കൊച്ചി: ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ആറാം പ്രതിയായ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകന്‍ മുഹമ്മദ് ഹാറൂണിന് ഹൈക്കോടതി ജാമ്യം നല്‍കി. പിഎഫ്‌ഐ അംഗത്വമുണ്ടെന്നത് കുറ്റകൃത്യം ആകര്‍ഷിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. 2022 ജനുവരി മുതല്‍ താന്‍ കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മുഹമ്മദ് ഹാറൂണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സഞ്ജിത്തിനെ വധിച്ചത് പോപുലര്‍ ഫ്രണ്ട് ആണെന്നും ഇതുമായി ബന്ധപ്പെട്ട അഞ്ചു ഗൂഢാലോചനകളില്‍ ഹാറൂണ്‍ പങ്കെടുത്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഹാറൂണ്‍ സമര്‍പ്പിച്ച രണ്ട് ജാമ്യാപേക്ഷകള്‍ മുമ്പ് തള്ളിയിരുന്നുവെന്നും ഇപ്പോഴും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
പ്രസവാനുകൂല്യം: നീതി തേടി ഡിഫൻസ് കൗൺസിൽ ഹൈക്കോടതിയിൽ
സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിക്ക് നോട്ടീസ് തൃശൂർ : പ്രസവാനുകൂല്യം അനുവദിക്കാതിരുന്നതിനെ തുടർന്ന്, ഡിഫൻസ് കൗൺസിൽ അഭിഭാഷക നല്കിയ ഹർജിയിൽ സംസ്ഥാന നിയമസഹായ അഥോറിറ്റിക്ക് ഹൈക്കോടതി നോട്ടീസ്. യൂണിയൻ ഓഫ് ഇന്ത്യ, ദേശീയ, സംസ്ഥാന, ജില്ല നിയമ സേവന അഥോറിറ്റി ഇവർക്കെതിരെ തൃശൂരിലെ ഡിഫൻസ് കൗൺസിൽ അഭിഭാഷകയായ, എഡ്വിന ബെന്നി ഫയൽ ചെയ്ത ഹർജിയിലാണ് ഇപ്രകാരം ഉത്തരവായത്. 2022 ലെ ദേശീയ സ്കീം പ്രകാരമാണ് സംസ്ഥാനത്ത് സർക്കാർ വക ഡിഫൻസ് കൗൺസിൽ സിസ്റ്റം ആരംഭിക്കുകയുണ്ടായത്. ക്രിമിനൽ കോടതികളിൽ...
കൊല്ലത്ത് യുവതിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ തൂങ്ങിമരിച്ചു. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ശാരുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പുത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. വല്ലഭന്‍കരയിലെ ലാലു മോന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. അതിന് പിന്നാലെ...
പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി തേടി; യാത്രയയ്പ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ
കണ്ണൂർ: എഎഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകി. തലശ്ശേരി സെഷൻസ് കോടതിയിൽ ആണ് ജാമ്യപേക്ഷ നൽകിയത്. യാത്രയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കളക്ടർ ആണെന്നും. ഡെപ്യൂട്ടി കളക്ടർ സംസാരിക്കാനായി തന്നെ വേദിയിലേക്ക് ക്ഷണിച്ചു എന്നും ഹർജിയിൽ പി പി ദിവ്യ വ്യക്തമാക്കി. നവീൻ ബാബുവിനെതിരെ സംസാരിച്ചത് തികച്ചും സദുദ്ദേശഭാരമാണെന്നും ഹർജിയിൽ പറയുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു....
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന് സുരേഷ് ഗോപി
പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. മറ്റുനേതാക്കളേക്കാള്‍ വിജയ സാധ്യത ശോഭാ സുരേന്ദ്രനാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടിലാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു...
ദയവുചെയ്ത് നിങ്ങൾ നിർത്തണം, ഇത് ഞങ്ങളുടെ പ്രാദേശികമായ പരിപാടിയാണ്… എന്തുകൊണ്ട് കളക്ടർ തടഞ്ഞില്ലെന്ന് വി.ഡി. സതീശൻ
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജില്ലാ കളക്ടർക്ക് ഇതിൽ പങ്കുണ്ട്. കാരണം അദ്ദേഹം നടത്തിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരുമ്പോൾ ഇത് ഞങ്ങളുടെ പ്രാദേശികമായ പരിപാടിയാണെന്ന് പറയേണ്ട ഉത്തരവാദിത്തം അയാൾക്കുണ്ടായിരുന്നു. അടുത്തിരുന്ന് സ്ഥലംമാറ്റം കിട്ടി പോകുന്ന ഉദ്യോഗസ്ഥനെതിരേ മോശമായി സംസാരിക്കുമ്പോൾ ദയവുചെയ്ത് നിങ്ങൾ നിർത്തണം. ഇത് അതിനുള്ള വേദിയല്ല എന്നു പറയണമായിരുന്നു എന്നും സതീശൻ പറഞ്ഞു. രാവിലെ നിശ്ചയിച്ചിരുന്ന യോഗം എന്തിനാണ് കളക്ടർ...
എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ… നവീൻ ബാബുവിന്റെ കുടുംബത്തിന് കണ്ണൂർ കളക്ടറുടെ കത്ത്
പത്തനംതിട്ട: ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ കത്തയച്ചു. യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തി വൈകാരികമായ കുറിപ്പാണ് കളക്ടർ നൽകിയത്. പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. സത്യസന്ധനായ ആത്മാർത്ഥതയുള്ള ഏതൊരു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിവുള്ള ഉദ്യോഗസ്ഥൻ ആയിരുന്നു നവീൻ ഇന്ന് കളക്ടർ കത്തിലൂടെ പറയുന്നു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം ചേരുന്നു എന്നും അദ്ദേഹം. എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ…ഈ വിഷമഘട്ടം...
മുണ്ടേക്കാട്ട് റാബിയ അന്തരിച്ചു
നിറമരുതൂർ :മങ്ങാട് ചേലാട്ട് സൈനുൽ ആബിദിൻ എന്ന കുഞ്ഞി ബാവ യുടെ ഭാര്യ മുണ്ടേക്കാട്ട് റാബിയ (53) നിര്യാതയായി. കബറടക്കം ഇന്ന് ( 18 ഒക്ടോബർ 24) വെള്ളിയാഴ്ച മൂന്നുമണിക്ക് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് ഇർഷാദ് (ദുബായ് ), താജുദ്ദീൻ (ബാംഗ്ലൂർ) മരുമക്കൾ: സഹദിയ സഫ (പാറമ്മൽ), ഫാത്തിമ ജുഹൈന (ചിക്ക്മംഗളൂർ ). സഹോദരങ്ങൾ: അൽ അമീൻ (യുഎഇ), ഷൗക്കത്തലി (തിരൂർ- പയ്യനങ്ങാടി).
ഇനി ഇടതുപക്ഷത്തിന്റെ ശബ്ദം; സരിൻ സിപിഎം സ്വതന്ത്ര സ്ഥാനാർഥി
പാലക്കാട്: കോൺഗ്രസിൽനിന്ന് പുറത്തായ പി.സരിൻ പാലക്കാട്ട് സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നം സരിന് നൽകില്ല. സ്വതന്ത്ര ചിഹ്‌നത്തിൽ മത്സരിക്കും. ഇത് സരിന്റെ ശബ്ദമല്ല ഇടതുപക്ഷത്തിന്റെ ശബ്ദം, .എല്ലാ അർത്ഥത്തിലും തുടങ്ങുന്നു എന്നും താൻ രാഷ്ട്രീയ അനാഥത്വം നേരിടേണ്ട ആളല്ല എന്നതിന്റെ ബോധ്യപ്പെടുത്തൽ ആണിതെന്നും പാലക്കാട് സിപിഎം കമ്മിറ്റി ഓഫീസിലെത്തിയ സരിൻ പ്രതികരിച്ചു. സിന്ദാബാദ് വിളിച്ചും കെ.കെ. ബാലൻ ചുവന്ന ഷാൾ അണിയിച്ചുമാണ് സിപിഎം പാലക്കാട്...
ജെ.സി.ഐ: അഡ്വ.ജംഷാദ് കൈനിക്കര പുതിയ പ്രസിഡൻ്റ്
തിരൂർ:മൂന്നു ദിവസങ്ങളിലായി പാലക്കാട് ധോണിയിലെ ലീഡ് കോളേജ് ഓഫ് മാനേജ്മെൻ്റിൽ നടന്ന ജൂനിയർ ചേംബർ ഇൻ്റർനാഷണൽ മേഖല 28 ൻ്റെ സമ്മേളനം ‘ചൈത്രം’ സമാപിച്ചു.പാലക്കാട്,മലപ്പുറം ജില്ലകളിലെ അമ്പതിലേറെ ചാപ്റ്ററുകൾ ഉൾക്കൊള്ളുന്നതാണ് മേഖല 28.സമ്മേളനത്തിൽ പുരസ്ക്കാര വിതരണവും അടുത്ത വർഷത്തേക്കുള്ള കർമപദ്ധതി രൂപീകരണവും നടന്നു.ജെ.സി.ഐയുടെ പുതിയ പ്രസിഡൻ്റായി മലപ്പുറം തിരൂർ സ്വദേശി അഡ്വ.ജംഷാദ് കൈനിക്കരയെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിലൂടെയാണ് അഡ്വ.ജംഷാദ് കൈനിക്കര 2025 ലെ സോൺ പ്രസിഡൻ്റായായത്.ജെ.സി.ഐ തിരൂർ ചാപ്റ്റർ അംഗമായ ജംഷാദ് അറിയപ്പെടുന്ന വ്ലോഗർ കൂടിയാണ്.സമ്മേളനത്തിൽ മേഖലാ പ്രസിഡൻറ് കെ.എസ്.ചിത്ര...








