കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതിയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകിയത്. എന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന് ബെഞ്ചിന്റേതാണ് നിർദ്ദേശം.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ലൈംഗിക അതിക്രമം
തിരുവനന്തപുരം: സ്പീക്കറുടെ സാന്നിധ്യത്തിൽ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗം ട്രെയിനിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി. സ്പീക്കർ ഷംസീറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഭിലാഷാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഇന്നലെ വന്ദേ ഭാരത്ട്രെയിനിൽ വച്ചായിരുന്നു സംഭവം.ആദ്യം പെൺകുട്ടിയാളെ ഇയാളെ വാൺ ചെയ്തിരുന്നു. തുടർന്നും ഉപദ്രവിച്ചപ്പോഴാണ് പെൺകുട്ടി ബഹളം വച്ചത്. ട്രെയിനിൽ റെയിൽവേ പോലീസ് ഉണ്ടായിരുന്നു. ചെങ്ങന്നൂർ എത്തിയതോടെ കൂടുതൽ പോലീസ് ട്രെയിനിലേക്ക് കയറുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ പ്രതിക്കെതിരെ സ്പീക്കർ ഷംസീറും നിന്നതോടെ പോലീസിന്...
സുജിത് ദാസിന്റെ കാലത്തെ അധിക കേസുകളിൽ പുനരന്വേഷണം വേണം
. വ്യാജ പ്രചാരണങ്ങൾ നിരത്തി മലപ്പുറം ജില്ലയെ അപകീർത്തി പെടുത്താൻ കാലങ്ങളായി സംഘ പരിവാർ നടത്തുന്ന ശ്രമങ്ങൾക്ക് സഹായകരമായ രീതിയിൽ ജില്ലയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു എന്ന് വരുത്തി തീർക്കാൻ മുൻ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുജിത് ദാസ് ശ്രമിച്ചിരുന്നതായും, സുജിത് ദാസ് ജില്ലയിൽ എസ് പിയായി ചാർജെടുത്ത 2021 മുതലുള്ള മുഴുവൻ സുമോട്ടോ കേസുകളും പുനരന്വേഷിക്കണമെന്നും നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ മുഖ്യമന്ത്രിക്കും ഡി ജി പിക്കുമയച്ച...
കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡ് നാടിന് സമര്‍പ്പിച്ചു
കരിപ്പൂർ വിമാനത്താവള റോഡ് വികസനത്തിന് മുന്തിയ പരിഗണന നൽകും – മന്ത്രി മുഹമ്മദ് റിയാസ് കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് വീതികൂട്ടി ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്ന് 61.55 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി. കരിപ്പൂർ വിമാനത്താവള ത്തിലേക്കുള്ള റോഡ് വികസനത്തിന്...
പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കല്ലെറിഞ്ഞു കൊന്നു
പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കല്ലെറിഞ്ഞു കൊന്നു മുംബൈ: 13 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ജലേഗാവിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോപ് ഡ സ്വദേശിയായ 13കാരിക്ക് ആണ് ദുരനുഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
പാളത്തിൽ ഗ്യാസ് കുറ്റി: അട്ടിമറി ശ്രമം എന്ന് സൂചന
കാൻപൂർ : ട്രെയ്ൻ പാളം തെറ്റിക്കാനുള്ള അട്ടിമറി ശ്രമം പാളി. കാൺപൂരിൽ പാളത്തിൽ എൽപിജി സിലിണ്ടർ വച്ച ചാക്ക് കെട്ട് കണ്ടെത്തി. ഇതു വഴി പോയിരുന്ന കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കാളിന്ദി എക്സ്പ്രസ് ഗ്യാസ് കുറ്റി ഇടിച്ചു തെറിപ്പിച്ചു.സംഭവത്തിൽ റെയ്ൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. ട്രാക്കിൽ ഇരിക്കുന്ന ചാക്ക് കെട്ട് ലോക്കോ പൈലറ്റ് കണ്ടതാണ് അപകടം ഒഴിവാക്കാൻ കാരണം. സംഭവം സ്ഥലത്തിന് അടുത്തുനിന്ന് പെട്രോളും...
ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ
ഇനിയും പിണക്കം മാറാതെ ഇ പി ജയരാജൻ കണ്ണൂർ : ഇടതുപക്ഷ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയ ഇ പി ജയരാജൻ്റെ പിണക്കം ഇനിയും മാറിയില്ല. കഴിഞ്ഞ ദിവസം നടന്ന ചടയൻ ദിനത്തിലും പങ്കെടുത്തിരുന്നില്ല. ഇ പി ജയരാജൻ പിണക്കം അവസാനിപ്പിച്ച് തിരിച്ചുവരണമെന്ന് കഴിഞ്ഞ ദിവസം പുതിയ ഇടതുമുന്നണി കൺവീനർ ടി കെ രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഇപിയുടെ പിണക്കം മാറിയിട്ടില്ല എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നത്. ടിപിയെ സംരക്ഷിക്കാൻ എം വി ജയരാജൻ...
ലക്ഷദ്വീപിലും ഇനി മദ്യലഹരി
കവറത്തി: ലക്ഷദ്വീപിലും ഇനി മദ്യം കിട്ടും.മദ്യം കയറ്റി അയക്കുന്നത് കേരളത്തിലെ ബീവറേജ് കോർപ്പറേഷൻ. ടൂറിസം പ്രമോഷന്റെ ഭാഗമായാണ് പുതിയ തീരുമാനംലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് പുതിയ മധ്യശാല വരുന്നത്. ലക്ഷദ്വീപ് ടൂറിസം കൗൺസിലിന്റെ ആവശ്യപ്രകാരമാണ് കേരളത്തിൽ നിന്നും മദ്യം അയക്കുന്നത്. കേരളത്തിൻറെ പ്രമുഖ ബ്രാൻഡായ ജവാൻ അടക്കം ഇനി ലക്ഷദ്വീപിൽ ലഭ്യമാകും. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റിയയ്ക്കാന്‍ കഴിയില്ല. നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉത്തരവിറക്കിയാണ് പ്രതിസന്ധി മറികടന്നത്. കൊച്ചി ഹൗസിൽ നിന്നുള്ള മദ്യം ബേപ്പൂർ...
അടുത്ത ഏഴു ദിവസം മഴ
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ കലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ചൊല്ലാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലും യെലോ അലർട്ടാണ്. അടുത്ത മണിക്കൂറുകളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം...
നുഴഞ്ഞുകയറ്റ ശ്രമം രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗർ: കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം. സൈന്യം രണ്ടു ഭീകരരെ വധിച്ചു. ജമുലേ നൗഷാദ് മേഖലയിൽ ആണ് സംഭവം. നുഴഞ്ഞുകയറ്റം സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുഇതേ തുടർന്ന് മേഖലയിൽ പട്രോളിങ് ശക്തമാക്കിയിരിക്കുകയായിരുന്നു സേന. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സൈനിക നടപടി. ഭീകരരിൽനിന്നു രണ്ട് എകെ–47 തോക്കുകൾ ഉൾപ്പെടെ വലിയതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. പ്രദേശത്തു തിരച്ചിൽ തുടരുകയാണ്.









