ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഉത്പാദിപ്പിക്കുകയും വീടുകളിലെത്തിച്ച് വിപണനം നടത്തുകയും ചെയ്യുന്ന ഹോം ഷോപ്പ് പദ്ധതിക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലും തുടക്കമായി. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഈ വര്‍ഷം തന്നെ ഹോം ഷോപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്കിലും ഹോം ഷോപ്പ് ആരംഭിച്ചത്. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ, ഭക്ഷ്യേതര നിത്യോപയോഗ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും, ഉൽപ്പന്നങ്ങളുടെ ബ്രാന്റിങ്, പാക്കിങ് എന്നിവ മെച്ചപ്പെടുത്തുന്നതിനും, ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും വിപണി കണ്ടെത്തുന്നതിനും ഈ പദ്ധതി വഴി സാധിക്കും.
പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം എം.എസ്.എം ഓഡിറ്റോറിയത്തില്‍ പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് എ.ഡി.എം.സി മുഹമ്മദ് കട്ടുപ്പാറ പദ്ധതി വിശദീകരണം നടത്തി. എച്ച്.എസ്.ഒമാര്‍ക്കുള്ള പിന്തുണ സഹായ വിതരണം മലപ്പുറം നഗരസഭാ ചെയര്മാന് മുജീബ് കാടേരി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി എന്നിവര്‍ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കൊന്നോല ഫൗസിയ കുഞ്ഞിപ്പു , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റാബിയ ചോലക്കൽ (കോഡൂർ), കടമ്പോട്ട് മൂസ (ഒതുക്കുങ്ങൽ), അടാട്ട് ചന്ദ്രൻ (ആനക്കയം), മുഹമ്മദ് ഇസ്മായിൽ (പൂക്കോട്ടൂർ), സുനീറ പൊറ്റമ്മൽ (മൊറയൂർ), ജസീന മജീദ് (പൊന്മള) തുടങ്ങിയവര്‍ പ്രസംഗിച്ചു. മലപ്പുറം ബി.ഡി.ഒ കെ.എം സുജാത സ്വഗതവും കുടുബശ്രീ ഡി.പി.എം പി. റെനീഷ് നന്ദിയും പറഞ്ഞു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply