Author: Staff correspondent (Shaiju TP)

Post
പാട്ടുപറമ്പ് ക്ഷേത്രത്തിലെ ഉത്സവം: യോഗം ചേർന്നു

പാട്ടുപറമ്പ് ക്ഷേത്രത്തിലെ ഉത്സവം: യോഗം ചേർന്നു

തിരൂർ: തെക്കും മുറി ശ്രീ. പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ ഉത്സവം സംബന്ധിച്ച കൂടിയാലോചനാ യോഗം ചേർന്നു.2025 ഫിബ്രവരി: 2 ന് ഉത്സവം കൊടിയേറും. ഫിബ്രവരി 8 ശനി നാട്ടു താലപ്പൊലി ആന , പഞ്ചവാദ്യം, പൂതൻ, തിറ,കോമരം,താലം തുടങ്ങിയവയോടെയുള്ള എഴുന്നള്ളിപ്പ്വഞ്ഞേരി മനയ്ക്കൽ നിന്ന് ആരംഭിച്ച് ക്ഷേത്രസന്നിധിയിൽ ദീപാരാധനയോടെ എത്തിച്ചേരും ഉത്സവ കമ്മിറ്റി യോഗത്തിൽ.ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് ബാബു, സെക്രട്ടറി മണികണ്ഠൻ, ട്രഷറർ സി.വി. ഗിരീഷ്, വൈസ് പ്രസിഡണ്ട് പി.വി പ്രകാശൻ,എക്സിക്യൂട്ടീവ് അംഗങ്ങൾ, മാത്യസമതി അംഗങ്ങൾ ഭക്തജനങ്ങൾ...

Post
ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു

ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻ്റസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ)യും എമറ്റ് ഫിസോയോ തെറാപ്പി ആൻ്റ് റിഹാബിലിറ്റേഷൻ സെൻ്ററുമായി സഹകരിച്ച് ‘ജീവിതശൈലി രോഗങ്ങളും ഫിസിയോ തെറാപ്പിയും’ എന്ന വിഷയത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. നെറ്റ്‌വ റെസിഡൻസ് രക്ഷാധികാരി കെ.കെ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ നഗരസഭ വാർഡ് കൗൺസിലർ അഡ്വ: ജീനാ ഭാസ്ക്കർ ഉൽഘാടനം ചെയ്തു.പ്രശസ്ത ഫിസിയോ തെറാപ്പിസ്റ്റ് ഡോ: ശീതൾ കെ മാത്യു ക്ലാസ്സ് നയിച്ചു. ഡോ ഉണ്ണിമായ എസ്, ഡോ റഷീദഅഞ്ചും...

Post
ഏ​റ​നാ​ട് ​- ​പൊ​ന്നാ​നി പൈതൃകം തേടി വിദ്യാർത്ഥികൾ

ഏ​റ​നാ​ട് ​- ​പൊ​ന്നാ​നി പൈതൃകം തേടി വിദ്യാർത്ഥികൾ

അരീക്കോട്‌: സുല്ലമുസ്സലാം സയൻസ് കോളേജിന്റെ മുപ്പതാം വാർഷികത്തിൽ ഹിസ്റ്ററി-ജേർണലിസം പഠനവകുപ്പുകൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി പൈതൃക യാത്ര സംഘടിപ്പിച്ചു’.അരീക്കോട് നിന്നും ആരംഭിച്ച യാത്ര സുല്ലമുസ്സലാം കോളേജ്‌ മാനേജർ പ്രൊഫ. എൻ വി അബ്ദുറഹിമാൻ യാത്ര ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. ബ്രിട്ടീഷ്​ അധിനിവേശത്തിനെതിരെ ധീരമായി ചെറുത്ത ഏറനാടിന്റെയും വള്ളുവനാടിന്റെയും കൊളോണിയൽ വിരുദ്ധസമരങ്ങളുടെ ചരിത്രവും പൈതൃകവും തേടിയുള്ള യാത്രക്ക്പ്രാദേശിക ചരിത്ര​ഗവേഷകനും എം ജി സർവകലാശാലയിലെ ​ഗവേഷകനുമായ ഷെബിൻ മെഹബൂബ്നേത‍ൃത്വം നൽകി മ​ഞ്ചേ​രി ബോ​യ്​​സ്​ സ്കൂ​ൾ പ​രി​സ​രത്തെ എൻസൈൻ വൈസിന്റെ ക​ല്ല​റ, മു​ടി​ക്കോ​ട്​...

