ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ നാല് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ ഐടി കമ്പനികളോട് ജീവനക്കാർക്ക് പതിനേഴാം തീയതി വരെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകാനും സ്‌റ്റാലിൻ നിർദ്ദേശിച്ചു.ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒക്ടോബർ പതിനാല് മുതൽ പതിനേഴ് വരെ കനത്ത മഴയ്ക്ക്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണ്ടി വരും. അല്ലെങ്കിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും വഴിവെക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇത് വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമാകുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം.ശബരിമല ആരുടെയും കുത്തകയല്ല. നല്ലൊരു വിഭാഗം സിപിഎമ്മുകാർ ശബരിമലയിൽ പോകുന്നുണ്ടെ’ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ഭക്തർക്കും കൃത്യമായ...
ഹുമയൂൺ ശവകുടീരം ഹോട്ടൽ ആക്കാനുള്ള തീരുമാനം പിൻവലിക്കുക
പൊന്നാനി : മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരം ഹോട്ടൽ ശൃംഖലയാക്കാൻ ഡാൽമിയ ഗ്രൂപ്പിന് അനുമതി നൽകിയ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ തീരുമാനം പിൻവലിക്കണമെന്ന് പൊന്നാനി ചരിത്ര പഠന കൂട്ടായ്മ ആവശ്യപ്പെട്ടു. യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച ശവകുടീരവും മറ്റു പൈതൃക കേന്ദ്രങ്ങളും തനത് രീതിയിൽ സംരക്ഷിക്കപ്പെടണം എന്ന് യോഗം ആവശ്യപ്പെട്ടു. ചരിത്രകാരൻ ടി.വി അബ്ദുറഹിമാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് പൊന്നാനി, അഡ്വ. തജ്‌മൽ സലീക്ക് എന്നിവർ സംസാരിച്ചു.
യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ചേലക്കര: മുൻ വിരോധം വെച്ചുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കര പരക്കാട് സ്വദേശി പാലേരി വീട്ടിൽ കുഞ്ഞുണ്ണി മകൻ സതീഷ് (44 ) ആണ്അ റസ്റ്റിലായത്. 13ന് രാത്രി 10 മണിയോടെ പരക്കാട് വെച്ചാണ് സംഭവം ഉണ്ടായത്. ഗുരുതര പരിക്കുപറ്റിയ സജീഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പ്രതിയെ വടക്കാഞ്ചേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ അരുൺകുമാർ, പൗലോസ്, ജോളി സെബാസ്റ്റ്യൻ,...
മികച്ച വനിതാ ജെസിഐ പ്രവർത്തകക്കുള്ള അവാർഡ് കെ.സി.മുംതാസിന്
ലോകത്തിലെ പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെസിഐ യുടെ മേഖല 28 ന്റെ പാലക്കാട് ധോണിയിൽ വെച്ച് നടന്ന ഇക്കൊല്ലത്തെ കൺവെൻഷനിൽ മികച്ച വനിതാ ജെ സി ഐ പ്രവർത്തകക്കുള്ള അവാർഡ് തിരൂർ സ്വദേശിനിയായ കെസി മുംതാസ് മേഖലാ പ്രസിഡന്റ് കെ.എസ് ചിത്രയിൽ നിന്നും ഏറ്റുവാങ്ങി.തിരുരിലെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം. പ്രകൃതി സംരക്ഷണം, വൃദ്ധ വയോ ജനങ്ങളുടെ ക്ഷേമ പ്രവർത്തനം, വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി നടത്തിയ വിവിധ പരിശീലന പരിപാടികൾ...
