.
രവിമേലൂർ
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനത്തിൽ ചൊവ്വര ജനരഞ്ജിനി വായനശാലയിൽ ബഷീർ അനുസ്മരണവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉത്ഘാടനം ചെയ്‌തു.കാലടി എസ്. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്കൂൾ മലയാള വിഭാഗം അദ്ധ്യാപകൻ എം. എച്ച്. ഫൈസൽ ‘വിഡ്ഢികളുടെ സ്വർഗം’ എന്ന ബഷീർ കൃതി പരിചയപ്പെടുത്തി. ശ്രീമൂലനഗരം മോഹൻ, വായനശാല സെക്രട്ടറി കെ. ജെ. ജോയ്, നാടകനടൻ കെ.പി.എ. സി. സുധീർ, വി. കെ. രമേശൻ, കഥകൃത്ത് പി. കെ. ശശി, പി. ടി. പോളി എന്നിവർ സംസാരിച്ചു.

Leave a Reply