Post
യൂ.ആർ . പ്രദീപിന് വോട്ട് അഭ്യർഥിച്ച്  കുടുംബ സദസ്

യൂ.ആർ . പ്രദീപിന് വോട്ട് അഭ്യർഥിച്ച് കുടുംബ സദസ്

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി യൂ.ആർ . പ്രദീപിന് വോട്ട് അഭ്യർഥിച്ച് കിള്ളിമംഗലത്ത് എൽ ഡിഫ്സം ഘടിപ്പിച്ച കുടുംബ സദസ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ഉൽഘാടനം ചെയ്തു. എൽഡിഫ്ചെ യർമാൻ സജി ജോസഫ് അദ്ധ്യഷത വഹിച്ചു. സേവ്യാർ ചിറ്റിലപ്പള്ളി എം.എൽ എ മുഖ്യപ്രഭാക്ഷണം നടത്തി. ഉണ്ണികൃഷ്ണൻ ഈച്ചരത്ത് , ബേബി മാത്യു കാവുങ്കൽ, ബേബി നെല്ലിക്കുഴി,എൻ. ചന്ദ്രൻ , ഷാജി ആനി ത്തോട്ടം,സി. ഉണ്ണികൃഷ്ണൻ , ജോളി അഗസ്റ്റ്യൻ,...

Post
റഫീഖ് ഹുസൈന്‍ അന്തരിച്ചു

റഫീഖ് ഹുസൈന്‍ അന്തരിച്ചു

തിരൂര്‍: ചെമ്പ്ര പരേതനായ പാലത്തിങ്ങല്‍ അബ്ദുല്‍ മജീദ് മാസ്റ്ററുടെ മകന്‍ റഫീഖ് ഹുസൈന്‍ (66) അന്തരിച്ചു. ഭാര്യമാര്‍ ; ജമീല, പരേതയായ സൈനബ.മക്കള്‍ ; യാക്കൂബ്, യൂസഫലി(ഇരുവരും ഖത്തര്‍), അബ്ദുല്‍ മജീദ് , സുഹ്റ,സുബൈദ,സലീമ,സഫിയ.മരുമക്കള്‍ ; മൊയ്തീന്‍കുട്ടി(കുറ്റിപ്പുറം),അബ്ദുല്‍ നാസര്‍ (ചെറിയ പറപ്പൂര്‍), നജ്മുദ്ദീന്‍ (വളാഞ്ചേരി ), സവാദ്,നമീറ (പൊന്നാനി ), ഷെറിന്‍ (അരീക്കോട് ) , റംസീന (മൂത്തേടം ).സഹോദരങ്ങള്‍ ; അബ്ദുല്‍ ഹമീദ്, സക്കീര്‍ ഹുസൈന്‍ , അബ്ദുല്‍ റഷീദ് , മുഹമ്മദ് കബീര്‍ ,...

Post
മസ്റ്ററിങ്ങ് വീണ്ടും നീട്ടി

മസ്റ്ററിങ്ങ് വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21...

Post
ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ചു

ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ചു

ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ കേരള എക്‌സ്‌പ്രസ് ട്രെയിൻ കടന്നുവരികയായിരുന്നു.

Post
പാറയില്‍ മുഹമ്മദ് ഹാജി അനുസ്മരണം

പാറയില്‍ മുഹമ്മദ് ഹാജി അനുസ്മരണം

തിരൂര്‍: തിരൂരിന്റെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ നിറസാനിന്ധ്യമായിരുന്ന പാറയില്‍ മുഹമ്മദ് എന്ന ബാപ്പുഹാജിയുടെ അഞ്ചാം ചരമ വാര്‍ഷികം തിരൂര്‍ സൗഹൃദവേദി സമുചിതമായി ആചരിക്കും.നവംബര്‍ 4 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളം ഡോക്‌ടേഴ്‌സ് ഹാളിലാണ് അനുസ്മരണ സമ്മേളനം നടക്കുക. സമ്മേളനത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സതീശന്‍ മാവുംകുന്ന്, ടി. ഗംഗാധരന്‍, കെ. അബ്ദുറഹിമാന്‍ ഹാജി, കെ.പി. അബ്ദുല്‍ ഗഫൂര്, കെ.പി.ഒ. റഹ്മത്തുല്ല, കെ.കെ. റസാഖ് ഹാജി, പി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുക്കും.

Post

ലേലം 18ന്

നിലമ്പൂര്‍: പൊലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ കണ്ടെത്തിയ ഭൂമിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ലേലം നവംബര്‍ 18ന് രാവിലെ 11ന് പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടക്കും.

Post
ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

തിരൂര്‍: പൊന്മുണ്ടം ബൈപാസ് റോഡിലെ നാലാം റീച്ചില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ നാല് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ബംഗ്ലാവ്കുന്ന് മുതല്‍ പൊന്മുണ്ടം വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍ – മലപ്പുറം, താനാളൂര്‍ – പുത്തനത്താണി റോഡുകള്‍ വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.