Author: Staff correspondent (Shaiju TP)

Post
ബാലചന്ദ്രൻ വടക്കേടത്ത്  അന്തരിച്ചു

ബാലചന്ദ്രൻ വടക്കേടത്ത്  അന്തരിച്ചു

തൃശൂർ∙ പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, .സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

Post
അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട,

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട,

രവിമേലൂർ അങ്കമാലി: 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസി യുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ...

Post
ജിംനേഷ്യം പരിശീലകൻ്റെ കൊലപാതകം, പ്രതി അറസ്റ്റിൽ

ജിംനേഷ്യം പരിശീലകൻ്റെ കൊലപാതകം, പ്രതി അറസ്റ്റിൽ

രവിമേലൂർ ആലുവ ചുണങ്ങംവേലിയിൽ ജിംനേഷ്യം പരിശീലകൻ്റെ കൊലപാതകം, പ്രതി മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പിൽ കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ മുൻ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി, കയ്യിൽ കരുതിയ ആയുധം കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കൊല നടത്തിയ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. ജില്ലാ...

Post
ജെ.സി.ഐ തിരൂർ ലെജൻഡ്സിന് മേഖലാപുരസ്കാരം

ജെ.സി.ഐ തിരൂർ ലെജൻഡ്സിന് മേഖലാപുരസ്കാരം

ജെ സി ഐ ഇന്ത്യ മേഖല 28 ലെ 50 പരം ശാഖകളിൽ ഏറ്റവും മികച്ച ശാഖയായി ജെ.സി.ഐ തിരൂർ ലെജൻഡ്സ് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ പ്രസിഡണ്ട് വിഭാവനം ചെയ്ത, ഏറ്റവും മികച്ച സുസ്ഥിര പദ്ധതിക്കുള്ള പുരസ്കാരവും തുഞ്ചൻപറമ്പിൽ നടപ്പിലാക്കിയ ജലശുദ്ധീകരണ പ്ലാന്റ് പദ്ധതിയിലൂടെ ലെജൻഡ്സ് കരസ്ഥമാക്കി. കൂടാതെ മികച്ച ലോക്കൽ ഓർഗനൈസേഷൻ ഭാരവാഹിയായി റഹൂഫ് കിസാനും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ വെച്ചു നടന്ന മേഖലാ സമ്മേളനത്തിൽ ലെജൻഡ്സ് പ്രസിഡണ്ട് രാജീവ് കൊളങ്ങരയും സഹപ്രവർത്തകരും...

Post
ചേലക്കര യു.ആര്‍. പ്രദീപ്, പാലക്കാട്‌ : പി. സരിന്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ചേലക്കര യു.ആര്‍. പ്രദീപ്, പാലക്കാട്‌ : പി. സരിന്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി. സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ കൂടിയായ യുആര്‍ പ്രദീപ് മത്സരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് കോൺഗ്രസ് – ബി.ജെ.പി ഡീലുണ്ടെന്ന ആരോപണം എം.വി. ഗോവിന്ദൻ ആവർത്തിച്ചു. വടകരയിൽ ഷാഫി പറമ്പിൽ മത്സരിച്ച് ജയിച്ചതും കെ. മുരളീധരൻ തൃശൂരിൽ മൂന്നാമതായതും ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദൻ...

Post
കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) അറുപതാം സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചിയിൽ ഉജ്വല തുടക്കം. പാലാരിവട്ടം റെനൈ കൊളോസിയത്തിൽ പ്രതിനിധി സമ്മേളനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം.വി വിനീത അധ്യക്ഷയായി.പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ, ഹൈബി ഈഡൻ എംപി, കെ വി തോമസ്‌, എ എൻ രാധാകൃഷ്‌ണൻ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, എം ഷജിൽകുമാർ, ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു. രാവിലെ സമ്മേളനനഗരിയിൽ പത്രപ്രവർത്തക യൂണിയൻ...

Post
പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ നവിന്റെ കുടുംബം; കളക്ടറുടെ  കത്ത് സ്വീകരിക്കാൻ കഴിയില്ല

പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ നവിന്റെ കുടുംബം; കളക്ടറുടെ  കത്ത് സ്വീകരിക്കാൻ കഴിയില്ല

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിക്കെതിരെ കക്ഷി ചേരാൻ കുടുംബം. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ കത്ത് സ്വീകരിക്കാൻ കഴിയില്ലെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം തങ്ങളെ അറിയിച്ചതായി സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജി. അഖിൽ അറിയിച്ചു. കേസിൽ നിയമസഹായം വേണമെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടതായും അഖിൽ പറഞ്ഞു കത്തിനെ ​ഗൗരമായി...

Article
പാങ്ങോട് മന്നാനിയ കോളേജിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം

പാങ്ങോട് മന്നാനിയ കോളേജിൽ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം

തിരുവനന്തപുരം: പാങ്ങോട് മന്നാനിയ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ കെഎസ്‌യു- എസ്എഫ്ഐ സംഘർഷം. കെഎസ്‌യു വിജയാഹ്ലാദപ്രകടനത്തിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. എസ്എഫ്ഐയുടെ കൊടിയും ഫ്ലക്സും കെഎസ്‌യു നശിപ്പിച്ചു. സംഘർഷത്തിനിടയിൽ പൊലീസ് ലാത്തി വീശി. ​​​വിജയാഹ്ലാദപ്രകടനത്തിന് നേരെ എസ്എഫ്ഐ ആക്രമണം നടത്തുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ സംഘർഷത്തിന് തുടക്കമിട്ടത് കെഎസ്‌യു ആണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. പരിക്കേറ്റവരുമായി കെഎസ്‌യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.​​​​​കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവാണ് വിജയിച്ചത്. ഈ ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സംഘർഷം. ആഹ്ലാദ പ്രകടനത്തിനിടെ...

Article
പ്രിയങ്ക ഗാന്ധി 23ന് വയനാട് എത്തും; സത്യൻ മൊകേരി നാളെ മണ്ഡലത്തിൽ

പ്രിയങ്ക ഗാന്ധി 23ന് വയനാട് എത്തും; സത്യൻ മൊകേരി നാളെ മണ്ഡലത്തിൽ

കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്ത് തല കൺവെൻഷനുകൾ തുടക്കമിട്ടിട്ടുണ്ട്. അഞ്ചു ലക്ഷം ഭൂരിപക്ഷം മുന്നിൽ കണ്ടാണ് പ്രവർത്തനം. പ്രിയങ്ക കൂടി എത്തുന്നതോടെ റോഡ് ഷോകളും ആരംഭിക്കും....

Post
ട്വന്റി ഫോർ വാർത്താ സംഘത്തിന്റെ വാഹനമിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ട്വന്റി ഫോർ വാർത്താ സംഘത്തിന്റെ വാഹനമിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

വടക്കാഞ്ചേരി: ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികളായ മുഹമ്മദ്‌ റോഷൻ, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നിൽ വച്ചായിരുന്നു അപകടം. വെള്ളിയാഴ്ച പകൽ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. വാണിയംപാറ പള്ളിയിൽ ജുമാ നിസ്ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ...