ടൊവിനോ തോമസ് നായകനായി തീയറ്ററുകളിൽ നിറഞ്ഞ കൈയടി നേടിയ അജയന്റെ രണ്ടാം മോഷണം ഒടിടിയിലേക്ക്. സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് നവംബർ എട്ട് മുതൽ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ എആർഎം സ്ട്രീമിംഗ് ആരംഭിക്കുന്നത്.
സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ മൂന്ന് വേഷങ്ങളിൽ ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർക്ക് ലഭ്യമായത് മികച്ച ദൃശ്യവിസ്മയം ആയിരുന്നു. പൂർണമായും ത്രീഡിയിൽ ആണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്.
അതേസമയം, അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ ആയിരുന്നു ചിത്രത്തിന്റെ ഒടിടി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. 100 കോടിയിലേറെ ബോക്സ് ഓഫീസിൽ നിന്നും കളക്ട് ചെയ്ത ചിത്രത്തിന്റെ ബജറ്റ് 30 കോടിയാണെന്ന് നേരത്തെ ടൊവിനോ തോമസ് തുറന്നു പറഞ്ഞിരുന്നു.
ടൊവിനോയ്ക്ക് ഒപ്പം ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരായിരുന്നു അജയന്റെ രണ്ടാം മോഷണത്തിലെ നായിക കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത നടിമാര്‍.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply