Category: പ്രാദേശികം

Post
ലൂയിസ് മൗണ്ട് അധികൃതർ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

ലൂയിസ് മൗണ്ട് അധികൃതർ ജുനൈദ് കൈപ്പാണിയെ ആദരിച്ചു

ചെന്നലോട്: വയനാട്ടിലെ ആദ്യത്തെ മാനസികാരോഗ്യ കേന്ദ്രമായ ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ അധികൃതർ ചേർന്ന് രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാരത്തിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെ ആരിച്ചു. സിസ്റ്റർ റോസ് മാതൃൂ, അൻവിൻ സോയി, സിസ്റ്റർ ജോൺസി, ജിനേഷ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Post
കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

രവിമേലൂർ കുന്നത്തുനാട്: പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച ബിജെപി പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അഴിമതിയിൽ മുങ്ങിക്കുളിച്ച ട്വൻറി20 ഭരണസമിതി രാജിവച്ചു പുറത്തു പോകാമെന്ന് ആവശ്യവുമായാണ് ബിജെപി കുന്നത്തുനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്.അതുപോലെ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ണ് മാഫിയ ഉൾപ്പെടെയുള്ളവരിൽ നിന്ന് കൈക്കൂലി കൈപ്പറ്റി കുന്നത്ത് നാടിനെ നശിപ്പിക്കുവാൻ കൂട്ടുനിന്ന പഞ്ചായത്ത് ഭരണസമിതി...

Post
കെഎസ്ആർടിസി എൽഎസ് ബസ്സുകൾ ചാലക്കുടി സൗത്ത് ജംഗ്ഷൻ വഴി പോകുവാൻ തീരുമാനമായി

കെഎസ്ആർടിസി എൽഎസ് ബസ്സുകൾ ചാലക്കുടി സൗത്ത് ജംഗ്ഷൻ വഴി പോകുവാൻ തീരുമാനമായി

രവിമേലൂർ ചാലക്കുടി: യാത്രക്കാരുടെ ദീർഘ നാളത്തെ ആവശ്യത്തിന് പരിഹാരം, കെഎസ്ആർടിസി എൽഎസ് 2, കാറ്റഗറി ബസ്സുകൾ ചാലക്കുടി സൗത്ത് ജംഗ്ഷൻ വഴി ആളെ ഇറക്കി പോകുവാൻ തീരുമാനമായി. ചാലക്കുടി വഴി കടന്നുപോകുന്ന ദീർഘദൂര കെ എസ് ആർ ടി സി സർവ്വീസ് ബസ്സുകളിൽ ചാലക്കുടി ബസ്സ്റ്റാൻഡിൽ പ്രവേശിക്കാത്ത എൽ എസ് 2 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബസ്സുകൾ നിർബന്ധായതും ചാലക്കുടി മേൽപ്പാലത്തിന് താഴെ വന്ന് യാത്രക്കാരെ ഇറക്കി സർവ്വീസ് റോഡിലൂടെ തിരികെ ദേശീയപാതയിൽ പ്രവേശിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി...

Post
ഹുമയൂൺ ശവകുടീരം ഹോട്ടൽ ആക്കാനുള്ള തീരുമാനം പിൻവലിക്കുക

ഹുമയൂൺ ശവകുടീരം ഹോട്ടൽ ആക്കാനുള്ള തീരുമാനം പിൻവലിക്കുക

പൊന്നാനി : മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരം ഹോട്ടൽ ശൃംഖലയാക്കാൻ ഡാൽമിയ ഗ്രൂപ്പിന് അനുമതി നൽകിയ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ തീരുമാനം പിൻവലിക്കണമെന്ന് പൊന്നാനി ചരിത്ര പഠന കൂട്ടായ്മ ആവശ്യപ്പെട്ടു. യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച ശവകുടീരവും മറ്റു പൈതൃക കേന്ദ്രങ്ങളും തനത് രീതിയിൽ സംരക്ഷിക്കപ്പെടണം എന്ന് യോഗം ആവശ്യപ്പെട്ടു. ചരിത്രകാരൻ ടി.വി അബ്ദുറഹിമാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് പൊന്നാനി, അഡ്വ. തജ്‌മൽ സലീക്ക് എന്നിവർ സംസാരിച്ചു.

Post
യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ചേലക്കര: മുൻ വിരോധം വെച്ചുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കര പരക്കാട് സ്വദേശി പാലേരി വീട്ടിൽ കുഞ്ഞുണ്ണി മകൻ സതീഷ് (44 ) ആണ്അ റസ്റ്റിലായത്. 13ന് രാത്രി 10 മണിയോടെ പരക്കാട് വെച്ചാണ് സംഭവം ഉണ്ടായത്. ഗുരുതര പരിക്കുപറ്റിയ സജീഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പ്രതിയെ വടക്കാഞ്ചേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ അരുൺകുമാർ, പൗലോസ്, ജോളി സെബാസ്റ്റ്യൻ,...

