Category: പ്രാദേശികം

Post
എഡിഎമ്മിന്റെ മരണം കൊലക്കുറ്റത്തിന് കേസ് എടുക്കണം: കോൺഗ്രസ്

എഡിഎമ്മിന്റെ മരണം കൊലക്കുറ്റത്തിന് കേസ് എടുക്കണം: കോൺഗ്രസ്

പൊന്നാനി: കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിൻ്റെ യാത്രയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ എഡിഎം അഴിമതിക്കാരനാണെന്ന് പരസ്യ പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയും, മരണത്തിന് കാരണക്കാരിയായ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത...

Post
ലോക ഭക്ഷ്യ ദിനത്തിൽ കൊല്ലപറമ്പിൽ ഭാസ്കരനെ ആദരിച്ചു

ലോക ഭക്ഷ്യ ദിനത്തിൽ കൊല്ലപറമ്പിൽ ഭാസ്കരനെ ആദരിച്ചു

തിരൂർ: മികച്ച ജീവിതത്തിനും മികച്ച ഭാവിക്കും എല്ലാവർക്കും ഭക്ഷണത്തിനുള്ള അവകാശം ഉറപ്പുവരുത്തുക എന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് ലോക ഭക്ഷ്യ ദിനത്തിൽ ഓയിസ്ക ഇൻ്റർനാഷണൽ തിരൂർ ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ അര നൂറ്റാണ്ടായി തിരൂർ തൃക്കണ്ടിയൂരിൽ സ്വയം പാകം ചെയ്തു കൊണ്ട് ചായക്കട നടത്തുന്ന കൊല്ലപറമ്പിൽ ഭാസ്കരനെ ആദരിച്ചു. താനാളൂർ പഞ്ചായത്തിലെ മൂച്ചിക്കൽ സ്വദേശി യാണ് ഭാസ്കരൻ. ഓയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെകെ അബ്ദുൽ റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ പാറപ്പുറത്ത് മൊയ്തീൻകുട്ടി...

Post
ആർഎസ്എസുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി കേരളത്തിൽ സിപിഎം മാറി: തുളസീധരൻ പള്ളിക്കൽ

ആർഎസ്എസുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി കേരളത്തിൽ സിപിഎം മാറി: തുളസീധരൻ പള്ളിക്കൽ

പുത്തനത്താണി: ആർ.എസ്.എസുമായി അവിശുദ്ധ ബന്ധമുള്ള ഒരു രാഷ്ട്രീയ സംവിധാനമായി കേരളത്തിൽ സി.പി.എം മാറിയെന്ന് എസ്,ഡി,പി,ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ അഭിപ്രായപ്പെട്ടു.പിണറായി, പോലീസ്, ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാപംയിന്റെ ഭാഗമായി തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനത്താണിയിൽ സംഘടിപ്പിച്ച പദയാത്രക്ക് ശേഷമുള്ള പൊതുയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയെ കേരള മുഖ്യൻ കുറ്റവാളികളുടെ ജില്ലയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നുംകേരളത്തിലെ പോലീസ് സേനയെ ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി...

Post
കാസര്‍ഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞു പരപ്പനങ്ങാടി സ്വദേശി മരിച്ചു

കാസര്‍ഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞു പരപ്പനങ്ങാടി സ്വദേശി മരിച്ചു

കാസര്‍ഗോഡ് അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു പരപ്പനങ്ങാടി സ്വദേശി മരിച്ചു . പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി കൊങ്ങൻ്റെ ചെറുപുരക്കൽ കോയമോനാണ് മരിച്ചത്. 30 പേര്‍ സഞ്ചരിച്ച വലിയ ഫൈബര്‍തോണി ഇന്ന് ഉച്ചയോടെ അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തില്‍ എട്ട് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ ഇനിയും കണ്ടുകിട്ടാനുണ്ടെന്നാണ് കോസ്റ്റൽ പോലീസ് വ്യക്തമാക്കുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. മൃതദേഹം നീലേശ്വരം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ നീന്തിരക്ഷപെട്ട് കരക്ക് കയറിയതായാണ്...

Post
അബ്ദുൽ വാഹിദ് എരഞ്ഞിക്കലകത്ത്അന്തരിച്ചു

അബ്ദുൽ വാഹിദ് എരഞ്ഞിക്കലകത്ത്അന്തരിച്ചു

കുന്നംകുളം: ബി.പി. അങ്ങാടി പുളിഞ്ചോട് സ്വദേശിയും ഇപ്പോൾ കുന്നംകുളം-മണ്ണാറാട് റോഡിൽ താമസക്കാരനുമായ അബ്ദുൽ വാഹിദ് എരഞ്ഞിക്കലകത്ത്അന്തരിച്ചു. പരേതനായ മുസ്ലിം ലീഗ് നേതാവും മഹല്ല് പ്രസിഡന്റ്റുമായിരുന്ന ഇ. സാദിഖലിയുടെ സഹോദരനാണു. മയ്യിത്ത് ഖബറടക്കം വൈകീട്ട് 5 മണിക്ക് ജാറം പള്ളി ഖബർസ്ഥാനിൽ

