മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ തപാല്‍ അദാലത്ത് ജൂണ്‍ 28 പകല്‍ 11 മണിക്ക് മഞ്ചേരി ഡിവിഷണന്‍ല്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. മഞ്ചേരി ഡിവിഷനു കീഴിലെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്സ് ബാങ്ക്, മണി ഓര്‍ഡര്‍ ഉള്‍പ്പെടെ എല്ലാ തപാല്‍ സേവനങ്ങളെക്കുറിച്ചുമുള്ള പരാതികള്‍ കേള്‍ക്കും. പരാതികള്‍ ജൂണ്‍ 25നു മുമ്പായി പോസ്റ്റല്‍ സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ അയക്കണം. കവറിനു മുകളില്‍ ‘ഡിവിഷണല്‍ ഡാക് അദാലത്ത്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
പള്ളികൾക്കു നേരെ ഭീകരാക്രമണം
മോസ്കോ∙ റഷ്യയിൽ കൂട്ടവെടിവയ്പിൽ പൊലീസുകാർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെയാണ് വെടിവയ്പ് നടന്നത്. സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റു. ഭീകരാക്രമണമെന്നാണ് നിഗമനം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പുരോഹിതനും 6 പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
ഇന്ന് മലപ്പുറം ജില്ലയില്‍ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറപ്പെടുവിച്ച് മുന്നറിയിപ്പു പ്രകാരം ഇന്ന് മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കുടിവെള്ളം ചോദിച്ചതിന് ജലപീരങ്കി
ന്യൂഡൽഹി: കടുത്ത ജലക്ഷാമത്തിൽ ഉരുകുകയാണ് ഡൽഹി. ജലക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധിച്ചവരെ തുരത്താൻ ഡൽഹി പൊലീസ് ഉപയോഗിച്ചത് ജലപീരങ്കിയാണെന്നതാണ് വൈരുധ്യം. പ്രതിഷേധക്കാർക്കെതിരേ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയരുന്നത്.ലക്ഷക്കണക്കിന് പേരാണ് ജലക്ഷാമം മൂലം തലസ്ഥാനത്ത് ദുരിതത്തിലായിരിക്കുന്നത്. കടുത്ത ചൂടിനു പിന്നാലെ ഹരിയാന ഡൽഹിക്കു നൽകിയിരുന്ന ജലവിഹിതം വെട്ടിക്കുറച്ചതും ജലക്ഷാമത്തെ രൂക്ഷമാക്കി. ഹരിയാനയിൽ നിന്ന് പൂർണമായ ജലവിഹിതം ലഭിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.lഅതിനിടെ...
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ നൽകി; മാതാവിനെതിരെ കേസ്
താനൂരിൽ സാധനം വാങ്ങാൻ കടയിലേക്ക് പോകാൻ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ താനൂർ പൊലീസ് കേസെടുത്തു. നിറമരുതൂർ വള്ളിക്കാഞ്ഞിരം കാളാട് റോഡിൽ പള്ളിപ്പടിയിൽവച്ച് ആണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന താനൂർ എസ്ഐ സുകീഷ്‌കുമാറിന് മുന്നിലാണ് സ്‌കൂട്ടറുമായി കുട്ടി ഡ്രൈവർ കുടുങ്ങിയത്. താനൂർ എസ്ഐ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങൾ ചോദിച്ചപ്പോളാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായത്. തുടർന്ന് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.
ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊന്നു
ബഹ്‌റൈച്ച്: ഉത്തർപ്രദേശിൽ ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതൃത്വത്തിൽ പ്രതി നിരന്തരമായി സംശയം ഉന്നയിച്ചിരുന്നുവെന്നും കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ശനിയാഴ്ചയാണ് കുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കുട്ടി കോണിപ്പടിയിൽ നിന്നും വീണു മരിച്ചു
പത്തനംതിട്ട∙ കോന്നിയിൽ രണ്ടുവയസുകാരി കളിക്കുന്നതിനിടെ വീടിനു പിന്നിലെ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു. കോന്നി മാങ്കുളം സ്വദേശി ഷെബീർ–സജീന ദമ്പതികളുടെ മകൾ അസ്റ മറിയമാണ് മരിച്ചത്. 11.30ന് ആണ് സംഭവം. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.
ബസ് മറിഞ്ഞു: 15 പേർക്കു പരുക്ക്
തൊടുപുഴ∙ പാലാ–തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്കു പരുക്ക്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
പരീക്ഷാ തട്ടിപ്പ്: ശിക്ഷ കടുപ്പിച്ചു
ന്യൂഡല്‍ഹി: നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ട് ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024) വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കും. സംഘടിത കുറ്റങ്ങൾക്ക് 10 വർഷം വരെ തടവും 1 കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. വ്യക്തി ഒറ്റയ്ക്ക് ചെയ്ത കുറ്റമാണെങ്കില്‍ കുറഞ്ഞ ശിക്ഷ 5 വർഷം...
വളാഞ്ചേരി പീഢനം: പ്രതികൾ അറസ്റ്റിൽ
മലപ്പുറം∙ വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ, വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികൾ പിടിയിലായതറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.ജൂൺ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടർന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.









