. തിരൂർ: തിരൂർ സിറ്റി ഹോസ്പിറ്റലിൽ സമുചിതമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആശുപത്രിയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി. ഡോ:ലിബി മനോജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ഡോക്ടർമാരായ യൂസുഫ് നാസർ , എൻ.ടി അജികുമാർ, അനു, ബി ജയകൃഷ്ണൻ കെ. ടി. ഒ .ബദർ, അബ്ദുറഹിമാൻ, അസിസ്റ്റൻറ് മാനേജർ പി ജയലക്ഷ്മി,അക്കൗണ്ടൻ്റ് ടി .മുഹമ്മദ് ബഷീർ ഫാർമസി ചീഫ്...
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Author: Staff correspondent (Shaiju TP)
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
പരപ്പനങ്ങാടി: മാധ്യമപ്രവർത്തനകനും, എസ്.ഡി.പി.ഐ. നേതാവുമായ ഹമീദ് പരപ്പനങ്ങാടിക്കെതിരെ വധഭീഷണി. പോലീസിൽ പരാതി. ഇന്നലെ (തിങ്കൾ) പോസ്റ്റൽ വഴിയാണ് ഭീഷണി.സന്തോഷ്‌കുമാർ,വെസ്റ്റ് കണ്ണമംഗലം ചെറേക്കാട് എന്ന വിലാസത്തിലാണ് ഭീഷണി. എസ്. ഡി.പി ഐ നേതാവായനിങ്ങളെ പെട്ടെന്ന് കൊല്ലുമെന്നും മുസ്ലീംങ്ങളെ ഗുജറാത്ത് പോലെ കൂട്ടകൊല ചെയ്യുമെന്നൊക്കയാണ് ഭീഷണി.അതിന് നാല് പേരടങ്ങുന്ന ആർ.എസ് എസ്. സംഘം തയ്യാറായിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. 2007 ൽ മാധ്യമപ്രവർത്തകൻ കൂടിയായ ഹമീദിനെ പരപ്പനങ്ങാടിയിൽ വെച്ച് ആർ എസ് എസ് പ്രവർത്തകർ വെട്ടികൊലപെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്. ഇന്ന്...
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഓരോ വ്യക്തിക്കും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും നൽകുന്നു. ഈ അവകാശം പൊതുക്രമം, ധാർമികത, ആരോഗ്യം തുടങ്ങിയ നിയന്ത്രണങ്ങൾക്ക് വിധേയമാണെങ്കിലും, വ്യക്തിയുടെ മനഃസാക്ഷിയെ രാഷ്ട്രം നിയന്ത്രിക്കണമെന്ന ആശയം അതിൽ ഇല്ല
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണം കോഴിക്കോട്: സർക്കാരിന്റെ യാതൊരുവിധ അറിവോ അനുമതിയോ കൂടാതെ, സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ മാത്രം നിയോഗിതനായ ഗവർണറുടെ താല്പര്യങ്ങൾക്കനുസരിച്ച് ഉത്തരവുകൾ നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ച ചീഫ് സെക്രട്ടറിയുടെ നടപടി തികച്ചും സംശയസ്പദമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി കേരള സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ഭരണഘടനാപരമായ ചുമതലകൾ മറന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഗവർണറുടെ അനാവശ്യ ഇടപെടലുകൾക്ക് ഉദ്യോഗസ്ഥവൃന്ദം കുടപിടിക്കുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിനെ മറികടന്ന് ഇത്തരം ഉത്തരവുകൾ നൽകാൻ ചീഫ് സെക്രട്ടറി മുതിർന്നത്...
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
ഒരു പുതിയ സ്റ്റുഡിയോയുടെ വാതിൽ തുറന്നപ്പോൾ, ഒരു പുതിയ സാങ്കേതിക വിദ്യ കേരളത്തിലെത്തിയപ്പോൾ, അല്ലെങ്കിൽ ചെന്നൈയിലേക്ക് പോകേണ്ട ഒരു സിനിമയുടെ ജോലി കൊച്ചിയിൽ തന്നെ പൂർത്തിയാക്കിയപ്പോൾ—അങ്ങനെയാണ് ഒരു വ്യവസായത്തിന്റെ ഭൂമിശാസ്ത്രം പതുക്കെ മാറിയത്.
പാലക്കാട് കോച്ച് ഫാക്ടറി: കാരണം കോൺഗ്രസ്
വാഗ്ദാന ലംഘനങ്ങളുടെയും വികസന മുരടിപ്പിന്റെയും ചരിത്രം പാലക്കാട്: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് പിന്നിൽ ഭരണാധികാരികളുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും വീഴ്ചകളുമാണെന്ന് വ്യക്തമാകുന്നു. തുടക്കം സേലം ഡിവിഷൻ വിഭജനത്തിൽ 2007-ൽ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ മലബാറിനുണ്ടായ വലിയ നഷ്ടവും ജനരോഷവും തണുപ്പിക്കാനാണ് 2008-09-ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. എന്നാൽ പാലക്കാടിനൊപ്പം പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി...