Post
യു. മുഹമ്മദ്‌ (72)അന്തരിച്ചു

യു. മുഹമ്മദ്‌ (72)അന്തരിച്ചു

അരീക്കോട്:അരീക്കോട് താമസിച്ചിരുന്ന മുൻ ഫുട്‌ബോൾ  തരാം യു. മുഹമ്മദ്‌ (72)അന്തരിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ്  അന്ത്യം സംഭവിച്ചത്.മുൻ മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള  ടീമുകളിൽ അംഗമായിരുന്നു. ഭാര്യ:സുഹ്‌റ. മക്കൾ: ബിജ്ന ജലീൽ,ഡോ. ഹാരിസ്( എം.എ.എം.ഒ കോളേജ് മണാശ്ശേരി) മരുമക്കൾ : ഡോ. അബ്ദുൽ ജലീൽ (കോഴിക്കോട് മെഡിക്കൽ കോളേജ്), സി. നുബ്‌ല അരീക്കോട്.പിതാവ് പരേതനായ ഉഴുന്നൻ കുഞ്ഞാലാൻഹാജി.മാതാവ്: പരേതരായ:മൂർഖൻ ബിയ്യകുട്ടി ഉമ്മ.സഹോദരങ്ങൾ: യു.ഷറഫലി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)...

Post
ബാങ്കിൽ മോഷണശ്രമം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ

ബാങ്കിൽ മോഷണശ്രമം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ

രവിമേലൂർ ആസാം ഖേറോനി സ്വദേശി ധോൻബർ ഗവോൻഹുവ (27) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. മണ്ണൂർ ജംഗ്ഷനിലുള്ള ദേശസാൽകൃത ബാങ്കിലാണ് മോഷണശ്രമം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ ബാങ്ക് വളപ്പിൽ കയറിയത്. ജനൽപ്പാളി കുത്തിതുറന്ന് അഴികൾ അറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയം പട്രോളിംഗ് നടത്തുന്ന പോലീസ് വാഹനം കണ്ട് പ്രതി ഓടിക്കളഞ്ഞു. പിറ്റേന്ന് മാനേജരെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. തുടർന്ന് പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. മണ്ണുരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ്...

Post
വാഫ് ലോഗോ പ്രകാശനം ചെയ്തു

വാഫ് ലോഗോ പ്രകാശനം ചെയ്തു

പരപ്പനങ്ങാടി: പരപ്പനങ്ങാടി കേന്ദ്രമായി തുടക്കമിട്ട വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോളിന്റെ(വാഫ്) ലോഗോ പ്രകാശനം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും സൂപ്പര്‍ ലീഗ് കേരളയിലെ മലപ്പുറം എഫ് സി ടീം ക്യാപ്റ്റനുമായ അനസ് എടത്തൊടിക, സ്പോർട്സ് ഫൗണ്ടേഷൻ കേരളയുടെ ഡയറക്ടറും എo എഫ്സി എക്സിക്യൂട്ടീവ് ഡയറക്ടറുമായ ആഷിക് കൈനിക്കര , എo എഫ്സി എക്സിക്യൂട്ടീവ് ഡയറക്ടർ, അജ്മൽ ബിസ്മി എന്നിവർ സംയുക്തമായാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. മലപ്പുറം എഫ് സി എക്സിക്യൂട്ടീവ് മെമ്പർമാരായ, മുബഷിർ കുണ്ടാണത്ത് റീന...

Post

മദ്രസ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ വിശ്വാസികൾ നേരിടണം: നാഷണൽ ലീഗ്

മലപ്പുറം: രാജ്യത്തെ സംഘ പരിവാർ വൽക്കരിക്കാനും ന്യൂനപക്ഷങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്താനും ബിജെപി നടത്തുന്ന പരീക്ഷണങ്ങളുടെ പുതിയ വേർഷനാണ് മദ്രസ്സകൾക്ക് സർക്കാർ സഹായങ്ങൾ നൽകരുതെന്നും, മദ്രസ്സകൾ അടച്ചു പൂട്ടണമെന്നുമുള്ള ബാലാവകാശ കമ്മീഷന്റെ പുതിയ നിർദേശങ്ങളെന്ന് നാഷണൽ ലീഗ് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.കേരളത്തിലെ മദ്രസ്സകളൊന്നും സർക്കാർ സഹായം പറ്റുന്നില്ലെന്നും, സ്കൂൾ പഠനത്തിന് തടസ്സമാവുന്നില്ലെന്നും, വിശ്വാസികൾ പിരിവെടുത്ത് നടത്തുന്ന മദ്രസ്സാ പ്രസ്ഥാനത്തെ തകർക്കാൻ വരുന്നവരെ എങ്ങനെ നേരിടണമെന്ന് വിശ്വസിക്കൾക്കറിയാമെന്നും യോഗം ചൂണ്ടിക്കാട്ടി. വർക്കിംങ് പ്രസിഡന്റ് സി എച്. മുസ്തഫ അധ്യക്ഷം...

Post

മദ്രസ സംവിധാനം ഭാരതത്തിന്റെ പൈതൃകം: എംഎസ്എസ്

മലപ്പുറം: കുരുകുലം വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഭാരതത്തിന്റെ പ്രാചീന സംസ്കാരങ്ങൾ ഇന്ന് നിലനിൽക്കെ, ഒരു സമൂഹത്തിന്റെ നന്മകൾ തേടിയുള്ള യാത്രക്ക്, മത വിദ്യാഭ്യാസം അനിവാര്യമായിരിക്കെ, ഈ സംവിധാനം തടയാനുള്ള നീക്കവുമായി, കേന്ദ്രത്തിന്റെ ബാലാവകാശ കമ്മീഷൻ മുതിരുന്നതിൽ, എംഎസ്എസ് മലപ്പുറം ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌ ഡോക്ടർ ഹസ്സൻ ബാബു അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി, സ്റ്റേറ്റ് സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ ട്രഷർ അബ്ദുൽ കരീം...