സാദിഖലി ശിഹാബ് തങ്ങൾക്കും ഹാരിസ് ബീരാനും അമേരിക്കയിൽ പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ സ്വീകരണം
എഡിസൺ, ന്യു ജേഴ്‌സി: അമേരിക്ക സന്ദർശിക്കുന്ന മുസ്ലിം ലീഗ് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും രാജ്യ സഭാ എം.പിയും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും അമേരിക്കൻ പ്രവാസി സമൂഹം ഹൃദ്യമായ സ്വീകരണം നൽകി. റോയൽ ആൽബർട്ട് പാലസിൽ നടന്ന സ്വീകരണത്തിൽ ഫൊക്കാന, ഫോമാ, ഇന്ത്യൻ ഓവര്സീസ് കോണ്ഗ്രസ്, വേൾഡ് മലയാളി കൗൺസിൽ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. റിട്ട. ഡി.ജിപി ടോമിൻ തച്ചങ്കരിയും പങ്കെടുത്തവരിൽപ്പെടുന്നു. കേരള മുസ്ലിം...
കെടി. ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന: പരാതിയില്‍ നിയമോപദേശം തേടി പൊലീസ്
മലപ്പുറം: കെ.ടി ജലീല്‍ എം.എല്‍.എയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി പൊലീസ്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്ന മലപ്പുറം ഡി.വൈ.എസ്.പി ടി.എസ് സിനോജാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയത്.പരാമര്‍ശം വ്യക്തിപരമല്ലാത്തതിനാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ വകുപ്പില്ലാത്തതിനാലാണ് നിയമോപദേശത്തിന് നല്‍കിയിരിക്കുന്നത്.ഒരു സമുദായത്തേയും നാടിനേയും അപകീര്‍ത്തിപ്പെടുത്തിയാല്‍ എം.എല്‍.എക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യൂത്ത്‌ലീഗ് നല്‍കിയ പരാതിയും ചേര്‍ത്താണ് അഡ്വക്കറ്റ് ജനറലിന് ഉപദേശത്തിന്...
അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗസപര്യ പുരസ്കാരം സമർപ്പിച്ചു
അങ്കമാലി: വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സർഗ്ഗസപര്യ പുരസ്കാരം സമർപ്പിച്ചു. ആർ.ടി.ഐ കൗൺസിൽ അങ്കമാലി വ്യാപാരിഭവനിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബെന്നിവക്കീലിന് പുരസ്കാരം സമർപ്പിച്ചത്. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നിവക്കീൽ ഉപഭോക്തൃവിദ്യാഭ്യാസരംഗത്തു സജീവമായി ഇടപെട്ടുവരുന്നു. സാംസ്കാരികരംഗത്തും ജീവകാരുണ്യരംഗത്തും സജീവമാണ്. കിഡ്‌ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തോളം വീഡിയോകളും ബെന്നിവക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.പത്മവ്യൂഹം ഭേദിച്ച് എന്ന...
കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; പരിക്കേറ്റ 4പേർ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു അപകടം, നിരവധി പേർക്ക് പരുക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. അത്തോളി കോളിയോട് താഴത്ത് ആണ് അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റ നാല് പേർ ഗുരുതരാവസ്ഥയിലാണ്. 37 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് നൂറുകണക്കിന് യാത്രക്കാരുമായി ബസുകൾ...
ജുനൈദ് കൈപ്പാണിയെ നെഹ്റു യുവകേന്ദ്ര അനുമോദിച്ചു
ചീപ്പാട്: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെതൊണ്ടർനാട് ഞാറലോട് ഉന്നതിയിൽ വെച്ച്നെഹ്‌റു യുവകേന്ദ്രയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചേർന്ന് ആദരിച്ചു.സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി എ.കെ. ലികേഷ് അധ്യക്ഷത വഹിച്ചു. അതോടൊപ്പം നടന്നഅന്താരാഷ്ട്ര ദുരന്തലഘൂകരണദിനാചരണ പരിപാടികളുടെ ഭാഗമായുള്ളപ്രകൃതിസൗഹൃദ സന്ദേശ ബോധവത്കരണ ക്ലാസിനു എസ്.എം പ്രമോദ് മാസ്റ്റർ നേതൃത്വം നൽകി.ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായി...









