Category: പ്രാദേശികം

Post

എംഇഎസ് തിരൂർ യൂനിറ്റിന് പുതിയ നേതൃത്വം

തിരൂർ : എംഇഎസ് സെട്രൽ സ്കൂളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ 2025-2028 കാലയളവിലേക്കുള്ള എംഇഎസ് തിരൂർ യൂനിറ്റ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് അബ്ദുൾ ഖാദർ കൈനിക്കരയേയും , സെക്രട്ടറി ആയി കെകെ അബ്ദുൽ റസാക്ക് ഹാജി, വൈസ് പ്രസിഡന്റ് അബ്ദുള്ള സാഗർ, ജോയിൻ്റ് സെക്രട്ടറി ഡോ ഫാസിൽ, ട്രഷററായി മമ്മി ചെറുതോട്ടത്തിൽ എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുത്തു. എക്സികുട്ടീവ് അംഗങ്ങളായി പിഎ സലാം ലില്ലി, കെ മുഹമ്മത് സലീം, നജ്മുദ്ദീൻ കല്ലിങ്ങൽ,സി മുഹമ്മദ് നിഷാദ്.ജില്ലാ പ്രസിഡൻ്റ്...

Post

സിപിഐ(എം) മേലൂർ സൗത്ത് ലോക്കൽ സമ്മേളനം..

ചാലക്കുടി :ചാലക്കുടി – മേലൂർ /മുരിങ്ങൂരിൽ നാഷണൽ ഹൈവേയിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് സിപിഐഎം മേലൂർ സൗത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മേലൂരിലേക്ക് ഉള്ള പ്രധാനപ്പെട്ട സഞ്ചാര മാർഗമായ മുരിങ്ങൂരിൽ നാഷണൽ ഹൈവേ യിൽ 4.5 മീറ്റർ ഹൈറ്റിലും 12 മീറ്റർ വീതിയിലുമുള്ള ലൈറ്റ് വെയ്ക്കിൾ അടിപ്പാതയാണ് NH അതോറിറ്റി നിർമിക്കാൻ പോകുന്നത്. ഇത്‌ മെലൂരിലെ ഭാവി വികസനത്തിന്‌ തടസ്സമാകുന്നതാണ്. മേലൂർ വഴി അതിരപ്പിള്ളി ടൂറിസം മേഖലയിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാവുന്ന രീതിയിൽ വികസിച്ചു കൊണ്ടിരിക്കുകയാണ്....

Post
കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ” പുസ്തക കവർ പ്രകാശനം

കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ” പുസ്തക കവർ പ്രകാശനം

ഹസ്സൻ തിക്കോടി എഴുതിയ “കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ” പുസ്തകത്തിന്റെ കവർ പ്രകാശനം എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. എ.ഫസൽ ഗഫൂർ എം. ഇ.എസ്.സംസ്ഥാന ജനറൽ സെക്രട്ടി കെ.കെ.കുഞ്ഞുമൊയ്തീന് നൽകി നിർവ്വഹിച്ചു. എം .ഇ. എസ്. സംസ്ഥാന ഭാരവാഹികളായ വി.പി.അബ്ദുറഹിമാൻ, ടി.എം.സക്കീർ ഹുസൈൻ, എ.ജബ്ബാറലി, ഒ.സി.സലാവുദ്ദീൻ, സി.ടി.സക്കീർ ഹുസൈൻ, എം .എം.അഷറഫ്, ഹസ്സൻ തിക്കോടി, അഡ്വ.നവാസ് കാട്ടകത്ത് ,കെ.മുഹമ്മദ് ഷാഫി ഹാജി, എൻ.കെ.അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ രണ്ടാം വാരം കോഴിക്കോട് വെച്ച്...

Post

‘സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ തട്ടിയെടുത്തത് ലജ്ജാകരം’

തിരുവനന്തപുരം: ഗസറ്റഡ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തെന്ന വാര്‍ത്ത അങ്ങേയറ്റം ലജ്ജാകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ക്ഷേമ പെന്‍ഷനുകള്‍ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു എന്നത് സംസ്ഥാനത്തിനു തന്നെ അപമാനമാണ്. ഈ തട്ടിപ്പ് കേവലം ജീവനക്കാരില്‍ മാത്രം ഒതുങ്ങുന്നതല്ല. രോഗികളും വയോജനങ്ങളും ക്ഷേമപെന്‍ഷന്‍ ഉറപ്പാക്കാന്‍ മസ്റ്ററിങ് നടത്താന്‍ ഏറെ ക്ലേശങ്ങള്‍ സഹിക്കുമ്പോഴാണ് സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ദാക്ഷിണ്യം...

Post

മലബാര്‍ ബ്രൈഡല്‍ ജ്വല്ലറി ഷൊ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ

തിരൂർ:മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് തിരൂര്‍ ഷോറൂമില്‍ അതുല്യമായ വിവാഹ ആഭരണങ്ങളുടെ ബ്രൈഡല്‍ ജ്വല്ലറിഷോ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെ സംഘടിപ്പിക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിവിശിഷ്ടമായ ആഭരണങ്ങളുടെ അത്യപൂര്‍വ്വശേഖരം.വിദഗ്ധ കലാകാരന്‍മാരുടെ കരവിരുതില്‍ തീര്‍ത്ത ആഭരണവൈവിധ്യം സ്വന്തമാക്കാനും സവിശേഷമായ ആഭരണ വിസ്മയം ആസ്വദിക്കുവാനുമായി തിരൂര്‍മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ അവസരമൊരുങ്ങുന്നു.നവംബര്‍ 29 മുതല്‍ ഡിസംബര്‍ 5 വരെയാണ് ബ്രൈഡല്‍ ജ്വല്ലറിഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്‍മാരുടെ പരിശ്രമഫലമാണ് ബ്രൈഡല്‍ ജ്വല്ലറി ഷോയില്‍...

