തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ചയുണ്ടായതായി എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്’ ഐജിക്കും ഡിഐജിക്കുമെതിരെ പരാമർശമില്ല. ഐജി സേതുരാമന്‍, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തൃശൂര്‍ പൂരം അലങ്കോലമാകുന്ന സമയം ഐജിയും ഡിഐജിയും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ എന്തുചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. വീഴ്ചയുടെ ഉത്തരവാദി കമ്മീഷണര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷണര്‍ അങ്കിത്ത് അശോകനെതിരെ സ്വീകരിച്ച നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് തൃശൂര്‍...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
കേരളം ബുള്ളറ്റ് ട്രെയ്ൻ നിർമ്മിക്കും
പാലക്കാട് : പൊതുമേഖലാ സ്ഥാപനം ബെമൽ (ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ബുള്ളറ്റ് ട്രെയിൻ നിർമിക്കുന്നു. മുംബൈ–-അഹമ്മദാബാദ് ഹൈസ്‌പീഡ് പാതയ്‌ക്കുവേണ്ടി രണ്ട് ബുള്ളറ്റ് ട്രെയിനാണ് ബെമൽ നിർമിക്കുക. വന്ദേഭാരത് ട്രെയിനിന് സ്ലീപ്പർ കോച്ചുണ്ടാക്കി നൽകിയശേഷമാണ് പുതിയ ദൗത്യം ഏറ്റെടുത്തത്. വിദേശ രാജ്യങ്ങളിൽനിന്ന് ബുള്ളറ്റ് ട്രെയിൻ വൻവില നൽകി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസർക്കാർ ആദ്യം ആലോചിച്ചത്. ബെമൽ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള ടെൻഡറിൽ പങ്കെടുത്തു. വിദേശകമ്പനികൾ അമിതവില ആവശ്യപ്പെട്ടതും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകുതിവിലയ്‌ക്ക് മികച്ച നിലവാരത്തിൽ നിർമിച്ചുനൽകിയതും...
പുസ്തക ചർച്ചയും വിശേഷാൽ പൊതുയോഗവും സംഘടിപ്പിച്ചു.
രവിമേലൂർ കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിശേഷാൽ പൊതുയോഗവും എം. ടി. വാസുദേവൻ നായരുടെ വാനപ്രസ്ഥo എന്ന കൃതിയെ ആസ്പതമാക്കി പുസ്തക ചർച്ചയും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. വി. കെ. രമേശൻ പുസ്തകം പരിചയപ്പെടുത്തി. എം. കെ. രാമചന്ദ്രൻ ആദ്യക്ഷത വഹിച്ചു. എം. കെ. ലെനിൻ, ഇ. എ. മാധവൻ, ഡേവിഡ് എം. എം, സി. പി. മുകുന്ദൻ, മനോജ്‌കുമാർ സി. എസ്, ഇന്ദിര രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു....
പ്രൊഫസർ കെ. എ. അബ്ദു കാദർ അന്തരിച്ചു
പ്രൊഫസർ KA അബ്ദുൽ കാദർ അന്തരിച്ചു മുൻ MES പൊന്നാനി കോളേജ് വൈസ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ KA അബ്ദുൽ കാദർ എന്ന കുഞ്ഞി കാദർ (90)സൗദിയിലെ ജിദ്ദയിൽ അന്തരിച്ചു. മകന്റെ കൂടെ കുറെ നാളുകളായി ജിദ്ദയിൽ ആയിരിന്നു താമസം.കബറടക്കം അവിടെ നടക്കും.ഭാര്യ സുഹറ. മക്കൾ. മുഹമ്മദ് ഫൗസിൻ. മുസമ്മിൽ സുഫിയ .(മൂവരും ജിദ്ദ )മുസവ്വിർ.*
വെൺമണി സാഹിത്യം ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.
