Home » Politics » Page 7

Category: Politics

Post

നീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസിനെ അനുകൂലിക്കുന്ന പാര്‍ട്ടികളുമായി സഹകരിക്കും

തിരുവനന്തപുരം: രാഷ്ട്ര ശില്‍പ്പികള്‍ സ്വപ്‌നം കണ്ട സാമൂഹിക നീതി ഉറപ്പാക്കാന്‍ ജാതി സെന്‍സസിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാജ്യത്ത് പതിറ്റാണ്ടുകളായി തുടര്‍ന്നു പോന്ന സാമൂഹിക വ്യവസ്ഥിതിയുടെയും അപരിഷ്‌കൃത ജാതി വ്യവസ്ഥയുടെയും ഫലമായി സാമൂഹിക ഭ്രഷ്ടിനും അരികുവല്‍ക്കരണത്തിനും ഇരകളായ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് ഭരണഘടന ഉറപ്പാക്കുന്ന സാമൂഹിക സംവരണത്തിന്റെ താല്‍പ്പര്യം. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും അധികാരവും അവസരങ്ങളും വിഭവങ്ങളുടെ വിതരണവും ചില സാമൂഹിക വിഭാഗങ്ങളില്‍...

Post

Rss കണക്കുകളും രേഖകളും ഇല്ലാത്ത സംഘടന

​ചോദ്യം ചെയ്യപ്പെടുന്ന ശക്തി: രേഖകളില്ലാത്ത ആർ.എസ്.എസ്സിന് വേണ്ടി എന്തിന് 150 കോടി?​ഇന്ത്യൻ രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും ഏറ്റവും അധികം സ്വാധീനമുള്ള പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്). എന്നാൽ ഈ അതിശക്തമായ സംഘടനയ്ക്ക് രാജ്യത്തെ നിയമവ്യവസ്ഥയുടെ കണ്ണിൽ വ്യക്തമായ ഒരു നിയമപരമായ രേഖയുമില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?​പ്രമുഖ മാധ്യമപ്രവർത്തകയായ അമൃത സിംഗ് എഴുതിയ ലേഖനം, ഈ വിചിത്രമായ യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുകയും, നമ്മുടെ പൊതുഖജനാവിലെ പണം എങ്ങനെ ചിലവഴിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. രജിസ്റ്റർ...

Post

കേരള രാഷ്ട്രീയം: അപചയത്തിൻ്റെ ഇരുൾ വീഴുന്നു; മതേതര മാതൃക അപകടത്തിൽ

കേരള രാഷ്ട്രീയം: അപചയത്തിൻ്റെ ഇരുൾ വീഴുന്നു; മതേതര മാതൃക അപകടത്തിൽ​: സയ്യിദ് ഹാഷിം അൽ-ഹദ്ദാദ്​കേരള രാഷ്ട്രീയം ഇന്ന് ഒരു നിർണ്ണായകമായ വഴിത്തിരിവിലാണ്. ലോകത്തിന് മുന്നിൽ സംസ്ഥാനം അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച മതേതര, പുരോഗമന മാതൃക, നിലവിലെ രാഷ്ട്രീയപരമായ അവിവേകങ്ങളാലും അധികാരം കൈയാളുന്നവരുടെ വ്യക്തിപരമായ ലാഭേച്ഛകളാലും ചോദ്യം ചെയ്യപ്പെടുകയാണ്. സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾ പിന്തുടർന്ന തകർച്ചയുടെ പാതയിലേക്ക് നീങ്ങുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിൻ്റെ പാർട്ടിയായ സി.പി.ഐ. (എം.) നെയും കേന്ദ്രീകരിച്ചുള്ള ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് പൊതുസമൂഹം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ...

Post

കോൺഗ്രസ്സ് തിരിച്ചുവരണമെങ്കിൽ

ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഇന്നത്തെ ചിത്രം രൂപപ്പെട്ടത് വിഭജന ശക്തികളുടെ പ്രത്യയശാസ്ത്രപരമായ വിജയത്തിൻ്റെ ഫലമായാണ്. മൗലാനാ അബ്ദുൽ കലാം ആസാദ്, മൗലാനാ ഹുസൈൻ അഹ്മദ് മദനി (റ) തുടങ്ങിയവർ ഉയർത്തിപ്പിടിച്ച സംയുക്ത ദേശീയതാ വാദത്തെ (Composite Nationalism) തകർത്തുകൊണ്ട്, മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തം വിജയിച്ചത്, രാജ്യത്ത് മതത്തെ രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനമാക്കുന്നതിന് കാരണമായി.​ഇന്ത്യൻ മുസ്ലിങ്ങൾ അടിസ്ഥാനപരമായി ഇന്ത്യാ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചവരും പുരോഗമനത്തിന് നന്മയ്ക്കുവേണ്ടി നിലകൊണ്ടവരും ആണ്. ഈ സമൂഹം അടിസ്ഥാനപരമായി മൂല്യമുള്ളവരും, പ്രതികാര ചിന്താഗതി ഇല്ലാത്തവരുമാണ്. എന്നാൽ,...

