തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം ജെ സി ഐ സമാധാന സന്ദേശ അസംബ്ലി സംഘടിപ്പിച്ചു. തിരുന്നാവായ : യുദ്ധവും അക്രമവുമില്ലാത്ത സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കണമെന്ന് ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ പുത്തനത്താണി ചാപ്റ്റർ സമാധാന സന്ദേശ അസംബ്ലി ആവശ്യപ്പെട്ടു. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത അന്താരാഷ്ട്ര സമാധാന ദിനത്തിൻ്റെ ഭാഗമായി തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം സംഘടിപ്പിച്ച സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർഫൈസൽ എടശ്ശേരി ഉദ്ഘാടനംചെയ്തു. ജെ സി ഐ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff correspondent (Shaiju TP)
പിണറായി പോലിസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു
എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍ സെപ്തം: 25 മുതല്‍ ഒക്ടോബര്‍ 25 വരെ: മൂവാറ്റുപുഴ അഷ്റഫ് മൗലവി മലപ്പുറം: പിണറായി പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു* എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ സംസ്ഥാനത്ത് ജനജാഗ്രത കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത...
കേരളത്തിൽ നശീകരണ മാധ്യമ പ്രവർത്തനം
തിരുവനന്തപുരം:കേരളത്തിൽ നടക്കുന്നത് നശീകരണ മാധ്യമപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ നിർമാണ ശാലകളായി മാധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകൾക്ക് മുന്നിൽ കേരളം അവഹേളിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ കൊടുത്തതിന് പിന്നാലെ കേരളം അനർഹമായ സഹായം തട്ടാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥ ഉണ്ടായി. ഈ വാർത്തകളെല്ലാം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. ഏതുവിധേനയും സംസ്ഥാന...
പകൽ സമയത്തും വന്യമൃഗങ്ങൾ : ഫോറസ്റ്റ് വകുപ്പിന് നിസംഗത
പകൽ സമയത്തും വന്യമൃഗങ്ങൾ : ഫോറസ്റ്റ് വകുപ്പിന് നിസംഗ രവിമേലൂർ കാലടിപ്ലാൻ്റേഷൻ : പകൽ സമയങ്ങളിൽ പോലും റോഡിലും പി സി കെ എസ്റ്റേറ്റ് ഏരിയായിലും ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന തിനു പകരം എസ്റ്റേറ്റിലെ ക്വോർട്ടേഷ്സുകളിൽ താമസിക്കുന്ന തൊഴിലാളികളുടെ സ്വതന്ത്ര ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ചില തീരുമാനങ്ങൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും പി സി കെ മാനേജ്മെൻ്റും ഏകപക്ഷീയമായി കൈക്കൊണ്ടതിൽ കാലടി പ്ലാൻ്റേഷൻ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി യുടെ...
കൊടിഞ്ഞി ഫൈസൽ വധം ഒത്തു കളി ആർക്ക് വേണ്ടി. എസ്.ഡി.പി.ഐ
തിരൂരങ്ങാടി : കൊടിഞ്ഞി ഫൈസൽ വധം ഒത്തുകളി ആർക്ക് വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ കൊടിഞ്ഞി ഫാറൂഖ് നഗറിൽ പ്രതിഷേധ മാർച്ചും, പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഡ്വ: കെ.സി. നസീർ ഉത്ഘാടനം ചെയ്തു. കേരളത്തിൽ സംഘ്പരിവാർ കലാപങ്ങൾക്ക് ഒത്ത് കളി നടത്തുന്നവരായി പിണറായി സർക്കാരും പോലീസും മാറുകയാണന്ന് അദ്ദേഹം പറഞ്ഞു. കൊടിഞ്ഞി ഫൈസൽ കേസ് അട്ടിമറിക്കാൻ ഗൂഡ ശ്രമമാണ് നടക്കുന്നത്. കുടുംബം ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ ഇഷ്ടാനുസരണം പ്രോസിക്യൂഷനെ നിയമിക്കുകയും അദ്ധേഹം രാജിവെച്ചതും...
