കണ്ണൂര്‍: ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ തന്റെ കൈയ്യില്‍ നിന്ന് ഒരുലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയെന്ന് വ്യവസായ സംരംഭകന്‍ പ്രശാന്ത്. സിപിഎം നേതാവും എകെജി സെന്റര്‍ ഓഫിസ് സെക്രട്ടറിയുമായ ബിജു കണ്ട കൈയുടെ പിതൃസഹോദരന്റെ മകനും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പിവി ഗോപിനാഥിന്റെ ബന്ധുവുമാണ് പ്രശാന്ത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് തന്റെ കൈവശമുണ്ടെന്ന് പ്രശാന്ത് പറഞ്ഞു. എന്‍ഒസി നല്‍കുന്നതിനായി ഒരു ലക്ഷം രൂപയാണ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ ചൊവ്വാഴ്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നവംബർ 20-ന് ഒറ്റഘട്ടമായി നടക്കും. ജാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി ആണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. നവംബർ 23നാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ വലിയ രാഷ്ട്രീയ മുന്നേറ്റം കാരണം ഈ വർഷം...
പീഡനാരോപണം: താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്ന് ജയസൂര്യ
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പീഡനാരോപണം പൂർണമായും നിഷേധിക്കുന്നതായും താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും നടൻ ജയസൂര്യ. തിരുവനന്തപുരം കന്റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷന് മുമ്പില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം അവരുമായി യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ വ്യക്തമാക്കി. തെറ്റായ പരാതികൾ സത്യസന്ധമായ പരാതികളെ പോലും വിമര്ശനാത്മകമായി ഇടപെടാൻ കാരണമാക്കുമെന്നും ജയസൂര്യ. 2019, 2020, 2021ലുമൊക്കെ ഇവര്‍ ആരുമറിയാതെ നന്മ ചെയ്യുന്നയാള്‍ എന്നൊക്കെ പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നല്ലോ. അതിന് ശേഷം എന്തിനാണിങ്ങനെയൊരു ഫേക്ക്...
പി.പി. ദിവ്യയെ തള്ളാതെയും കൊള്ളാതെയും കണ്ണൂർ സിപിഎം നേതൃത്വം
കണ്ണൂർ: എഡിഎം ആയിരുന്ന കെ. നവിൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ തള്ളാതെയും കൊള്ളാതെയും സിപിഎം നേതൃത്വം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം മാത്രമാണ് തെറ്റായ പ്രവണതകൾ അനുഭവത്തിൽ ഉണ്ടായാൽ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങൾ വിവരിക്കാറുണ്ട് അത്തരം ജനങ്ങളുടെ സങ്കടങ്ങൾ കേട്ടു കൊണ്ടുള്ള പ്രതികരണമാണെന്ന് സിപിഎം പ്രസ്താവനയിലൂടെ പ്രതികരിച്ചു. എന്നാൽയാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു എന്നും. ഉയർന്നുവന്ന...
പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വത കാണിക്കണം; എ.ഡി.എം ആത്മഹത്യയിൽ പ്രതികരിച്ച് കെ. രാജൻ
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ. ജനപ്രതിനിധികള്‍ ആരായാലും പൊതുസമൂഹത്തിനകത്ത് ഇടപെടുമ്പോള്‍ പക്വതയും പൊതുധാരണ ഉണ്ടായിരിക്കണം എന്നും കെ. രാജൻ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി. വളരെ സങ്കടകരമായ നിമിഷമാണിത്. നവീന്‍ ബാബു റവന്യു കുടുംബത്തിലെ ഒരു അംഗമാണ്. നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ ദുഃഖം ഉണ്ടാക്കുന്നതാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തെ കുറിച്ച്...
യാത്രയയ്പ് ചടങ്ങിനിടെ അഴിമതി ആരോപണം; മനംനൊന്ത് കണ്ണൂർ എഡിഎം തൂങ്ങി മരിച്ചു
കണ്ണൂര്‍: യാത്രയയപ് ചടങ്ങിനിടെ അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂർ എഡിഎം നവീന്‍ ബാബു തൂങ്ങി മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. ഇന്ന് ഇദ്ദേഹം കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് ജോലിക്ക്...
മദ്രസ സംവിധാനം ഭാരതത്തിന്റെ പൈതൃകം: എംഎസ്എസ്
മലപ്പുറം: കുരുകുലം വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഭാരതത്തിന്റെ പ്രാചീന സംസ്കാരങ്ങൾ ഇന്ന് നിലനിൽക്കെ, ഒരു സമൂഹത്തിന്റെ നന്മകൾ തേടിയുള്ള യാത്രക്ക്, മത വിദ്യാഭ്യാസം അനിവാര്യമായിരിക്കെ, ഈ സംവിധാനം തടയാനുള്ള നീക്കവുമായി, കേന്ദ്രത്തിന്റെ ബാലാവകാശ കമ്മീഷൻ മുതിരുന്നതിൽ, എംഎസ്എസ് മലപ്പുറം ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ഡോക്ടർ ഹസ്സൻ ബാബു അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി, സ്റ്റേറ്റ് സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ ട്രഷർ അബ്ദുൽ കരീം...
ലൂയിസ് മൗണ്ട് അധികൃതർ ജുനൈദ് കൈപ്പാണിയെ ആദരിച്ചു
ചെന്നലോട്: വയനാട്ടിലെ ആദ്യത്തെ മാനസികാരോഗ്യ കേന്ദ്രമായ ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ അധികൃതർ ചേർന്ന് രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ ദേശീയ പുരസ്‌കാരത്തിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെ ആരിച്ചു. സിസ്റ്റർ റോസ് മാതൃൂ, അൻവിൻ സോയി, സിസ്റ്റർ ജോൺസി, ജിനേഷ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി
രവിമേലൂർ കുന്നത്തുനാട്: പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച ബിജെപി പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അഴിമതിയിൽ മുങ്ങിക്കുളിച്ച ട്വൻറി20 ഭരണസമിതി രാജിവച്ചു പുറത്തു പോകാമെന്ന് ആവശ്യവുമായാണ് ബിജെപി കുന്നത്തുനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്.അതുപോലെ ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു. മണ്ണ് മാഫിയ ഉൾപ്പെടെയുള്ളവരിൽ നിന്ന് കൈക്കൂലി കൈപ്പറ്റി കുന്നത്ത് നാടിനെ നശിപ്പിക്കുവാൻ കൂട്ടുനിന്ന പഞ്ചായത്ത് ഭരണസമിതി...
കെഎസ്ആർടിസി എൽഎസ് ബസ്സുകൾ ചാലക്കുടി സൗത്ത് ജംഗ്ഷൻ വഴി പോകുവാൻ തീരുമാനമായി
രവിമേലൂർ ചാലക്കുടി: യാത്രക്കാരുടെ ദീർഘ നാളത്തെ ആവശ്യത്തിന് പരിഹാരം, കെഎസ്ആർടിസി എൽഎസ് 2, കാറ്റഗറി ബസ്സുകൾ ചാലക്കുടി സൗത്ത് ജംഗ്ഷൻ വഴി ആളെ ഇറക്കി പോകുവാൻ തീരുമാനമായി. ചാലക്കുടി വഴി കടന്നുപോകുന്ന ദീർഘദൂര കെ എസ് ആർ ടി സി സർവ്വീസ് ബസ്സുകളിൽ ചാലക്കുടി ബസ്സ്റ്റാൻഡിൽ പ്രവേശിക്കാത്ത എൽ എസ് 2 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബസ്സുകൾ നിർബന്ധായതും ചാലക്കുടി മേൽപ്പാലത്തിന് താഴെ വന്ന് യാത്രക്കാരെ ഇറക്കി സർവ്വീസ് റോഡിലൂടെ തിരികെ ദേശീയപാതയിൽ പ്രവേശിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി...







