ഇരുപതാം വാർഷികസംഗമവും ജഴ്സി പ്രകാശനവും നടന്നു
പുത്തനത്താണി: ഫുട്ബോൾ രംഗത്ത് മികവ് തെളിയിച്ച ജില്ലയിലെ പ്രമുഖ ക്ലബ്ബായ “വിസ്മയ” ആതവനാടിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം ആതവനാട് മാറ്റുമ്മലിൽ യാഥാർഥ്യമായി, രണ്ട് പതിറ്റാണ്ട് കാലത്തെ ത്യാഗസംഗമത്തിൽ ഈ സീസണിലേക്കുള്ള ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂർ ക്ലബ്ബ് പ്രസിഡന്റ് ഷറഫു മണ്ണേക്കരക്ക് കൈമാറി.
പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ് ടാക്സാക്ഷൻ ട്രെയിനിങ് രംഗത്ത് വേറിട്ട പഠന രീതി പഠിതാക്കൾക്ക് സമ്മാനിച്ച് മുന്നേറുന്ന സി. ടി. എം അക്കാദമി വിവിധ സ്ഥാപനങ്ങളിൽ അക്കൗണ്ടിങ് കോഴ്സ് പൂർത്തീകരിച്ചവർക്ക് ഇന്റേൺഷിപ്പ് ട്രെയിനിങ് നൽകി വരുന്നതായി ഹാരിസ് വാണിയന്നൂർ പറഞ്ഞു.
ഇത്തവണ എട്ടാമത്തെ ക്ലബ്ബിനാണ് സി. ടി. എം അക്കാദമി ജഴ്സി സമ്മാനിച്ചത്. തുടർന്ന് ജില്ലയിലെ തെരെഞ്ഞെടുത്ത ഏതാനും ക്ലബ്ബുകൾക്കും ജഴ്സി നൽകുമെന്ന് അക്കാദമി ഡയറക്ടർ അറിയിച്ചു.
ഐ. എസ്. എൽ,
ഐ ലീഗ് അടക്കം രാജ്യത്തെ ഒട്ടനവധി മത്സരങ്ങളിലേക്ക് താരങ്ങളെ സംഭാവന കൊണ്ട് പിന്തുണച്ച ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
പ്രാദേശിക തലങ്ങളിൽ നിന്ന്
കൂടുതൽ താരങ്ങൾ ഉയർന്നു വരേണ്ടത് കായിക രംഗത്ത് അനിവാര്യമാണെന്ന് ജഴ്സി ഏറ്റുവാങ്ങി കൊണ്ട് ക്ലബ്ബ് പ്രസിഡന്റ് പറഞ്ഞു.
സി. ടി. എം അക്കാദമി, ക്ലബ്ബിനെ പരിഗണിച്ചതിൽ അതിയായ സന്തോഷമുണ്ട്, വരും തലമുറക്ക് ഊർജ്ജം നൽകുന്നതും മാതൃക പരമെന്നും നന്ദി പ്രകാശന ചടങ്ങിൽ ക്ലബ് സെക്രട്ടറി പറഞ്ഞു.
ആതാവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി സനോബിയ ഉൽഘടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. ടി
ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ടി ആസാദ്, കെ. ടി ഫൈസൽ, ഫസൽ വാണിയന്നൂർ, ഫൈസൽ ഇരിങ്ങാവൂർ എന്നിവർ പങ്കെടുത്തു.

Leave a Reply