Post

തെരുവ് കച്ചവട വിവാദത്തിൽ തിരൂർ ഗൾഫ് മാർക്കറ്റ് നിലപാട് അറിയിച്ചു

തിരൂർ:വെള്ളിയാഴ്ച തെരുവ് കച്ചവട വിവാദത്തിൽ തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ നിലപാട് അറിയിച്ചു.27/11/2024 ബുധനാഴ്ച വിളിച്ച പത്ര സമ്മേളനത്തിലാണ് Gmat ഭാരവാഹികൾ നിലപാടറിയിച്ചത്. ഗൾഫ് മാർക്കറ്റ് ഇന്നത്തെ നിലയിൽ വളർന്നു വന്നത് തെരുവ് കച്ചവടത്തിലൂടെ തന്നെയായിരുന്നെന്നും, ഇന്നും നൂറുകണക്കിനാളുകൾ മാർക്കറ്റിൽ സ്വന്തമായി കടകളില്ലാതെ തന്നെ ഉപജീവനം നടത്തുന്നുണ്ടന്നും തങ്ങൾ ഒരിക്കലും തെരുവ് കച്ചവടത്തിനെതിരെല്ലന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ തങ്ങൾക്കുണ്ടന്നും ഭാരവാഹികൾ അറിയിച്ചു. മാർക്കറ്റിന്റെ സുരക്ഷക്ക് ഭീഷണിയാകും വിധത്തിൽ തെരുവ് കച്ചവടം വർധിച്ച സാഹചര്യത്തിൽ ഇതിന്...

Post

മോണിംഗ് സ്റ്റാർ തിരൂർ സിന്തസിസ് 2024 സംഘടിപ്പിച്ചു

തിരൂർ: മാനവിക സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് മോണിംഗ് സ്റ്റാർ തിരൂർ സിന്തസിസ് 2024 പ്രോഗ്രാം സംഘടിപ്പിച്ചു. മസിനക്കുടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശിവകുമാർ ഉദ്ഘാടനം ചെയ്തു. തിരൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഇൻറർനാഷണൽ സർട്ടിഫൈഡ് യോഗ ട്രെയിനർ ഹൽക്ക ലിജിൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ ഈസ മാസ്റ്റർ ഉപഹാരസമർപ്പണം നിർവഹിച്ചു. ചെയർമാൻ ഷബീബ് അസോസിയേറ്റ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മാണ്ടി ഹാരാർപ്പണം...

Post

ഭരണഘടനാ ദിനാചരണവും കലോൽസവ പ്രതിഭകളെ ആദരിക്കലും നടത്തി

മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ സാമൂഹ്യ പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് ഭരണഘടനാ ദിനാചരണവും സബ്ജില്ലാ സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത് വിജയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി. പ്രധാനദ്ധ്യാപകൻ പ്രശാന്ത് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ. പ്രസിഡണ്ട് സഫൂറ. കെ , ഗിരീഷ് മാസ്റ്റർ, സുമിന ടീച്ചർ, സനൂഫ് മാസ്റ്റർ പ്രസംഗിച്ചു.അഷ്റഫ് മാസ്റ്റർ സ്വാഗതവും അബ്ദുല്ല മാസ്റ്റർ നന്ദിയും...

Post
യുപിയിലെ പള്ളിയിൽ വെടി വയ്പ്: പ്രതിഷേധം

യുപിയിലെ പള്ളിയിൽ വെടി വയ്പ്: പ്രതിഷേധം

ഉത്തർ പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് വെടിപ്പിൽ പ്രതിഷേധിച്ചു പിഡിപി തീരുർ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. താഴെപ്പാലത്ത് നിന്നും ആരംഭിച്ച പ്രകടനം സെൻട്രൽ ജഗ്ഷനിൽ സമാപിച്ചു.പരിപാടി സംസ്ഥാന വൈസ് ചെയർമാൻ ശശി ഉത്ഘാടനം ചെയ്തു.‘യോഗി ഭരണഗൂടത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് നീതി ഇല്ലാത്ത അവസ്ഥയാണെ’ന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സലാം മൂന്നിയൂർ, അബ്ദുൽ ബാരി, ഹാരിസ് വാണിയന്നൂർ, ബീരാൻഹാജി, ഷാജി എടക്കുളം, സുലൈമാൻ, ഫൈസൽ കന്മനം, സൈതലിക്കുട്ടി, നാസർ വൈലത്തൂർ എന്നിവർ പങ്കെടുത്തു.അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.

Post

മസാജ് സെൻ്റുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ

ഭരണഘടനാ സംരക്ഷണ സമിതി തിരൂർ. തിരൂർ ടൗൺ കേന്ദ്രീകരിച്ച് മസാജ് സെൻ്ററുകളുടെ മറവിൽ അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു വെന്നും അതിനെതിരെ അധികാരികൾ കർശന നടപടികൾ സ്വീകരിക്കണ മെന്നും തിരൂരിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ ഭരണഘടനാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു വഖഫ് ഭേദഗതി ബില്ലിലെ അപകടാവസ്ഥയും യോഗം ചർച്ച ചെയ്തു തിരൂർ പട്ടണത്തിലെലഹരിമാഫിയ സംഘങ്ങളുടെ വ്യാപനത്തിലും യോഗം ആശങ്ക പ്രകടിപ്പിച്ചുഅധികാരികളുടെ കൂടുതൽ ശ്രദ്ധ ഇക്കാര്യങ്ങളിൽ ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടുയോഗത്തിൽ കൈനിക്കര ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചുചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം...