതങ്ങളുടെ നിർദ്ദേശങ്ങളും മതസംഘടനകളുടെ നിലപാടുകളും തമ്മിൽ വ്യത്യാസം ഇല്ലെന്ന് സമൂഹത്തിന് ബോധ്യപ്പെടുത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്.
നൂറുവർഷം പിന്നിട്ട മതസംഘടനകൾ നിർണായക ഘട്ടത്തിൽ എങ്കിലും ഐക്യത്തോടെ നിലകൊണ്ടാൽ നിരവധി സാമൂഹിക വിഷയങ്ങൾ വിശിഷ്യാ മുസ്ലിമീങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
ഒരേ കുടുംബത്തിലെ കുട്ടികൾ പോലും വിദ്യാഭ്യാസ സിലബസുകളുടെ പേരിൽ പരസ്പരം ശത്രുതാഭാവം പുലർത്തേണ്ടി വരുന്നത് അത്യന്തം അപകടവും ലജ്ജാവഹു ആണെന്നും ഇക്കാര്യത്തിൽ സംഘടന നേതൃത്വങ്ങളും മറുകക്ഷികളും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും സെമിനാർ ഉദ്ദേശിച്ചു.
ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ഉൽഘാടനം ചെയ്തു.സയ്യിദ് ഹാശിം അൽ ഹദ്ദാദ് അദ്ധ്യഷനായിരുന്നു.പി.ടി എ . റ ഹിം എംഎൽ, അഹ്മദ് ദേവർകോവിൽ എം എൽ എ . മലപ്പുറം ജില്ലാ പഞ്ചായത്ത് പസിഡണ്ട് പി എ ജബ്ബാർ ഹാജി ഉമ്മർ പാണ്ടികശാല, അഹ്മദ് കുട്ടി ഉണ്ണിക്കുളം അഡ്വ പി.എം നിയാസ് ‘ജം ഇയ്യത്തിൽ ഉലമ ഏ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി അലിയാർ ഖാസിമി, എം എം നദ് വി കെ എൻ എം , സി . പി ഉമർസുല്ലമി മർക്കസുദ്ദഅവ , ശിഹാബ് ഇബ്നു ഹംസ ‘മോയിൻ മലയമ്മ’ ഡോ നസീർ അസ്ഹരി, പ്രഫസർ ഓ മാനൂർ മുഹമ്മദ്, ഡോ:അബ്ദുറഹ്മാൻ ആദർശ്ശേരി, അഡ്വ എൻ കെ മജീദ് ഷാഹുൽ ഹമീദ് ഫൈസി, സാബിർ ഖാസി മി അഡ്വ. ദാനിഷ് ‘ ‘ നദീംതിരുവനന്തപുരംപ്രഭാഷണം നടത്തി
ജനറൽ സെക്രട്ടി ഡോ.ഖാസിമുൽ ഖാസിമി സ്വാഗതവും അശ്റഫ് പൊന്നാനി നന്ദിയും പറഞ്ഞു
Leave a Reply