വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അധികജലം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടംഘട്ടമായി 7.5 സെന്റിമീറ്റര്‍ വീതം തുറന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
വയനാട്ടിൽ അതിതീവ്ര മഴ: ബാണാസുര നിറഞ്ഞു
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ബാണാസുര സാഗര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നിലവിൽ 772.85 ആണ് ജലനിരപ്പ്. അണക്കെട്ടില്‍ ജലനിരപ്പ് നിശ്ചിത പരിധിയിലധികം ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്നും 773 മീറ്റർ ആയാൽ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ബാണാസുര സാഗര്‍ ഡാമിന്‍റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട...
സംസ്ഥാനത്ത് 5 ദിവസം ഇടിയോടു കൂടിയ മഴ
തിരുവനന്തപുരം: വിവിധ ജില്ലകളിൽ അതിശക്തമഴ തുടുരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. തിങ്കളാഴ്ച കേരളത്തിലെ 12 ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പാലക്കാട്, തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 5 ദിവസം ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നത്. വടക്കന്‍ ഛത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും, വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം. ഒരു ഇടവേളയ്ക്ക് ശേഷം...
നിപ: രോഗ ഭീതിയിൽ നിന്നു മോചനം
നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐസിയുവില്‍ ആരും തന്നെ ചികിത്സയിലില്ല. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍...
പത്താഴകുണ്ട് ഡാം: ജൂലൈ 29 ഉച്ചയ്ക്ക് 12ന് തുറക്കും
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന് പത്താഴകുണ്ട് ഡാം ജൂലൈ 29 ഉച്ചയ്ക്ക് 12ന് തുറക്കും. മൂന്ന് സ്പിൽവേ ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതമാണ് തുറക്കുക. നിലവിലെ ജലനിരപ്പ് 13 ആയിട്ടുണ്ട്. പരമാവധി ജലനിരപ്പ് 14 മീറ്ററാണ്. അധിക ജലം ഒഴുകിപ്പോകുന്ന പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വടക്കാഞ്ചേരി മൈനര്‍ ഇറിഗേഷന്‍ ഉപവിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
സെമിനാർ: മസ്തിഷ്ക സംഗീത ചികിത്സയും, ഭിന്നശേഷി കുട്ടികളുടെ സൗഖ്യവും
രവിമേലൂർ തൃശൂർ,തൃശ്ശൂരിലെ ചേതന ഗാനശ്രമത്തിന്റെയും, ഓട്ടിസം സൊസൈറ്റി തൃശ്ശൂർ, അഡാപ്റ്റ് സൊസൈറ്റി, പരിവാർ എന്നെ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽഭിന്നശേഷി കുട്ടികളുടെ ( ഓട്ടിസം, സെറിബ്രൽ പാൾസി, mentally disabled ) മസ്തിഷ്ക പ്രവർത്തനങ്ങളെയും,സെൻസറി മോട്ടോർ കോഓർഡിനേഷ നെയും, സംസാരത്തേയും സംഗീതത്തിലൂടെ എങ്ങിനെ ചിട്ടപ്പെടുത്താമെന്നും, ശക്തിപെടുത്താമെന്നും, അവരുടെ ഭക്ഷണരീതി എങ്ങിനെ ആരോഗ്യകരമാക്കാം എന്നുദ്ദേശിച്ചുള്ള സെമിനാര് തൃശൂർ മൈലിപ്പാടത്തുള്ള ചേതന ഓഡിറ്റോറിയത്തിൽ വച്ചു കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്‌ഘാടനം ചെയ്തു. ജൂബിലി മിഷൻ...
കോച്ചിംഗ് സെൻ്ററിലെ ദുരന്തം: പ്രവർത്തനം നിയമ വിരുദ്ധം
ദില്ലി: കോച്ചിംഗ് സെൻ്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്‌മെൻ്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദില്ലി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു. അതേസമയം, റാവൂസ് കോച്ചിംഗ് സെൻ്ററിന് മുന്നിൽ ഇന്നും വിദ്യാർത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്. റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധം. ഏഴ് ആവശ്യങ്ങളുമായാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം....
നിസ്കാര മുറിയ്ക്കായി സമരം ചെയ്തിട്ടില്ല
നിസ്കാര മുറിയ്ക്കായി സമരം ചെയ്തിട്ടില്ല മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണം : എസ്എഫ്ഐ എസ് എഫ് ഐയുടെ പ്രസ് റിലീസ് കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല...
പാട്ടുപറമ്പ് ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി
ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടന്നു. ക്ഷേത്ര കമ്മിറ്റി അംഗങ്ങളും,നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
ഭീതിയിലായ കുടുംബങ്ങൾക്ക് രക്ഷകരായി മ എസ്.ഡി.പി.ഐ
തിരൂരങ്ങാടി : കാലവർഷ കുത്തൊഴുക്കിൽ പുഴ നിറഞ്ഞ് ഒഴുകിയപ്പോൾ ഇടിഞ്ഞ് വീണ കരഭാഗത്ത് ഭീതിയിലായ കുടുംബങ്ങളുടെ രക്ഷക്കെത്തിയത് എസ്.ഡി.പി.ഐയും സന്നദ്ധ സംഘടനകളും തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ പനമ്പുഴ വെള്ളിനിക്കാട് പ്രദേശത്താണ് ഭീതിയിലായ വീട്ടുകാരുടെ രക്ഷക്ക് ജനകീയമായി രംഗത്തിറങ്ങിയത് . കാലവർഷത്തെ തുടർന്ന് ഒന്നര മാസം മുന്നെ കരഭാഗം കുറെശ്ശെ തകരുകയും, ഇപ്പോൾ വീടുകൾ പുഴയിലേക്ക് പതിക്കുന്ന ഘട്ടത്തിലുമായ സ്ഥിതിയെ കുറിച്ച് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളുടെ ദയനീയസ്ഥിതി തിരിച്ചറിഞ്ഞ് രക്ഷക്കെത്താൻ അധികാരികൾ തുനിഞ്ഞിരുന്നില്ല. പലരും സന്ദർശിച്ച് ആശ്വാസിപ്പിച്ച് കടന്ന്...