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപ്, 1939-ലാണ് ഗോവിന്ദൻ പണിക്കയിലും പി. എം. വൽസനും ചേർന്ന് കോഴിക്കോട് നഗരത്തിന്റെ ഒരു മൂലയിൽ 'പാരഗൺ ബേക്കിംഗ് കമ്പനി' ആരംഭിക്കുന്നത്. അവിടെയുണ്ടാക്കിയ ഫ്രഷ് പ്ലം കേക്കും, മട്ടൺ പഫ്സും, ചായയും കഴിക്കാൻ ആളുകൾ ഇരച്ചെത്തി. എന്നാൽ, പെട്ടെന്നാണ് വിധിയുടെ കരിനിഴൽ ആ സ്ഥാപനത്തിന് മേൽ വീഴുന്നത്. കുടുംബത്തിന്റെ അമരക്കാരൻ വിടവാങ്ങിയതോടെ ആ കൊച്ചു ബിസിനസ്സ് തകർച്ചയുടെ വക്കിലെത്തി.
മാപ്പിള ലഹളയാണോ ആർഎസ്എസ് രൂപീകരണത്തിന് കാരണം?
1921-ലെ മലബാർ കലാപവും 1925-ലെ ആർഎസ്എസ് രൂപീകരണവും തമ്മിലുള്ള ചരിത്രബന്ധം പരിശോധിക്കുമ്പോൾ തൃശൂർ :1921-ലെ മലബാർ മാപ്പിള കലാപവും 1925-ൽ നാഗ്പൂരിൽ രൂപംകൊണ്ട രാഷ്ട്രീയ സ്വയംസേവക സംഘം (RSS) തമ്മിൽ ചരിത്രപരമായ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യം കഴിഞ്ഞ കുറച്ചുകാലമായി ശക്തമായ രാഷ്ട്രീയ-ചരിത്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. “മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് രൂപീകരിച്ചത്” എന്ന വാദം ഹിന്ദുത്വ അനുകൂല ചരിത്രവിവരണങ്ങളിൽ കാണാം. മറുവശത്ത്, ചില ചരിത്രകാരന്മാർ ഈ വാദത്തെ അതിരുകടന്ന വ്യാഖ്യാനമായി കാണുകയും RSS രൂപീകരണത്തിന് പിന്നിൽ...
വരുന്നൂ.. മിന്നൽ പ്രളയം !
11 ജില്ലകളിൽ ജാഗ്രതാ നിർദേശം കൊച്ചി: കേരളത്തിലെ 11 ജില്ലകളിൽ അടുത്ത 24 മണിക്കൂറിനിടെ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് (ഓഗസ്റ്റ് 4) ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടുവിച്ച IMD–KSDMA മുന്നറിയിപ്പ് പ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മിന്നൽ പ്രളയ സാധ്യത നിലനിൽക്കുന്നത്. തുടർച്ചയായ ശക്തമായ മഴയ്ക്കിടെ പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുന്ന സാഹചര്യമാണ് മിന്നൽ പ്രളയത്തിന് കാരണമാകുന്നത്. താഴ്ന്ന പ്രദേശങ്ങൾ, പുഴയോരങ്ങൾ,...
അൽഫോൺസ കോളേജിന്റെ അനധികൃത മണ്ണെടുപ്പ്: 20 ഓളം കുടുംബങ്ങൾ ഭീതിയിൽ
സ അധികൃതർ ഒത്തുകളിക്കുന്നതായി ആരോപണം യാസിൻ ഒമർ സുൽത്താൻ ബത്തേരി: വയനാട്ടിൽ അതിശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്നതിനിടെ, സുൽത്താൻ ബത്തേരി അൽഫോൺസ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഗ്രൗണ്ട് നിർമ്മാണത്തിനായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് പ്രദേശവാസികൾക്ക് വൻ ഭീഷണിയാകുന്നു. ചെങ്കുത്തായ ഇറക്കത്തിൽ യാതൊരുവിധ കട്ടിംഗ്, ഫില്ലിംഗ് പെർമിറ്റുകളും ഇല്ലാതെയാണ് വൻതോതിൽ മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിന്റെ താഴ്വാരത്ത് തിങ്ങിപ്പാർക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ ജീവനും സ്വത്തുമാണ് കോളേജ് അധികൃതരുടെ അനാസ്ഥമൂലം അപകടത്തിലായിരിക്കുന്നത്.മഴ കനത്തു; ആളുകളെ മാറ്റിപ്പാർപ്പിച്ചുഇന്നലെ...








