Category: പ്രാദേശികം

Post

E P ഭാർഗവി വാരസ്യാർ ( 75 ) നിര്യാതയായി

E P ഭാർഗവി വാരസ്യാർ ( 75 ) വയസ്സ്, വിജയ് വിഹാർ മൂച്ചിക്കൽ, തിരൂർ,26-11-24 ന് ചൊവ്വാഴ്ച കാലത്ത് നിര്യാതയായി ഭർത്താവ് പരേതനായ രാജൻ വാരിയർ വടക്കേപ്പാട്ട് വാര്യം,(റിട്ടയേഡ് എയർ ഫോഴ്സ്) ,മക്കൾ: സുനിൽകുമാർ, ലത, മരുമക്കൾ: വിദ്യ കെ വാര്യർ, ദിനേശൻ കെ വി. സംസ്കാരം 27-11-24 കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.

Post

ഹജ്ജ് – 2025: രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം

മലപ്പുറം:ഹജ്ജിന് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു തുകയായ 1,42,000 രൂപ ഡിസംബര്‍ 16 നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജിനായി അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാര്‍ജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാര്‍ക്കേഷന്‍ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും. തുക സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതാണ്.

Post

ഹജ്ജ് : വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 1711 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഡിസംബര്‍ 16ന് മുമ്പായി ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,72,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ്...

Post

ഹജ്ജ് 2025: മെഹ്റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം :തക്കതായ കാരണത്താല്‍ ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയാതെ വന്ന സ്ത്രീകള്‍ക്ക് അവരുടെ പുരുഷ മെഹ്‌റം ഹജ്ജിന് ഇതിനകം തിരഞ്ഞെടുക്കപ്പെടുകയും പുരുഷ മെഹ്റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ മറ്റു മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടക്കും. ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ യോഗ്യരായ സ്ത്രീകള്‍ https://www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച് രേഖകള്‍...

Post

താലൂക്ക്തല അദാലത്തുകള്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ ജില്ലയില്‍

മലപ്പുറം :പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ – പരാതി പരിഹാര അദാലത്തുകള്‍ മലപ്പുറം ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ നടക്കും. ജില്ലയിലെ ഏഴ് താലൂക്കുകളിലും ഓരോ ദിവസം വീതം നടക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റയാസ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ ജനങ്ങളെ നേരില്‍ കേള്‍ക്കും. ഏറനാട് താലൂക്കില്‍ ഡിസംബര്‍ 19 നും നിലമ്പൂരില്‍ 20 നും പെരിന്തല്‍മണ്ണയില്‍ 21 നും തിരൂരില്‍ 23 നും...

Post

താൽക്കാലിക വ്യാപാര അനുമതിക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകുക

തിരൂർ :തിരൂർ നഗരസഭാ സ്റ്റേഡിയത്തിന്റെ മുൻവശത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ താൽക്കാലിക വ്യാപാര അനുമതിക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകുക..തിരൂരിൽ വർദ്ധിച്ചു വരുന്ന തെരുവ് വ്യാപാരങ്ങൾ അടിയന്തിരമായി നിർത്തലാക്കുക..അതിനു വേണ്ട ഉത്തരവുകൾ ഇറക്കുക….നഗരസഭ വ്യാപാരികളോട് കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് നവംബർ 26 ചൊവ്വ കാലത്ത് 10 മണിക്ക് തിരൂർ നഗരസഭയിലേക്ക് നടത്തിയ ബഹുജന മാർച്ച് നടത്തി. ചേമ്പർ ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പി.എ. ബാവ അദ്ധ്യക്ഷത വഹിച്ചു,...

Post

ചേംബർ ഓഫ് കൊമേഴ്സിൻ്റെ തീരുമാനം അംഗീകരിക്കാനാവില്ല

തിരൂർ: തിരൂർ ഗൾഫ് ബസാറിലെഫ്രൈഡെ മാർക്കറ്റ് നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും വഴിയോര കച്ചവടക്കാർക്കെതിരെ നടപടി എടുക്കണമെന്ന തിരൂർചേംബർ ഓഫ് കൊമേഴ്സിൻ്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു ഭാരവാഹികൾ പറഞ്ഞു. വഴിയോര കച്ചവടം നടത്തുന്നതിന് നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. ഇവ നിയന്ത്രിക്കാൻ തിരൂർ നഗരസഭയിൽസ്ട്രീറ്റ് വെൻറിംഗ് കമ്മിറ്റി ഉണ്ട്. വഴിയോര കച്ചവടക്കാരുടെസർവ്വേ നടപടികൾപുരോഗമിക്കു കയാണ്. കച്ചവടക്കാരെ ഒഴിപ്പിക്കാൻവെൻറിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ ഈ നീക്കം സംഘടനയിലെ തർക്കം മറച്ചു വക്കാനാണെന്നും നിയമം...

Post

ടി.കെ.സദാശിവൻ (79)നിര്യാതനായി

പുറത്തൂർ :ശാന്തിനഗർ സുമി നിവാസിൽ TK സദാശിവൻ (79)നിര്യാതനായി.തിരൂർ GMUP സ്കൂൾ അധ്യാപകനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പുറത്തൂർ പൊതു സ്മശാനത്തിൽ നടക്കും,പുറത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, KSTA ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, തിരൂർ റീജനൽ എംപ്ലോയീസ് കോ :ഓപ്പറേറ്റീവ് സോസൈറ്റി പ്രസിഡന്റ്, താന്നാളൂർ മോർട്ടോർ സഹകരണ സംഘം പ്രസിഡന്റ്, KSKTU തീരുർ ഏരിയ വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, പുറത്തൂർ ഗവ :ഹയർ സെക്കണ്ടറി...

Post

മാമാങ്ക മഹോത്സവം 2025 ഫെബ്രുവരി ഏഴു മുതൽ തിരുന്നാവായ നിളാമണപ്പുറത്ത്

തിരുനാവായ : ചരിത്രപ്രസിദ്ധമായ മാമാങ്കത്തെ അനുസ്മരിച്ചു കൊണ്ടു നടത്തിവരുന്ന മാമാങ്ക മഹോത്സവം 2025 ഫെബ്രുവരി 7 മുതൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ സംഘാടകരായ റീ എക്കൗയും മാമാങ്ക മെമ്മോറിയൽ ട്രസ്റ്റിൻ്റെയും സംയുക്ത യോഗം തീരുമാനിച്ചു. “മാമാങ്കത്തിന്റെ സൗഹൃദം മലയാളത്തിൻ്റെ പെരുമ “എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ആഘോഷ പരിപാടികളിൽ വെട്ടം മഹിമ, മാമാങ്ക സ്മൃതി , ചരിത്ര പ്രദർശനവും സമ്മേളനവും അങ്കവാൾ പ്രയാണം, ധ്വജാരോഹണം , സ്മൃതി ദീപം തെളിയിക്കൽ , ജ്യോതിശാസ്ത്ര ഗണിത...

Post

സുനാമി റെഡി; മോക് ഡ്രിൽ നാളെ

കൊച്ചി: എറണാകുളം സുനാമി റെഡി പദ്ധതിയുടെ ഭാഗമായി നാളെ (ചൊവ്വാഴ്ച ) തദ്ദേശസ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ മോക്ഡ്രിൽ നടത്തും. കൊച്ചി താലൂക്കിലെ എടവനക്കാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അണിയിൽ ബീച്ച് പരിസരത്ത് രാവിലെ 10.30 നാണ് മോക് ഡ്രിൽ സംഘടിപ്പിക്കുക.ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. യുനെസ്കോ, കേരള സംസ്ഥാന ദുരന്ത...