Category: പ്രാദേശികം

Post
അതിയത്തിൽ അവറാൻകുട്ടി അന്തരിച്ചു

അതിയത്തിൽ അവറാൻകുട്ടി അന്തരിച്ചു

തിരൂർ റിംഗ് റോഡ് വാരിയത്തറ സ്വദേശി അതിയത്തിൽ അവറാൻകുട്ടി എന്ന കുഞ്ഞുട്ടി ഹാജി ( തിരൂർ മാർക്കറ്റിലെ പഴകുല വ്യാപാരി ) അതിയത്തിൽ നാസർ, ലത്തീഫ്, നിയാസ് എന്നിവരുടെ ഉപ്പ മരണപ്പെട്ട വിവരം അറിയിക്കുന്നു. ജനാസ നമസ്കാരം വൈകുന്നേരം 4.30 ന് കോരങ്ങത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. റഹ്മാനായ റബ്ബ് പരലോകം വെളിച്ചമാക്കി കൊടുക്കു മാറാകട്ടെ. ആമീൻ പ്രാർത്ഥനയിൽ ഉൾപെടുത്തുക.

Post
11 ന് മദ്യനിരോധനം

11 ന് മദ്യനിരോധനം

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളില്‍ നവംബർ 11 ന് വൈകീട്ട് 6 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിവസമായ നവംബർ 23 നും സർക്കാർ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. .

Post
കുപ്രസിദ്ധ ഗുണ്ടാത്തലവൻ മയക്കുമരുന്നുമായി പിടിയിൽ

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മയക്കുമരുന്നുമായി പിടിയിൽ

വേങ്ങര: ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി എം എ യുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്നു സ്വദേശി വീരപ്പൻ മണി എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാർ പിടിയിലായി. ഇയാളോടൊപ്പം ,ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ്,പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി എന്നിവരെയും എക്സ്സൈസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30ന് വേങ്ങര പുഴച്ചാലിൽ വച്ചാണ് arestt ചെയ്തത്.....

Post
കാളപ്പൂട്ട് മത്സരം പാലത്തിങ്ങലേക്ക് മാറ്റി

കാളപ്പൂട്ട് മത്സരം പാലത്തിങ്ങലേക്ക് മാറ്റി

താനാളൂർ: ചില സാങ്കേതിക കാരണങ്ങളാൽ ഞായറാഴ്ച താനാളൂർ സിപി പോക്കറിന്റെ കണ്ടത്തിൽ നടത്താൻ ഉദ്ദേശിച്ച സംസ്ഥാനതല കാളപൂട്ട് മത്സരം പരപ്പനങ്ങാടി പാലത്തിങ്ങൽ കണ്ടത്തിലേക്ക് മാറ്റിയതായിസംഘാടകർ അറിയിച്ചു.

Post
റഹ്മത്ത് ( 61) അന്തരിച്ചു

റഹ്മത്ത് ( 61) അന്തരിച്ചു

കീഴുപറമ്പ് : കുനിയിൽ പരേതനായ കോലോത്തുംതൊടി പറമ്പിൽ ഹസ്സന്റെ മകൻ റഹ്മത്ത് ( 61) അന്തരിച്ചു.മാതാവ് : പരേതയായ കൗസക്കുട്ടി. ഭാര്യ:റംല കുറുക്കൻപുറത്ത് (കീഴുപറമ്പ്).മക്കൾ: ഷരീഖ്, സാനിബ്, സാബിക്ക്, ജാവീദ് പറക്കാട്മരുമക്കൾ: നിഷാന (മുണ്ടംപറമ്പ്) ,ശിഫാന (വടക്കമ്മുറി)സഹോദരങ്ങൾ: മുനീർ, അജീസ്, ഫസൽ, ഷഫീഖ്, റുഖിയ, സുബൈദ, ജാസ്മിൻ, റഹീമ, സബ് ല , പരേതനായ അൻവർ.