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു.
സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വച്ച് രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവശനിലയിൽ കിടന്നയാളുടെ മരണം നരഹത്യ തന്നെ
ഇരിങ്ങാലക്കുട* : ആളൂർ ഗ്രാമപഞ്ചായത്ത്പാറേക്കാട്ടുകരയിൽ അവശനിലയിൽ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പിൽ ജിൻ്റോ (28 വയസ്സ്) കുവ്വക്കാട്ടിൽ സിദ്ധാർത്ഥൻ (63 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ. ജി. സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ട്ർ കെ.എം.ബിനീഷ് അറസ്റ്റു ചെയ്തത്.തിരുവോണ നാളിലാണ് കേസ്സിനാസ്പദമായ സംഭവം. വൈകിട്ട് ആറരയോടെ കള്ളുഷാപ്പിന് എതിർ വശത്ത് അവശനിലയിൽ കിടക്കുകയായിരുന്ന പഞ്ഞപ്പിള്ളി സ്വദേശി മാളിയേക്കൽ ജോബിയെ (45 വയസ്സ്) ബന്ധുക്കളെത്തി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു....
ജനകീയ വില്ലേജ് ഓഫീസർക്ക് ജനകീയ യാത്രയയപ്പ് നൽകി
മംഗലം : വില്ലേജ് ആഫീസിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്ന നാട്ടുകാരെ നിറപുഞ്ചിരിയോടെ സ്വീകരിച്ച് അവരുടെ ആവശ്യങ്ങൾ കാലതാമസം വരുത്താതെ പരിഹരിച്ചു കൊടുത്ത് കൊണ്ട് ജനങ്ങളുടെ പ്രശംസക് പാത്രമായ ഒരു വില്ലേജ് ഓഫീസറായിരുന്നു നിഷ ശിവാനന്ദൻ. ഒരു വർഷം മുമ്പ് മംഗലത്ത് വന്ന ഇവർക്ക് സ്വന്തം നാട്ടിലേക്ക് മാറ്റം കിട്ടിയപ്പോൾ മംഗലത്തെ പൗരാവലി സമുചിതമായ യാത്രയയപ്പ് നൽകി. ചെണ്ടമേളങ്ങളോടെ ചടങ്ങിലേക്ക് ആനയിച്ചാണ് കൊണ്ടുവന്നത്. യാത്രയയപ്പ് യോഗത്തിൻ്റെ ഉൽഘാനവും ഉപഹാരസമർപ്പണവും തിരൂരിൽ പുതിയതായി ചാർജ് എടുത്ത സബ് കലക്ടർ ദിലീപ്...
വോളീബോൾ റഫറീസ് ക്ലിനിക് 22 ന്
എറണാകുളം ജില്ലാ വോളീബോൾ ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരമുള്ള ജില്ല വോളീബോൾ റഫറിമാർക്കുവേണ്ടി ഒരു ദിവസത്തെ പരിശീലന ക്ലാസ് ഈ സെപ്റ്റംബർ മാസം 22ന് അങ്കമാലി ഡിസ്റ്റ് കോളജിൽ വച്ച് നടത്തപ്പെടുന്നു. ( രാവിലെ 8 മുതൽ വൈകീട്ട് അഞ്ച് വരെ )പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് കേരള സ്റ്റേറ്റ് വോളീബോൾ ടെക്നിക്കൽ കമ്മിറ്റി നടത്തുന്ന ജില്ലാ, സംസ്ഥാന റഫറിസ് യോഗ്യതാ പരീക്ഷക്ക് പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കുന്നതാണ് .രജിസ്ട്രേഷനും,കൂടുതൽ വിവരങ്ങൾക്കും, പങ്കെടുക്കുന്നതിനും ബന്ധപ്പെടുക .എന്ന്അവറാച്ചൻ എം....









