മലപ്പുറം ഗവ. കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ ക്ലാസുകളില്‍ സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി കെമിസ്ട്രി (മുസ്‍ലിം-1, എസ്.സി-1, ഇ.ഡബ്ല്യു.എസ്- 1, ഇ.ടി.ബി-1), ബി.എ അറബിക് (ഓപ്പണ്‍-1, മുസ്‍ലിം-1, എസ്.സി-1, ഇ.ടി.ബി-1) എന്നീ കോഴ്സുകളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ജൂലൈ 10 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061 734 918.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മലപ്പുറം ബ്ലോക്കില്‍ കുടുംബശ്രീ ഹോം ഷോപ്പിന് തുടക്കം
ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഉത്പാദിപ്പിക്കുകയും വീടുകളിലെത്തിച്ച് വിപണനം നടത്തുകയും ചെയ്യുന്ന ഹോം ഷോപ്പ് പദ്ധതിക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലും തുടക്കമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഈ വര്‍ഷം തന്നെ ഹോം ഷോപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്കിലും ഹോം ഷോപ്പ് ആരംഭിച്ചത്. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ, ഭക്ഷ്യേതര നിത്യോപയോഗ വസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും, ഉൽപ്പന്നങ്ങളുടെ ബ്രാന്റിങ്, പാക്കിങ് എന്നിവ മെച്ചപ്പെടുത്തുന്നതിനും, ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും...
കപട ചികിത്സ: വൈദ്യനും അച്ഛനും അറസ്റ്റിൽ
പനമരം∙ വയനാട്ടിൽ മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെയാണു മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണു കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു...
ബ്രഹ്മകുളം വില്ലേജിൽ ഡിജിറ്റൽ സർവെയ്ക്ക് തുടക്കമായി
തൃശൂർ ജില്ലയിൽ രണ്ടാംഘട്ടത്തിൽ ഡിജിറ്റൽ സർവെ നടത്തുന്ന ചാവക്കാട് താലൂക്കിലെ ബ്രഹ്മകുളം വില്ലേജിന്റെ ഡിജിറ്റൽ സർവെ പ്രവർത്തനങ്ങളുടെയും ക്യാമ്പ് ഓഫീസ് ഉദ്ഘാടനവും മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആധികാരിക രേഖ കൂടിയാണ് ഡിജിറ്റൽ സർവേയിലൂടെ സാധ്യമാകുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് ഓപ്പൺ എയർ ഹാളിൽ നടന്ന പരിപാടിയിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി...
താങ്ങും തണലും പരിപാടി സംഘടിപ്പിച്ചു
വന്യജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വനമഹോത്സവത്തിന്റെ ഭാഗമായി ചെമ്പന്‍ കൊല്ലി നഗറില്‍ ‘താങ്ങും തണലും’ പരിപാടി സംഘടിപ്പിച്ചു. നാല്‍പാമരതൈകള്‍ നട്ടുകൊണ്ട് എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രളയാനന്തരം ചളിക്കല്‍ നഗറില്‍ നിന്നും പുനരധിവസിപ്പിക്കപ്പെട്ടവര്‍ താമസിക്കുന്ന ഈ പ്രദേശത്ത് തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. പരിപാടിയുടെ ഭാഗമായി ബോധവല്‍കരണവും സംഘടിപ്പിച്ചു. ചടങ്ങില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.പി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം...
ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ CITU ചാലക്കുടി മേഖല കൺവൻഷൻ
രവി മേലൂർ ചാലക്കുടി, ഓൾ കേരള ഡ്രൈവിംഗ് സ്കൂൾവർക്കേഴ്സ് യൂണിയൻ CITU മേഖല കൺവൻഷൻ അരുൺ ഹാളിൽ കെ.കെ. രവിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി, ജി. രാധാകൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു, സി. എസ്സ്. അനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, യൂണിയൻ ജില്ലാ പ്രസിഡൻ്റ് MK വാസു. കൺവൻഷൻ അഭിവാദ്യം ചെയ്തു, PB സുമി സ്വാഗതവും, അഖിൽ ഇല്ലിക്കൽ നന്ദി പ്രകാശിപ്പിച്ചു, മാസങ്ങളായി മുടങ്ങി കിടന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ പൂർത്തികരിക്കാമെന്ന് വാക്കു പറഞ്ഞ ഗതാഗത വകുപ്പുമന്ത്രി അടിയന്തിര പ്രാധാന്യത്തോടുകൂടി...
വായനാപക്ഷാചരണം: ജില്ലാതല സമാപനം ഇന്ന്
മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും ജൂണ്‍ 19 മുതല്‍ ജില്ലയില്‍ നടന്നു വരുന്ന വായനാപക്ഷാചരണ പരിപാടികള്‍ ജൂലൈ 7ന് സമാപിക്കും. വാരാചണ സമാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 9.30 ന് തിരൂര്‍ തുഞ്ചന്‍ പറമ്പിലെ തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും.മലപ്പുറം ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പൊതുവിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെയും സാക്ഷരതാ മിഷൻ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി...
ബോട്ട് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
2024ലെ ട്രോളിംഗ്് നിരോധന കാലയളവിന് ശേഷം കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി 2025 ജൂണ്‍ 9 അര്‍ദ്ധരാത്രി വരെയുള്ള കാലയളവിലേക്ക് ഒരു യന്ത്രവല്‍കൃത ബോട്ട് വാടകയ്ക്കു നല്‍കുന്നതിന് താല്പര്യമുളള ബോട്ടുടമകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ `ജൂലൈ 12ന് ഉച്ചകഴിഞ്ഞ് 3നകം വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷനിലെ ഫിഷറീസ് അസി.ഡയറക്ടര്‍ക്ക് ലഭിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2502768
രണ്ട് പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം
ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷിസ് ഇക്കോഹാച്ചറിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നതിന് രണ്ട് പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായാകും നിയമനം. രാത്രിയും പകലും ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിക്കണം. ഹാച്ചറിയുടെ സമീപ പ്രദേശത്ത് താമസിക്കുവാന്‍ താല്പര്യമുളളവരാകണം. പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ജൂലൈ 9 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഹൈക്കോടതിക്ക് സമീപമുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം (മേഖല)...
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ബഷീർ ദിനത്തിൽ ‘പൊന്നാനി ടി ഐ യു പി സ്കൂളിൽ വ്യത്യസ്ത പരിപാടികൾ ആചരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കോയ മാസ്റ്റർ ബഷീർ അനുസ്മരണം നടത്തി. ബഷീർ കഥാപാത്രങ്ങളായി വേഷമിട്ട് വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചു. പൊന്നാനി ഉറൂബ് ലൈബ്രറിയിൽ വെച്ച് കുട്ടികൾ ബഷീർ കൃതികളുടെ വായനാനുഭവം ആസ്വദിച്ചു.വിദ്യാർത്ഥികൾക്കായി ബഷീർ ദി മാൻ വീഡിയോ ഡോക്യുമെൻററി പ്രദർശിപ്പിച്ചു.എസ്ആർ ജി കൺവീനർ സീനത്ത് പി എം , ഷമീമ , റംലു എൻ വി . ഫസീല , നസീറ എന്നിവർ പരിപാടികൾക്ക്...








