തീരുർ – അഭിഭാഷകനും ലോയേഴ്സ് കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റും ആയ അഡ്വ. ഗോപകുമാറിനെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ലോയേഴ്സ് കോൺഗ്രസ് തീരുർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. പദ്മകുമാർ കെ എ യോഗം ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് അഡ്വ സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ ജസീൽ സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ. വി രാജേഷ്, ഹർഷ, ടി കെ ബിജേഷ്,...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff correspondent (Shaiju TP)
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക സലീം കാരാടി
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനപ്പിക്കണമെന്ന് എസ് ഡി റ്റി യു സംസ്ഥാന സെക്രട്ടറി സലീം കാരാടി സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ക്ഷേമ നിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു SDTU ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിച്ചു FITU ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,SDTU ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്,വൈസ് പ്രസിഡന്റുമാരായ എൻ മുജീബ്...
അശാസ്ത്രീയ നികുതി- നിയമങ്ങൾ പിൻവലിക്കണം
തിരൂർ:അശാസ്ത്രീയമായ നിയമങ്ങളും, നികുതികളും നടപ്പാക്കി കോർപ്പറേറ്റ് മേഖലയെ സംരക്ഷിക്കാൻ ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേരള സർക്കാറിന്റെ നയങ്ങൾ മാറ്റണമെന്ന് കേരള വ്യാപാരി – വ്യവസായി ഏകോപനസമിതി തിരൂർ നിയോജകമണ്ഡലം വാർഷിക ജനറൽ ബോഡിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തിൽ വൻ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ കേരളത്തെ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്പി. പി അബ്ദുൽ റഹ് മാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം...
യെച്ചൂരിയുടെ നില അതീവ ഗുരുതരം
യെച്ചൂരിയുടെ നില ഗുരുതരം ഡെൽഹി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന്സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളത്.
ഹേമ റിപ്പോർട്ട്: സർക്കാരിന് പ്രഹരം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതിയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകിയത്. എന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന് ബെഞ്ചിന്റേതാണ് നിർദ്ദേശം.
സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ലൈംഗിക അതിക്രമം
തിരുവനന്തപുരം: സ്പീക്കറുടെ സാന്നിധ്യത്തിൽ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗം ട്രെയിനിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി. സ്പീക്കർ ഷംസീറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഭിലാഷാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഇന്നലെ വന്ദേ ഭാരത്ട്രെയിനിൽ വച്ചായിരുന്നു സംഭവം.ആദ്യം പെൺകുട്ടിയാളെ ഇയാളെ വാൺ ചെയ്തിരുന്നു. തുടർന്നും ഉപദ്രവിച്ചപ്പോഴാണ് പെൺകുട്ടി ബഹളം വച്ചത്. ട്രെയിനിൽ റെയിൽവേ പോലീസ് ഉണ്ടായിരുന്നു. ചെങ്ങന്നൂർ എത്തിയതോടെ കൂടുതൽ പോലീസ് ട്രെയിനിലേക്ക് കയറുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ പ്രതിക്കെതിരെ സ്പീക്കർ ഷംസീറും നിന്നതോടെ പോലീസിന്...
സുജിത് ദാസിന്റെ കാലത്തെ അധിക കേസുകളിൽ പുനരന്വേഷണം വേണം
. വ്യാജ പ്രചാരണങ്ങൾ നിരത്തി മലപ്പുറം ജില്ലയെ അപകീർത്തി പെടുത്താൻ കാലങ്ങളായി സംഘ പരിവാർ നടത്തുന്ന ശ്രമങ്ങൾക്ക് സഹായകരമായ രീതിയിൽ ജില്ലയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു എന്ന് വരുത്തി തീർക്കാൻ മുൻ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുജിത് ദാസ് ശ്രമിച്ചിരുന്നതായും, സുജിത് ദാസ് ജില്ലയിൽ എസ് പിയായി ചാർജെടുത്ത 2021 മുതലുള്ള മുഴുവൻ സുമോട്ടോ കേസുകളും പുനരന്വേഷിക്കണമെന്നും നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ മുഖ്യമന്ത്രിക്കും ഡി ജി പിക്കുമയച്ച...
കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡ് നാടിന് സമര്‍പ്പിച്ചു
കരിപ്പൂർ വിമാനത്താവള റോഡ് വികസനത്തിന് മുന്തിയ പരിഗണന നൽകും – മന്ത്രി മുഹമ്മദ് റിയാസ് കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് വീതികൂട്ടി ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്ന് 61.55 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി. കരിപ്പൂർ വിമാനത്താവള ത്തിലേക്കുള്ള റോഡ് വികസനത്തിന്...
പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കല്ലെറിഞ്ഞു കൊന്നു
പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കല്ലെറിഞ്ഞു കൊന്നു മുംബൈ: 13 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ ജലേഗാവിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോപ് ഡ സ്വദേശിയായ 13കാരിക്ക് ആണ് ദുരനുഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
പാളത്തിൽ ഗ്യാസ് കുറ്റി: അട്ടിമറി ശ്രമം എന്ന് സൂചന
കാൻപൂർ : ട്രെയ്ൻ പാളം തെറ്റിക്കാനുള്ള അട്ടിമറി ശ്രമം പാളി. കാൺപൂരിൽ പാളത്തിൽ എൽപിജി സിലിണ്ടർ വച്ച ചാക്ക് കെട്ട് കണ്ടെത്തി. ഇതു വഴി പോയിരുന്ന കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കാളിന്ദി എക്സ്പ്രസ് ഗ്യാസ് കുറ്റി ഇടിച്ചു തെറിപ്പിച്ചു.സംഭവത്തിൽ റെയ്ൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. ട്രാക്കിൽ ഇരിക്കുന്ന ചാക്ക് കെട്ട് ലോക്കോ പൈലറ്റ് കണ്ടതാണ് അപകടം ഒഴിവാക്കാൻ കാരണം. സംഭവം സ്ഥലത്തിന് അടുത്തുനിന്ന് പെട്രോളും...









