തിരൂരങ്ങാടി: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് പുറത്ത്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ് ലജ്ജാകരം: നജീബ് കാന്തപുരം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയമിംഗ് പരാമർശം ഞെട്ടലോടെയാണ് കേട്ടതെന്നും അതിനേക്കാൾ ഉത്കണ്ഠപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ച മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും നിലപാടാണെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.ഏത് നൂറ്റാണ്ടിലാണ് നമ്മുടെ മുഖ്യമന്ത്രി ജീവിക്കുന്നത്. പുരോഗമനത്തെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇത്തരം അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രസ്താവനകളും പരാമർശങ്ങളും നടത്തിയിട്ടുണ്ട്. നികൃഷ്ട ജീവി,പരനാറി, കൂലം കുത്തി എന്നീ പരാമർശങ്ങൾ കേരളം കേട്ടതാണ്. ഇതിന്റെയൊക്കെ തുടർച്ചയാണ്...
ജനാധിപത്യത്തിന്റെ കയ്യൊപ്പ് സിഗനേച്ചർ ക്യാമ്പയിനും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു
നെടുവ: ജനാധിപത്യം മോഷ്ടിച്ച മോദി സർക്കാരും അതിന് പിന്തുണനൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും ഭരണഘടനയുടെ ശത്രുക്കൾ ആണെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിൽ നിന്ന് അഞ്ചു കോടി ഒപ്പുകൾ ശേഖരിക്കുന്നതിന്റെ മണ്ഡലം തല ഉദ്ഘാടനവും,രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ നടപടി എടുക്കാത്ത കേരളാ സർക്കാരിന് എതിരെയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ച് നെടുവമണ്ഡലം കോൺഗ്രസ് കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് സുധീഷ് പാലശ്ശേരി അധ്യക്ഷൻ ആയപ്പോൾ ഡി.സി.സി.മെമ്പർ എ.ടി.ഉണ്ണി ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജഹാൻ, പി.എ.ലത്തീഫ്, കെ കെ...
കുഞ്ഞാലിക്കുട്ടിക്ക് ഡോ:കെ.ടി.ജലീന്റെ ഒരു തുറന്ന കത്ത്
തിരൂരിലെ മലയാളം സർവകലാശാലക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിൻ്റെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, അന്നത്തെ മന്ത്രി എന്ന നിലയിൽ എനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം താങ്കളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ടാകുമല്ലോ? 2012-ൽ അങ്ങ് ഉൾപ്പെടുന്ന UDF സർക്കാറിൻ്റെ കാലത്ത് തുടങ്ങിയ സ്ഥലമേറ്റെടുപ്പ് പ്രക്രിയ പൂർത്തിയായത് 2019-ൽ ഞാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെയാണ്. സർവകലാശാലക്കായി ഏറ്റെടുത്ത സ്ഥലം കണ്ടെത്തിയതും, ഭൂമിയുടെ തരം മാറ്റാൻ കൃഷി വകുപ്പ് ഉത്തരവിറക്കിയതും, സ്ഥലം...
പലസ്തീനിലെ ഉറങ്ങാത്ത രാവുകൾക്ക് ഐക്യദാർഢ്യവുമായി ism പ്രതിരോധ രാവ്
കോഴിക്കോട് : പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേൽ ഭീകരത കൊണ്ട് വർഷങ്ങളായി ഉറക്കമില്ലാതായ പലസ്തീൻ രാവുകൾക്ക് ഐക്യദാർഢ്യം പങ്കു വെച്ച് രാത്രിയെ പകലാക്കി ഐ.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗസ്സ പ്രതിരോധ രാവ് വേറിട്ടൊരു സമരമായി. കോഴിക്കോട് കടപ്പുറത്ത് നടന്ന ഐ.എസ്. എം ഗസ്സ പ്രതിരോധ രാവ് പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി പെങ്കെടുത്തു. എക്കാലത്തും മനുഷ്യാവകാശങ്ങൾക്കും ലോക സമാധാനത്തിനും വേണ്ടി ശബ്ദിക്കുകയും പലസ്തീനികളോട് ഐക്യപ്പെടുകയും ചെയ്ത രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കളങ്കപ്പെടുത്തി ഇസ്രയേല്യമായി...
