Author: Staff correspondent (Shaiju TP)

Post
ചിറക് പദ്ധതി: മൂന്നാം വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

ചിറക് പദ്ധതി: മൂന്നാം വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

ചാലക്കുടി നിയോജകമണ്ഡലത്തിൽ സനീഷ്കുമാർ ജോസഫ്എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ചിറക് പദ്ധതിയുടെ മൂന്നാം വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ ഡി ജി പി ഋഷിരാജ് സിങ്ങ് ഐ പി എസ് നിർവ്വഹിച്ചു. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിലെ പൂർവ്വ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ ( VCAN – Vibrant Community Action Network ) സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിയോജകമണ്ഡലത്തിലെ വിദ്യഭ്യാസം,...

Post
ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

തിരുന്നാവായ : എടക്കുളം സാന്ത്വനം പാലിയേറ്റിവ് കെയർ കെട്ടിടത്തിൽ ഒരുങ്ങുന്ന ബൃഹത്തായ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു തുടങ്ങി. വൈരങ്കോട് മേഖല പുസ്തക ശേഖരണ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷിദ ടീച്ചർ പുസ്തകങ്ങൾ സമ്മാനിച്ചു നിർവഹിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ് പുസ്തകൾ ശേഖരിക്കുന്നത്. പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താല്പര്യമുള്ളവർ പുസ്തക വണ്ടി വന്ന് പുസ്തകങ്ങൾ ശേഖരിക്കും. കേന്ദ്രത്തിൽ എത്തുന്ന രോഗികൾ, കൂട്ടിരിപ്പുകാർ , ജീവനക്കാർ എന്നിവർക്ക് ലൈബ്രറി ഉപയോഗപ്പെടുത്താം,...

Post
ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യം

ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യം

നിലവിലുള്ള പശുക്കളെ ഉപയോഗിച്ച് തന്നെ പാലുത്പാദനം വ൪ധിപ്പിക്കാനും ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കോതമംഗലം പുന്നേക്കാട് ക്ഷീരോത്പാദക സംഘത്തിൽ സ്ഥാപിച്ച സൗരോ൪ജ പ്ലാന്റിന്റെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി. ക്ഷീരക൪ഷക൪ ഉത്പാദിപ്പിക്കുന്ന മുഴുവ൯ പാലും ക്ഷീര സംഘങ്ങളിൽ എങ്ങനെയെത്തിക്കാം എന്നാണ് ചിന്തിക്കുന്നത്. ക്ഷീര ക൪ഷക൪ ഉത്പാദിപ്പിക്കുന്ന മുഴുവ൯ പാലും മിൽമയിലെത്തുന്നില്ല. ക൪ഷകരുടെ വീട്ടിൽ നിന്ന് നേരിട്ട് വാങ്ങി പാൽ ഉപയോഗിക്കുന്നവ൪ നിരവധിയാണ്. ആഭ്യന്തര പാൽ ഉത്പാദനം കേരളത്തിൽ കൂടുതലാണെങ്കിലും അത് കേരളത്തിന്റെ പാൽ ഉത്പാദനം...

Article
ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൺ അഭയം നൽകും?

ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൺ അഭയം നൽകും?

ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൺ രാഷ്ട്രീയം അഭയം നൽകിയേക്കും. നിലവിൽ ഇവർ ദില്ലിയിൽ താമസിക്കുകയാണ.  ദില്ലിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്നത് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്ദില്ലിയിലെത്തിയ ഷെയ്ഖ് ഖസീന ദില്ലിൽ മകൾ...

Article
402 പേർ മരിച്ചു. 182 ശരീര ഭാഗങ്ങൾ

402 പേർ മരിച്ചു. 182 ശരീര ഭാഗങ്ങൾ

കൽപറ്റ: വയനാട് ദുരന്തം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുന്നു. 402 പേർ മരിച്ചു. 182 ശരീര ഭാഗങ്ങൾ ഇതുവരെ കണ്ടെടുത്തു.ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. വൈകിട്ട് 4...

Post
‘കുഞ്ഞിക്കിളികൾ’ പ്രകാശനം ചെയ്തു

‘കുഞ്ഞിക്കിളികൾ’ പ്രകാശനം ചെയ്തു

തിരൂർ ആർട്സ് സൊസൈറ്റി (tas)ബാലസാഹിത്യ കൃതികളുടെ പ്രസിദ്ധീകരണം dr മസ്താൻ സലാം മുതുവാട് രചിച്ച കുഞ്ഞിക്കിളികൾ പ്രകാശനം5.8.2024 ന് തിരൂർ സംഗം ഓഡിറ്റോറിയത്തിൽ അധ്യാപകനും പ്രഭാഷകനുമായ ടിടി വാസുദേവൻ കന്മനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എകെ അബ്ദുൽ ഹമീദ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.കബീർ റിഫാഹി അടീപ്പാട്ട് പുസ്തകം പരജയപ്പെടുത്തി.ടാസ് സെക്രട്ടറി സൂരജ് ഭാസുര ..വൈസ് പ്രസിഡന്റുമാരായ സത്യാനന്ദൻ വിവി..സൈനുദ്ധീൻ ഇകെ…ഖജാൻജി രമെഷ് സി…സേൽറ്റി തിരൂർ ജോഃ സെക്രട്ടറി ജയരാജ് കെ..അശോകൻ വയ്യാട്ട്…ബദറുദ്ദീൻ പിടി..അസൈനാർ ഷീബ…പ്രഭാകരൻ...

Article
രണ്ടു ജിലുകളിൽ മഴയും കാറ്റും

രണ്ടു ജിലുകളിൽ മഴയും കാറ്റും

രണ്ടു ജിലുകളിൽ മഴയും കാറ്റും അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം, കോഴിക്കോട്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15mm/ hour) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; *എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  *NOWCAST dated 06/08/2024* *Time of issue 0400 hr...

Post
റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്

റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്

റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് തിരുവനന്തപുരം: റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരാണ് ഇതിന് മുൻകൈ എടുക്കുന്നത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാനാണ് നിർദേശം. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്ന അഭിപ്രായമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. പുനരധിവാസത്തിന് വേണ്ടി 1,000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. 5 ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

Article
വയനാട് ദുരന്തത്തിന് കാരണം കേരള സർക്കാർ

വയനാട് ദുരന്തത്തിന് കാരണം കേരള സർക്കാർ

ഡെൽഹി: കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറിയതാണ് വയനാട് ദുരന്തത്തിന് കാരണമെന്ന്  കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്.പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം നടക്കുന്നു. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണം. പ്രാദേശിക രാഷ്ട്രീയക്കാർ അനധികൃത താമസത്തിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നു.വിനോദസഞ്ചാരത്തിനായി പോലും ശരിയായ സോണുകൾ ഉണ്ടാക്കിയിട്ടില്ലെന്നും ഭുപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.

Post
കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികൾ തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയന് പുതിയ നേതൃത്വം. മാധ്യമം ന്യൂസ് എഡിറ്ററും മുൻ യൂണിയൻ പ്രസിഡന്റുമായ കെ പി റെജി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജനയുഗം മലപ്പുറം ലേഖകനും യൂണിയൻ മലപ്പുറം മുൻ സെക്രട്ടറിയുമായ സുരേഷ് എടപ്പാളാണ് ജനറൽ സെക്രട്ടറി’ .