തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ (യുഡിവൈഎഫ്) നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ നേരെ നിരവധിതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകർ സ്ഥലത്ത് നിലയുറപ്പിച്ചു. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്നതോടെ ഇവരെ അറസ്റ്റുചെയ്തു നീക്കി.ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പിന്നീട് റോഡിൽ...
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും: കെ.ടി. ജലീൽ
മലപ്പുറം: സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകുമെന്നു കെ.ടി ജലീൽ. പി.വി. അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കും. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനോട് ശക്തമായി വിയോജിക്കുമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുകയും പൊതുപ്രവര്‍ത്തനം തുടരുകയും ചെയ്യും. സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും.ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിന്റെ നിഴലിൽ നിർത്തപ്പെടും....
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഐപിസി 153 എ പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് സംഘടനകൾ പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെയും ദ ഹിന്ദു ദിനപത്രത്തിനെതിരെയും പി ആർ ഏജൻസിക്കെതിരെയും പരാതി നൽകിയിട്ടുണ്ട് .പി.ആർ ഏജൻസിയുടെ സഹായത്തോടെ കേരളത്തിൽ വിദ്വേഷ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണം...
ഇന്ദിരയെ വിറപ്പിച്ച സഖാവ്
1977 സെപ്തംബർ അഞ്ച്. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അഞ്ഞൂറിലേറെ വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് ചെയ്‌തു.സമരത്തിന് നേതൃത്വം നൽകുന്നത് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ഇരുപത്തിയഞ്ചുകാരനായ സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരയ്‌ക്ക് ചാൻസലർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന മുദ്രാവാക്യവുമായി മാർച്ച് ഇന്ദിരയുടെ വസതിക്കുമുന്നിലെത്തി. ഇന്ദിരയെ കാണണമെന്നും വിദ്യാർഥികൾ അവർക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കണമെന്നും യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ സംഘം അകത്തുപോയി ഇന്ദിരാഗാന്ധിയെ സാഹചര്യങ്ങൾ അറിയിച്ചു. നാലോ അഞ്ചോ കുട്ടികൾക്ക് അകത്തേക്ക് വരാമെന്ന് ഇന്ദിര...
ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ
ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ കണ്ണൂർ : ഇടതുപക്ഷ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ ഇ പി ജയരാജൻ്റെ പിണക്കം ഇനിയും മാറിയില്ല. കഴിഞ്ഞ ദിവസം നടന്ന ചടയൻ ദിനത്തിലും പങ്കെടുത്തിരുന്നില്ല. ഇ പി ജയരാജൻ പിണക്കം അവസാനിപ്പിച്ച് തിരിച്ചുവരണമെന്ന് കഴിഞ്ഞ ദിവസം പുതിയ ഇടതുമുന്നണി കൺവീനർ ടി കെ രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഇപിയുടെ പിണക്കം മാറിയിട്ടില്ല എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നത്. ടിപിയെ സംരക്ഷിക്കാൻ എം വി ജയരാജൻ...
കൊടിഞ്ഞി ഫൈസൽ വധം: സർക്കാർ ഒത്തു കളിക്കുന്നു: യൂത്ത് ലീഗ്
മലപ്പുറം: നാട്ടിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആർഎസ്എസ് നടത്തിയ കൊടിഞ്ഞി ഫൈസൽ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സർക്കാർ വക്കീലിനെ നിയമിക്കാത്തതിനാൽ കേസിന്റെ വിചാരണ നീണ്ടു പോവുകയാണ്. ഫൈസലിന്റെ ഭാര്യ ജെസ്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്കു മുമ്പ് സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. അഡ്വ....
ഐ.എൻ.എലിൽ ഐക്യം: നിലപാട് സ്വാഗതാർഹം: എൻ.വൈ.എൽ
സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ബലി കഴിക്കാതെ ആദർശ രാഷ്ട്രീയമുയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നവരുടെ നിലപാടിനെ അംഗീകരിച്ച ദേവർകോവിൽ – കാസിം വിഭാഗം യുവജന നേതാക്കളുടെ തിരിച്ചറിവ് പ്രശംസനീയമാണെന്ന് നാഷണൽ യൂത്ത് ലീഗ് (വഹാബ് വിഭാഗം) സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. ഇടതുമുന്നണിയിൽ ഘടകകക്ഷി എന്ന പരിഗണന ലഭിക്കാതെ പോകുന്നതിന് പാർട്ടിയിലെ പിളർപ്പ് കാരണമായെന്ന വിലയിരുത്തൽ ശരിയാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർട്ടിയിൽ ഐക്യം സാധ്യമാക്കണമെന്ന ആത്മാർത്ഥമായ ആവശ്യത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു, ഐക്യ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും നേതാക്കൾ...
തൃശൂർ തോൽവി: പ്രതാപനെതിരെ നീക്കം
തെരഞ്ഞെടുപ്പ് തോൽവിയിൽ തൃശൂര്‍ കോണ്‍ഗ്രസിലെ പോസ്റ്റര്‍ പ്രതിഷേധം വീണ്ടും. മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തുമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ‘പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റാണ് ടി എന്‍ പ്രതാപന്‍’ തുടങ്ങിയ കാര്യങ്ങളും പോസ്റ്ററിലൂടെ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ടി എൻ പ്രതാപൻ ഗൾഫ് ടൂർ നടത്തി ബിനാമി കച്ചവടങ്ങൾ നടത്തിയെന്നാണ് ആരോപണം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. തൃശൂരിലെ...
രാഹുൽ വയനാട് കൈവിട്ടു
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി ലോകസഭാ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന രാഹുല്‍ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും. ഈ തീരുമാനം രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഖാര്‍ഗെക്കു പുറമേ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവര്‍ യോഗത്തില്‍...