Post

തിരൂരിൽ പ്രധിഷേധ പ്രകടനം നടത്തി

തിരൂർ: ശബരിമല സ്വർണ്ണ കൊള്ള ക്കെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം പി ഉൾപ്പെടെയുള്ള നേതാക്കളെ തല്ലി ചതച്ച പോലിസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി lയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന പ്രധിഷേധ കൂട്ടായ്മ ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ. എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ. ഗോപാലക്ഷണൻ അദ്ധ്യക്ഷതവഹിച്ചു. ഡി സി.സി. ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി...

Post

മുനമ്പം വഖ്ഫ് ഭൂമി വിവാദം: ഹൈക്കോടതി പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരം

തിരുവനന്തപുരം: മുനമ്പം ഭൂമി വഖ്ഫ് ഭൂമിയല്ല എന്ന കേരളാ ഹൈക്കോടതി നിരീക്ഷണം ദൗര്‍ഭാഗ്യകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്. മുനമ്പം ഭൂമിയിലെ താമസക്കാരുടെ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയ ജുഡീഷ്യല്‍ കമീഷന്റെ സാധുത തേടിയുള്ള അപ്പീല്‍ ഹരജിയിൽ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണമുണ്ടായത് എന്നത് ഏറെ ഖേദകരമാണ്. മുനമ്പം ഭൂമി വഖ്ഫ് ആണോ അല്ലയോ എന്ന് പരിശോധിക്കലല്ല, വര്‍ഷങ്ങളായി തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരുടെ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച വസ്തുതാന്വേഷണമാണ് ജുഡീഷ്യല്‍ കമീഷന്‍...

Post

മുനമ്പം വഖഫ് ഭൂമി :കോടതി വിധിയിൽ ദുരൂഹത – നാഷണൽ ലീഗ്

കോഴിക്കോട് : മുനമ്പം വഖഫ് ഭൂമിയല്ലെന്നും, വഖഫ് ഉദ്ദേശത്തിലല്ല ഭൂമി കൈമാറിയതെന്നും, ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് വഖഫ് ബോർഡ് നടത്തിയതെന്നും, ഫാറൂഖ് കോളേജിന് സമ്മാനമായി ലഭിച്ച ഈ ഭൂമി വിൽക്കുന്നതിൽ തെറ്റില്ലെന്നുമുള്ള ഹൈകോടതിയുടെ നിരീക്ഷണവും വിധിയും ദുരൂഹതയുള്ളതും ഞെട്ടിപ്പിക്കുന്നതാണെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിൾ ബഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ അപ്രതീക്ഷിതവും അനാവശ്യവുമായ ഇടപെടൽ, മുൻകാല...

Post

മുനമ്പം ഭൂമി വഖഫ് അല്ലെന്ന് ഹൈകോടതിയുടെ വിചിത്ര വിധി

കോഴിക്കോട്: മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തല്ല എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വിചിത്രമാണെന്നും ഭൂമി വഖഫാണോ അല്ലേ എന്ന് ആരും കോടതിയോട് ചോദിച്ചിട്ടില്ലെന്നും ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി. മുനമ്പം വഖഫുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത് സ്റ്റേ ചെയ്തുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ അപ്പീലിന്മേലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്. 1950ലെ ഫാറൂഖ് കോളേജിന് ഭൂമി കൈമാറുന്ന പ്രമാണത്തിൽ ആർക്കും മനസ്സിലാവുന്ന...

Post

കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് ആരോപണം

തിരൂരങ്ങാടി: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് പുറത്ത്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ...

Post

മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ് ലജ്ജാകരം: നജീബ് കാന്തപുരം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയമിംഗ് പരാമർശം ഞെട്ടലോടെയാണ് കേട്ടതെന്നും അതിനേക്കാൾ ഉത്കണ്ഠപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ച മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും നിലപാടാണെന്നും നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.ഏത് നൂറ്റാണ്ടിലാണ് നമ്മുടെ മുഖ്യമന്ത്രി ജീവിക്കുന്നത്. പുരോഗമനത്തെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇത്തരം അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രി ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രസ്താവനകളും പരാമർശങ്ങളും നടത്തിയിട്ടുണ്ട്. നികൃഷ്ട ജീവി,പരനാറി, കൂലം കുത്തി എന്നീ പരാമർശങ്ങൾ കേരളം കേട്ടതാണ്. ഇതിന്റെയൊക്കെ തുടർച്ചയാണ്...