തിരൂർ:മൂന്നു ദിവസങ്ങളിലായി പാലക്കാട് ധോണിയിലെ ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റിൽ നടന്ന ജൂനിയർ ചേംബർ ഇൻ്റർനാഷണൽ മേഖല 28 ൻ്റെ സമ്മേളനം ‘ചൈത്രം’ സമാപിച്ചു.പാലക്കാട്,മലപ്പുറം ജില്ലകളിലെ അമ്പതിലേറെ ചാപ്റ്ററുകൾ ഉൾക്കൊള്ളുന്നതാണ് മേഖല 28.സമ്മേളനത്തിൽ പുരസ്ക്കാര വിതരണവും അടുത്ത വർഷത്തേക്കുള്ള കർമപദ്ധതി രൂപീകരണവും നടന്നു.ജെ.സി.ഐയുടെ പുതിയ പ്രസിഡൻ്റായി മലപ്പുറം തിരൂർ സ്വദേശി അഡ്വ.ജംഷാദ് കൈനിക്കരയെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിലൂടെയാണ് അഡ്വ.ജംഷാദ് കൈനിക്കര 2025 ലെ സോൺ പ്രസിഡൻ്റായായത്.ജെ.സി.ഐ തിരൂർ ചാപ്റ്റർ അംഗമായ ജംഷാദ് അറിയപ്പെടുന്ന വ്ലോഗർ കൂടിയാണ്.സമ്മേളനത്തിൽ മേഖലാ പ്രസിഡൻറ് കെ.എസ്.ചിത്ര...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഞായറാഴ്ച മസ്റ്ററിങ്ങ് നടത്താം
തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്ത്, ഒഴൂർ പഞ്ചായത്ത്, താനാളൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിൽ മസ്റ്ററിംഗിൽ വിരൽ പതിയാത്തവർക്കായ് ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നുണ്ട് എല്ലാവരും ഈ അവസരം പ്രയോജന പ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിയ്കുന്നു.സ്ഥലം.താനാളൂർ: താനാളൂർ പഞ്ചായത്ത് സമുച്ചയത്തിൽ വെച്ച്ഒഴൂർ: പുൽപറമ്പ റേഷൻ കടനമ്പർ 108 പരിസരംമാറാക്കര: Aups കാടാമ്പുഴ
നവീകരിച്ച ചാലക്കുടി കോൺവെന്റ് റോഡിന്റെ ഉദ്ഘാടനം
രവിമേലൂർ 2023 – 24 സാമ്പത്തികവർഷത്തെ ആസ്തിവികസന പദ്ധതിയിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് ടൈൽ വിരിച്ചാണ് റോഡ് നവീകരിച്ചിട്ടുള്ളത്. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, വാർഡ് കൗൺസിലർ നീത പോൾ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ബിജു എസ് ചിറയത്ത് ,ആനി പോൾ, എം എം അനിൽകുമാർ, ദീപു ദിനേശ് , പ്രീതി ബാബു, കൗൺസിലർമാരായ വി.ഒ പൈലപ്പൻ, ഷിബു വാലപ്പൻ വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോയ് മൂത്തേടൻ, എസ്...
കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ 19ന്
തിരൂർ: കേരളത്തിലെ സഹകരണ മേഖലയിൽ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഏക സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ25 -ാം സംസ്ഥാന കൗൺസിൽ ഒക്ടോബർ 19 ന് ശനിയാഴ്ച്ച തിരൂർ പൂങ്ങോട്ടുകുളം കരുണ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന്കായിക – വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം എ പി അനിൽ കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്യും.എല്ലാ ജില്ലകളിൽ നിന്നുമായി 550 പ്രതിനിധികൾ സമ്മേളനത്തിൽ...
മികച്ച ജെ സി ഐ വനിതാ പുരസ്‌കാര ജേതാവ് കെ സി മുംതാസിന് സൗഹൃദ വേദി തിരൂരിന്റെ ആദരവ്
ലോകത്തിലെ പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ യുടെ മേഖല 28 ന്റെ മികച്ച വനിതാ പ്രവർത്തകക്കുള്ളഈ വർഷത്തെ അവാർഡ് കരസ്ഥമാക്കിയ ജെ സി ഐ തിരുരിന്റെ ലേഡി ചെയർ പേഴ്സൺ മുംതാസ് കെ സി ക്ക് സൗഹൃദ വേദി ആദരവ് പരിപാടി സംഘടിപ്പിച്ചു. തിരൂർ പോലീസ് ലൈനിൽ വെച്ച് നടന്ന പരിപാടിയിൽ സൗഹൃദ വേദി പ്രസിഡന്റ് കെ പി ഒ റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. ഒരേ ഭൂമി ഒരേ ജീവൻ പദ്ധതിയുടെ സംസ്ഥാന...
