Author: Staff correspondent (Shaiju TP)

Post
അടച്ചിട്ട വീട്ടിൽ മോഷണം: പണവും സ്വർണവും കവർന്നു

അടച്ചിട്ട വീട്ടിൽ മോഷണം: പണവും സ്വർണവും കവർന്നു

കൊടുവള്ളി: ദേശീയപാത മണ്ണിൽ കടവിൽ പ്രദേശത്ത് അടച്ചിട്ട വീട്ടിൽ മോഷണം. പണവും സ്വർണവും കവർന്നതായി വീട്ടുകാർ. ഒറ്റക്കാംതൊടുകയിൽ ഒ. ടി. അബ്ദുൽ ഗഫൂർ സമീപവാസിയായ ഒ. ടി. നുശൂർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. രണ്ട് വീടുകളുടെയും മുൻ വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഗഫൂറിന്റെ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപയും ഒരു സ്വർണ്ണ കോയിൻ അടക്കം അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. നുശൂറിന്റെവീട്ടിലെകിടപ്പ് മുറിയിലെ അലമാറയിൽ ബാഗിലായി സൂക്ഷിച്ച...

Post
റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു

റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു

പെരുമ്പാവൂർ: റംബൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു. പെരുമ്പാവൂർ കണ്ടംതറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെ മകൾ നൂറയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികളുമായി കളിക്കുമ്പോൾ ആയിരുന്നു സംഭവം. ശ്വാസതടസം കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Post
എസ് ഡി ടി യു കളക്ട്രേറ്റ് ധർണ്ണ സെപ്റ്റംബർ 10ന്

എസ് ഡി ടി യു കളക്ട്രേറ്റ് ധർണ്ണ സെപ്റ്റംബർ 10ന്

മലപ്പുറം:സോഷ്യൽ ഡെമോക്രാറ്റിക്‌ ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് ചൊവ്വ രാവിലെ 10 മണിക്ക് കളക്ട്രേറ്റ് ധർണ്ണ നടത്തും മത്സ്യ ബന്ധന മേഖലയിലെ വിദേശ ട്രോളറുകൾ നിരോധിക്കുക, കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക,സ്പെഷ്യൽ എക്കണോമിക് സോണുകൾ ഒഴിവാക്കുക, തോട്ടം തൊഴിലാളികളുടെ ഡിഎ കുടിശ്ശിക വിതരണം ചെയ്യുക, ക്ഷേമനിധി ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ്...

Post
ഏഴിമല റെയിൽവെ മേൽപാലം നിർമാണം തുടങ്ങി

ഏഴിമല റെയിൽവെ മേൽപാലം നിർമാണം തുടങ്ങി

കണ്ണൂർ: കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം നിർമ്മിക്കുന്ന പ്രവൃത്തി തുടങ്ങി. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയാണ്  അനുവദിച്ചത്. 525 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലത്തിന് 10.35 മീറ്റർ വീതിയും ഏഴ് മീറ്റർ വീതിയിൽ റോഡും, ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും. ഇരുഭാഗത്തും നാലര മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളും നിർമ്മിക്കുംസ്ഥലം സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 1.51 കോടി രൂപ അനുവദിക്കുകയും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീ കരിക്കുകയും ചെയ്തിട്ടുണ്ട്.കൊൽക്കത്തയിലെ ഇൻഫ്ര...

Post
വഴക്കിനിടെ ജേഷ്ഠൻ അനിയനെ കൊന്നു

വഴക്കിനിടെ ജേഷ്ഠൻ അനിയനെ കൊന്നു

സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനിടെ മര്‍ദനമേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് അജി വിലാസത്തില്‍ അജിത്ത് (36) ആണ് സഹോദരന്‍ അനീഷിന്റെ മര്‍ദനമേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. 2017-ലെ ഒരു കൊലപാതകക്കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അജിത്ത്.

Post
കായൽ സൗന്ദര്യം ആസ്വദിക്കാൻ ആനവണ്ടി ടൂർ പാക്കേജ്

കായൽ സൗന്ദര്യം ആസ്വദിക്കാൻ ആനവണ്ടി ടൂർ പാക്കേജ്

കുട്ടനാടിന്റെ കായല്‍ സൗന്ദര്യം കുറഞ്ഞ ചെലവില്‍ ആസ്വദിക്കുവാന്‍ അവസരമൊരുക്കി കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം സെല്‍. ജലഗതാഗത വകുപ്പുമായി ചേര്‍ന്നാണ് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ കായല്‍ കാഴ്ച്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നത്. 120 സീറ്റുകളുള്ള വേഗ- 2 ബോട്ടില്‍ 5 മണിക്കൂര്‍ കൊണ്ട് 52 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചുളള യാത്രാനുഭവമാണ് ലഭിക്കുക. രാവിലെ 10.30 ന് സര്‍വ്വീസ് ആരംഭിച്ച് നാല് മണിയോടെ ആലപ്പുഴയില്‍ എത്തുന്ന വിധത്തിലാണ്...

Post
സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന്

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന്

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എന്‍ പി ഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

Post
രാജ്യത്ത് എം പോക്സ് സാന്നിധ്യം?

രാജ്യത്ത് എം പോക്സ് സാന്നിധ്യം?

ഡെൽഹി:  രാജ്യത്ത് ഒരാളില്‍ എം പോക്സ് സംശയിക്കുന്നതായി  കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണം കണ്ടത്.  ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും  പ്രധാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Post
ആയുഷ് -വയോജന മെഡിക്കൽ ക്യാമ്പ്

ആയുഷ് -വയോജന മെഡിക്കൽ ക്യാമ്പ്

നാഷണൽ ആയുഷ് മിഷനും, നിറമരുതൂർ ഗ്രാമപഞ്ചായത്തും, നിറമരുതൂർ ആയുഷ്‌ പ്രൈമറി ഹെൽത്ത് സെന്ററും (ആയുർവേദം)സംയുക്തമായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് 08/09/24 നു ഞായറാഴ്ച എ എം എൽ പി സ്കൂൾ,കോരങ്ങത്ത് വച്ച് നടത്തുകയുണ്ടായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സെയ്തലവി അവർകളുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഇസ്മായിൽ പുതുശ്ശേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ സ്വാഗതം ആശംസിക്കുകയും മെഡിക്കൽ ഓഫീസർമാരായ ഡോ. ബുഷ്‌റ പി ((നിറമരുതൂർ),ഡോ .ഷഹന ബഷീർ (വളവന്നൂർ...

Post
ഓണം മഹാവിപണനവും കർഷകാദരവും

ഓണം മഹാവിപണനവും കർഷകാദരവും

തിരൂർ : തിരൂർ താലൂക്ക് കുടുംബശ്രീ സംരംഭകരും എംഎസ്എംഇ യും സംയുക്തമായി ഓണംമഹാവിപണനമേളയും കർഷകരെ ആദരിക്കലും തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ നിർവഹിച്ചു, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു . ചെയർമാൻ കെകെ റസാക്ക് ഹാജി സ്വാഗതവും കൺവീനർ കെസി അബ്ദുള്ള പദ്ധതി വിശദീകരണവും കർഷകരായ റാബിയ ഊരോത്തിയിൽ, രാജു അന്നാര , രജൂൽ തയ്യിൽ അലിൻ തിരൂർ എന്നിവരര എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു , കുടുംബശ്രീ പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ്...