രവി മേലൂർ വെൺമണി സാഹിത്യം മലയാള ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചെന്ന് പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.സംസ്കൃത ജടിലമായ ഫ്യുഡൽ കാലഘട്ടത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് മലയാള സാഹിത്യത്തെ മോചിപ്പിച്ച് ജനപ്രിയ സാഹിത്യത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടുകയാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഉൾപ്പെടെയുള്ള പച്ചമലയാള പ്രസ്ഥാനത്തിലെ കവികൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.സമസ്ത കേരള സാഹിത്യ പരിഷത്ത് തിരുവൈരാണിക്കുളം തിരുവാതിര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വെൺമണി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി രാധാകൃഷ്ണൻ.തിരുവൈരാണിക്കുളം ദശപുഷ്പം ഓഡിറ്റോറിയത്തിൽ നടന്ന സാഹിത്യോത്സവത്തിൽ...
കൊരട്ടി പടിഞ്ഞാറെ അങ്ങാടി ഉദ്ഘാടനം
ബിഎം ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ കൊരട്ടി പടിഞ്ഞാറെ അങ്ങാടി റോഡിൻ്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു. 2022- 23 സാമ്പത്തിക വർഷത്തെ ആസ്തിവികസനപദ്ധതിയിൽ ഉൾപ്പെടുത്തി 93 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി എം എൽ എ അനുവദിച്ചിരുന്നത്. റോഡിൻ്റെ ഇരുവശങ്ങളിലും ടൈൽ വിരിച്ച് നടപ്പാതയും ഡ്രൈനേജും സൗകര്യവും ഒരുക്കിയിട്ടുള്ള പ്രവർത്തിയുടെ നിർവ്വഹണ ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനിയറിങ്ങ് വിഭാഗത്തിനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ,...
ദർസ് വിദ്യാർഥിയായ ഒമ്പതാം ക്ലാസുകാരനെ കാണാതായി
പരപ്പനങ്ങാടി: ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ദർസ് വിദ്യാർഥിയെ കാണാതായതായി പരാതി.മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരത്തിലെ റാഹിൽ റഹ്മാൻ്റെ മകൻ മുഹമ്മദ് സൽമാനെയാണ്(15)കഴിഞ്ഞ വ്യാഴാഴ്ച്ച (19-09-2024) ഉച്ചക്ക് ശേഷം മൂന്നരയോടെ വീട്ടിൽ നിന്നും കാണാതായത്.മഞ്ചേരി പുല്ലാര ശുഹദാ മസ്ജിദിലെ ദർസ് വിദ്യാർഥിയാണ്.വീട്ടിൽ നിന്നിറങ്ങുമ്പോൾ വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.ഫോൺ:9744031300(പിതാവ്),9895456707(പരപ്പനങ്ങാടി പൊലീസ്).
നിപ: ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
ഐ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 21) പുറത്തു വന്ന ആറു പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ്...
ബാവഹാജിയുടെ മകൾ കുഞ്ഞീമ അന്തരിച്ചു
ഏഴുർ സ്വദേശി മുൻ സ്പീക്കർ കെ.മൊയ്‌ദീൻ കുട്ടി എന്ന ബാവഹാജിയുടെ മകൾ കുഞ്ഞീമ ഹജ്ജുമ്മ ( 75) നിര്യാതയായി. ഭർത്താവ് പരേതനായ ആലുക്കൽ അഹമ്മദ്. മകൾ സുലൈഖ. സഹോദരങ്ങൾ ജമീല, കുൽസു, സഫിയ, സൈനബ, ഹാജറ,അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്,മുക്താർ അലി, സീതി, അബ്ദുൽ വാഹിദ്, അബൂബക്കർ സിദ്ധീഖ് റിപ്പോർട്ട് നൽകുന്നത് :പി.വി. സമദ്9846683750
ടർഫിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു 49 കാരൻ മരിച്ചു
നന്നമ്പ്ര: ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. നന്നമ്പ്ര കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽ യോഗക്കു ശേഷം മുതിർന്നവരുടെ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്‌ജിദിൽ. ഭാര്യ: സുദിനത്ത്...