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ വാര്‍ഷിക സമ്മേളനം ശനിയാഴ്ച തിരൂരിൽ
തിരൂർ: ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ( ഐ എ പി എ )’അറിവ് ആരോഗ്യമാകട്ടെ, തിരിച്ചറിവ് ജീവിതമാകട്ടെ’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനം ഒക്ടോബർ 19 ന് മൂച്ചിക്കല്‍ (തിരൂര്‍) ക്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 400 ഓളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്. ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചർ ചികിത്സകർ സംബന്ധിക്കുന്ന ഈ വാർഷിക സമ്മേളനത്തില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും, ചർച്ചയും...
ഹമീദ് പറമ്പത്തു അന്തരിച്ചു
തിരൂർ: നിറമരുത്തൂർ വള്ളിക്കാഞ്ഞിരം ചേക്കുമരക്കാരകത്തു ഹമീദ് (82)പറമ്പത്തു അന്തരിച്ചു. ഭാര്യ പരേതയായ ഈന്തു മുള്ളിൽ ഉമ്മാത്തുമ്മു. മക്കൾ : ഹബീബ, നാസർ നദീറ, ജസീറ, . മരുമക്കൾ :യൂസഫ് (ജനതാ ബസാർ ) അലി (ഓലപ്പീടിക- പരപ്പനങ്ങാടി), ഫസലുറഹ്മാൻ ( പയ്യനങ്ങാടി തിരൂർ). ജസീല( മുട്ടന്നൂർ പുറത്തൂർ ). കബറടക്കം ഇന്ന് വ്യാഴാഴ്ച ഉച്ചയക്ക് 2 :30ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് കബർസ്ഥാനിൽ.
എസ് എം എ കോട്ടക്കൽ സോൺമെഗാ ബുക്ക് ടെസ്റ്റ് നടത്തുന്നു
കോട്ടക്കൽ: സുന്നി മാനേജ് മെന്റ് അസോസിയേഷൻ (എസ് എം എ)കോട്ടക്കൽ സോൺ ഡോക്ടർ അബ്ദുൽ അസീസ് ഫൈസി ചെറുവാടി രചിച്ച എസ് എം എ സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച മുത്തു നബി ചരിതം എന്ന പുസ്തകം അടിസ്ഥാനമാക്കി നവംബർ 3ന് കോട്ടക്കൽ സോൺ തലത്തിൽ മെഗാ ബുക്ക് ടെസ്റ്റ് നടത്തുന്നു.പുസ്തകം സോൺ പരിധിയിലെ സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസകളിൽ നിന്ന് 100 രൂപക്ക് ലഭിക്കുന്നതാണ്ഒന്നാം സമ്മാനമായി 5555 രൂപയും,രണ്ടാം സമ്മാനമായി 3333 രൂപയും,മൂന്നാം സമ്മാനമായി 2222 രൂപയും...
തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് തുടക്കമായി
. തിരൂർ ഉപജില്ല ശാസ്ത്രമേള തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.ബുധനാഴ്ച രാവിലെ ശാസ്ത്ര നാടകത്തോടെ മേളയിലെ മത്സരങ്ങൾക്ക് തുടക്കമായി. തിരുനാവായ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. ഖദീജ ആയപ്പള്ളി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സൈനുദ്ദീൻ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദേവയാനി,ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് മൊയ്തീൻ കുട്ടി,വാർഡ് മെമ്പർ ഷാലി ജയൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.വി. രമ,...
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കണം
തിരൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദി ആയ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കേതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ.എ.പത്മകുമാർ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അടിയാട്ടിൽ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽവൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്,സി.വി.വിമൽകുമാർ, സൈദ് മുഹമ്മദ് ചേരുതോട്ടത്തിൽ,യാസർ പയ്യോളി, ടി.കുഞ്ഞമുട്ടി,നൗഷാദ് പരന്നേക്കാട്,രാജേഷ് പരന്നേക്കാട്, ബാബു അടിയാട്ടിൽ,അഡ്വ.രാജേഷ്, ഫൈസൽ ബാബു,വിജയൻ ചെമ്പൻഞ്ചേരി എന്നിവർ സംസാരിച്ചു.








