വളയൻ ചിറങ്ങരയുടെ
മനംകവർന്ന് ഗോട്ടിപുവ നർത്തകർ.
ഒറിയ കലാരൂപമായ ഗോട്ടിപുവ നൃത്തം വളയൻചിറങ്ങര നിവാസികൾക്കു നവ്യാനുഭവമായി.
രായമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി, പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി, വി എൻ കേശവപിള്ള സ്മാരക വായനശാല, എന്നിവയുടെ പങ്കാളിത്തത്തോടെ സ്പിക്മാക്ന്റെ സഹകരണത്തോടെ ഒറീസയിലെ നാടൻ കലാരൂപമായ ഗോട്ടിപ്പുവ നൃത്തം വളയൻചിറങ്ങര വി. എൻ. കേശവപിള്ള സ്മാരക വായനശാല അങ്കണത്തിലാണ് അരങ്ങേറിയത്.
വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങളെ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്പിക്മാക് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് എറണാകുളം ജില്ലയിൽ ഒരു കേന്ദ്രമായി തിരഞ്ഞെടുത്ത രായമംഗലം ഗ്രാമപഞ്ചായത്തിൽ കലാരൂപം അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ ജോയി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ജോയി പൂണേലിൽ, ടിൻസി ബാബു, ബിജി പ്രകാശ്, വായനശാല പ്രസിഡന്റ്എം എം മോഹനൻ, സെക്രട്ടറി പി രാജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.മുൻ വർഷങ്ങളിലും പഞ്ചായത്ത് മുൻകൈ എടുത്ത് വിവിധ സംസ്ഥാനങ്ങളിലെ തനത്ക ലാരൂപങ്ങൾ വിദ്യാർത്ഥികൾക്ക്പ രിചയപ്പെടുത്തിയിരുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് വരും വർഷങ്ങളിലും ഇത്തരം കലാരൂപങ്ങളുടെ പരിചയപ്പെടുത്തൽ തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. സ്പിക്മാകെ കേരള കോ- ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ കലാരൂപത്തെ പരിചയപ്പെടുത്തി സംസാരിച്ചു.
ദേവദാസി ശൈലിയിൽ ആയിരുന്ന നൃത്തരൂപം പുനരുജ്ജീവിപ്പിച്ച ശേഷം ഇപ്പോൾ സ്ത്രീവേഷം ധരിച്ച പുരുഷൻമാരാണ് അവതരിപ്പിക്കുന്നത്.

Leave a Reply