അഴിമതി തെളിയിക്കാൻ ലീഗിനെ വെല്ലുവിളിച്ച് കെ ടി ജലീൽ
തിരൂർ:മലയാളം സർവ്വകലാശാലയുടെ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഒരു നയാ പൈസയുടെ എങ്കിലും അഴിമതി നടത്തിയെന്ന് തെളിയിക്കാൻ മുസ്ലിം ലീഗിനെയും യൂത്ത് ലീഗിനെയും വെല്ലുവിളിച്ച് കെ ടി ജലീൽ. യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസിന് മറുപടി പറഞ്ഞുകൊണ്ട് സിപിഎം തിരൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. സർവ്വകലാശാലക്ക് സ്ഥലം ഏറ്റെടുത്തതും വില നിർണയിച്ചതും എല്ലാം യുഡിഎഫ് ഭരണകാലത്താണ്.പ്രധാന പങ്കുവഹിച്ചത് തിരൂർ എംഎൽഎ സി മമ്മൂട്ടിയാണ്. ഇപ്പോൾ എടുത്ത സ്ഥലം ആദ്യമായി നിർദ്ദേശിച്ചതും തരം മാറ്റാൻ ഉത്തരവ്...
ഇഎം എസിൻ്റെ ലോകം സെമിനാർ സമാപിച്ചു
കാരത്തൂർ ( മലപ്പുറം):രണ്ടു ദിവസങ്ങളിലായി നടന്ന ഇ എം എസിൻ്റെ ലോകം ദേശീയ സെമിനാർ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. കെ ടി ജലീൽ എംഎൽഎ പങ്കെടുത്തു. കൂട്ടായി ബഷീർ സ്വാഗതവും സി കെ ഷൈജു നന്ദിയും പറഞ്ഞു.പുത്തൻ വിദ്യാഭ്യാസ നയത്തിനു പിന്നിലെ വർഗീയ അജണ്ട തുറന്നുകാട്ടിയാണ്...
കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് വൈഫ്. ഇൻചാർജ് മാരില്ല കെ ടി ജലീൽ.
തിരൂർ:കമ്മ്യൂണിസ്റ്റ് നേതാക്കൾക്കാർക്കും വൈഫ് ഇൻ ചാർജ് മാരില്ലെന്നെ ഡോക്ടർ കെ ടി ജലീൽ എംഎൽഎ. തിരൂരിൽ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത സർവ്വകലാശാലയുടെ ഇല്ലാത്ത വൈസ് ചാൻസിലർ ആയ ബഹാവുദ്ദീൻ കൂരിയാട് ആണ് മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കും ഒക്കെ വൈഫ് ഇൻ ചാർജ്മാർ ഉണ്ടെന്ന പ്രയോഗം നടത്തിയത്. അതിനു മറുപടിയായാണ് ജലീൽ പറഞ്ഞത്. ബഹാവുദ്ദീൻ കൂരിയാട് മുസ്ലിം ലീഗ് പ്രവർത്തകനും നേതാവുമാണ്. അദ്ദേഹത്തിന് ലീഗ് നേതാക്കന്മാരെ മാത്രമേ അറിയുകയും മനസ്സിലാക്കുകയും...
രാജീവ് ചന്ദ്രശേഖർ തിരുത്തണം: കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ സ്ഥാപനത്തിന്‍റെ പേര് ചോദിച്ച് ചോദ്യം വിലക്കിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന്‍റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളോടുള്ള അസഹിഷ്ണുത വ്യക്തമാക്കുന്ന അധിക്ഷേപകരമായ പെരുമാറ്റമാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍റെ ഭാഗത്തുനിന്നുണ്ടായത്. കൈരളി ടി.വി ലേഖികയാണെന്നറിഞ്ഞപ്പോൾ നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങൾ ഏതു ചാനലാ ? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്. എന്നൊക്കെ കയർത്ത മുൻ കേന്ദ്രമന്ത്രി എല്ലാ...
താൻ ജയിലിൽ പോകില്ല കെ ടി ജലീൽ
തിരൂർ :താൻ ജയിലിൽ പോകില്ല കെ ടി ജലീൽ. പി കെ ഫിറോസ് അല്ല ഏത് ലീഗ് നേതാക്കൾ വിചാരിച്ചാലും തന്നെ ജയിലിൽ കയറ്റാൻ കഴിയില്ലെന്ന് കെ ടി ജലീൽ. തിരൂരിൽ ഇഎംഎസ് സെമിനാറിനെ കുറിച്ച് വിശദീകരിക്കാനായി നടത്തിയ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോൾതന്നെ തവനൂരിലെ ജയിലിൽ പ്രധാനപ്പെട്ട മലപ്പുറം ജില്ലയിലെ 3 മുസ്ലിം ലീഗ് നേതാക്കൾ കഴിയുന്നുണ്ട്. ഇനി പ്രധാനപ്പെട്ട പല നേതാക്കളും ജയിലുകളിലേക്ക് എത്താനുമുണ്ട്. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെ ജയിലിൽ പോയി...