Post
മികച്ച വനിതാ ജെസിഐ പ്രവർത്തകക്കുള്ള അവാർഡ് കെ.സി.മുംതാസിന്

മികച്ച വനിതാ ജെസിഐ പ്രവർത്തകക്കുള്ള അവാർഡ് കെ.സി.മുംതാസിന്

ലോകത്തിലെ പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെസിഐ യുടെ മേഖല 28 ന്റെ പാലക്കാട്‌ ധോണിയിൽ വെച്ച് നടന്ന ഇക്കൊല്ലത്തെ കൺവെൻഷനിൽ മികച്ച വനിതാ ജെ സി ഐ പ്രവർത്തകക്കുള്ള അവാർഡ് തിരൂർ സ്വദേശിനിയായ കെസി മുംതാസ് മേഖലാ പ്രസിഡന്റ്‌ കെ.എസ് ചിത്രയിൽ നിന്നും ഏറ്റുവാങ്ങി.തിരുരിലെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം. പ്രകൃതി സംരക്ഷണം, വൃദ്ധ വയോ ജനങ്ങളുടെ ക്ഷേമ പ്രവർത്തനം, വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി നടത്തിയ വിവിധ പരിശീലന പരിപാടികൾ...

Post
സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാനും അമേരിക്കയിൽ പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ സ്വീകരണം

സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാനും അമേരിക്കയിൽ പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ സ്വീകരണം

എഡിസൺ, ന്യു ജേഴ്‌സി: അമേരിക്ക സന്ദർശിക്കുന്ന മുസ്ലിം ലീഗ് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും രാജ്യ സഭാ എം.പിയും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും അമേരിക്കൻ പ്രവാസി സമൂഹം ഹൃദ്യമായ സ്വീകരണം നൽകി. റോയൽ ആൽബർട്ട് പാലസിൽ നടന്ന സ്വീകരണത്തിൽ ഫൊക്കാന, ഫോമാ, ഇന്ത്യൻ ഓവര്സീസ് കോണ്ഗ്രസ്, വേൾഡ് മലയാളി കൗൺസിൽ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. റിട്ട. ഡി.ജിപി ടോമിൻ തച്ചങ്കരിയും പങ്കെടുത്തവരിൽപ്പെടുന്നു. കേരള മുസ്ലിം...

Post
അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗസപര്യ പുരസ്കാരം സമർപ്പിച്ചു

അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗസപര്യ പുരസ്കാരം സമർപ്പിച്ചു

അങ്കമാലി: വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗസപര്യ പുരസ്കാരം സമർപ്പിച്ചു. ആർ.ടി.ഐ കൗൺസിൽ അങ്കമാലി വ്യാപാരിഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബെന്നിവക്കീലിന് പുരസ്കാരം സമർപ്പിച്ചത്. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നിവക്കീൽ ഉപഭോക്തൃവിദ്യാഭ്യാസരംഗത്തു സജീവമായി ഇടപെട്ടുവരുന്നു. സാംസ്കാരികരംഗത്തും ജീവകാരുണ്യരംഗത്തും സജീവമാണ്. കിഡ്‌ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തോളം വീഡിയോകളും ബെന്നിവക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.പത്മവ്യൂഹം ഭേദിച്ച് എന്ന...

Post
ജുനൈദ് കൈപ്പാണിയെ നെഹ്റു യുവകേന്ദ്ര അനുമോദിച്ചു

ജുനൈദ് കൈപ്പാണിയെ നെഹ്റു യുവകേന്ദ്ര അനുമോദിച്ചു

ചീപ്പാട്: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെതൊണ്ടർനാട് ഞാറലോട് ഉന്നതിയിൽ വെച്ച്നെഹ്‌റു യുവകേന്ദ്രയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചേർന്ന് ആദരിച്ചു.സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി എ.കെ. ലികേഷ് അധ്യക്ഷത വഹിച്ചു. അതോടൊപ്പം നടന്നഅന്താരാഷ്ട്ര ദുരന്തലഘൂകരണദിനാചരണ പരിപാടികളുടെ ഭാഗമായുള്ളപ്രകൃതിസൗഹൃദ സന്ദേശ ബോധവത്കരണ ക്ലാസിനു എസ്.എം പ്രമോദ് മാസ്റ്റർ നേതൃത്വം നൽകി.ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായി...

Post
ഈഴുവത്തിരുത്തിയിലെ വാർഡുകളിൽ സംയുക്ത ഡ്രൈനേജ് നിർമിക്കണം: കോൺഗ്രസ്

ഈഴുവത്തിരുത്തിയിലെ വാർഡുകളിൽ സംയുക്ത ഡ്രൈനേജ് നിർമിക്കണം: കോൺഗ്രസ്

പൊന്നാനി: ഈഴുവത്തിരുത്തി വില്ലേജ് പരിധിയിലുള്ള 6 മുതൽ 10 വരെ ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന വാർഡുകളിൽ 2018 മുതൽ എല്ലാ വർഷവും വീടുകളിൽ വെള്ളം കയറി.ജനങ്ങൾക്കുണ്ടായിട്ടുള്ള ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് കുമ്പളത്തുപടി കുറ്റിക്കാട് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ആറുവർഷമായി തുടർച്ചയായി വീടിനകത്ത് വെള്ളം കയറി വീടുകൾക്ക് വിള്ളൽ സംഭവിച്ചിട്ടും പൊന്നാനി നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു പരിഹാര നടപടികളും നടപ്പിലാക്കിയില്ല. ജില്ലാ കലക്ടർക്ക് പൊതുജനങ്ങൾ നൽകിയ പരാതിയെപ്പറ്റി അന്വേഷണം നടത്തണമെന്നും, ഈശ്വരമംഗലം മുതൽ കുറ്റിക്കാട് വരെയുള്ള വാർഡുകളിൽ...