Post

ഷെരീഫ് മണ്ണിശ്ശേരിയെ അനുസ്മരിച്ചു

മലപ്പുറം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, മുന്‍ മലപ്പുറം നഗരസഭാംഗവും, സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം ജില്ലാ ജോ.സെക്രട്ടറിയുമായിരുന്ന ഷെരീഫ് മണ്ണിശ്ശേരിയെ മലപ്പുറം പ്രസ്ക്ലബ്ബില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ കമ്മിറ്റിയോഗം അനുസ്മരിച്ചു. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. മലപ്പുറം പ്രസ്ക്ലബ്ബ് സ്ഥാപകരില്‍ ഒരാളും കെ യു ഡബ്ലിയു ജെ സമരങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച നേതാവുമായിരുന്നു ഷെരീഫ് മണ്ണിശ്ശേരിയെന്ന് പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് പറഞ്ഞു. സി രാജന്‍, കെ പി ഒ റഹ്മത്തുള്ള, പി ബാലകൃഷ്ണന്‍ എന്നിവരും ഷെരീഫ് മണ്ണിശ്ശേരിയെ...

Post

ആക്റ്റ് നാടക മേളയ്ക്ക് നാളെ തുടക്കം

തിരൂർ:തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ സംഘടിപ്പിക്കുന്ന പതിനേഴാമത് ആക്റ്റ് നാടകമേള 2024 നവംബർ 1 1 മുതൽ 18 വരെ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടക്കും. അകാലത്തിൽ നിര്യാതനായ ആക്റ്റ് സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ജനാർദ്ദനൻ പേരാമ്പ്രയുടെ നാമധേയത്തിലാണ് ഈ വർഷത്തെ വേദി. തിരൂർ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടകമേളയുടെ ഔപചാരികമായ ഉദ്ഘാടനം നവംബർ 11തിങ്കളാഴ്ച വൈകിട്ട് 6.30ന് ബഹുമാനപ്പെട്ട തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ നിർവ്വഹിക്കും. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി...

Post
‘ഫ്യൂച്ചർ’ പരിശീലന പരിപാടി

‘ഫ്യൂച്ചർ’ പരിശീലന പരിപാടി

കല്പകഞ്ചേരി : കൽപകഞ്ചേരി ബാഫഖി ബി എഡ്കോ ളേജിൽ ജെ സി ഐ പുത്തനത്താണി ചാപ്റ്റർ അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി ഫ്യൂച്ചർ എന്ന പേരിൽ ശാക്തീകരണ പരിശീലനം സംഘടിപ്പിച്ചു. വളവന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സൈനുദ്ധീൻ വാഫി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് സി .കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സുബാഷ് നായർ, ജലീൽവൈരങ്കോട് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജെ സി ഐ സെക്രട്ടറി, റസാക്ക്...

Post
സിപി കുഞ്ഞിമൂസ അന്തരിച്ചു

സിപി കുഞ്ഞിമൂസ അന്തരിച്ചു

താനൂർ: പഴയകാല ബ്രിട്ടാനിയ ഡിസ്ട്രിബ്യൂട്ടറും താനൂർ സ്വദേശിയുമായ സിപി കുഞ്ഞിമൂസ അന്തരിച്ചു . തിരൂർ താരിഫ് ബസാറിലെ ക്രിംബിസ് ബേക്കറി ഉടമയായിരുന്നു.വീട്: താനൂർ ബ്ലോക്ക് ഓഫീസിനു സമീപം കബറടക്കം നാളെ കാലത്ത് 9 മണിക്ക്

Post
ആലത്തിയൂർ സ്കൂളിൽ വൈ.ഐ.പി ക്ലബ്ബ് രൂപീകരിച്ചു

ആലത്തിയൂർ സ്കൂളിൽ വൈ.ഐ.പി ക്ലബ്ബ് രൂപീകരിച്ചു

ആലത്തിയൂർ സ്കൂളിൽ വൈ.ഐ.പി ക്ലബ്ബ് രൂപീക കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ-ഡിസ്ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന YIP-ശാസ്ത്രപഥം പരിപാടിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും നിലവാരമുയർത്തുന്നതിനുമായി യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനം ആണ് YIP ക്ലബ്. വൈ ഐ പി ക്ലബ്ബ് മലപ്പുറം ജില്ലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ ഒന്നാണ് ആലത്തിയൂർ കെ.എച്ച്. എം. എച്ച് എസ്. YIP ക്ലബ്ബിന്റെ ഉത്ഘാടനം പി ടി എ പ്രസിഡന്റ്‌ എൻ അബ്ദുൽ ഗഫൂർ നിർവഹിച്ചു. പ്രധാനാധ്യാപിക എം...