സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോർക്ക് സിറ്റി: നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയറായി ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരനായ സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് അർദ്ധരാത്രിയിൽ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയ്ക്ക് മേൽനോട്ടം വഹിച്ചു, നഗരം പുതുവർഷത്തിന് തുടക്കമിട്ടു. സത്യപ്രതിജ്ഞാ ചടങ്ങിൽ മംദാനിയുടെ ഭാര്യയും കലാകാരിയുമായ രാമ ദുവാജി ഒരു ഖുർആൻ ഉയർത്തിക്കാട്ടി.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ബാറിൽ സ്‌ഫോടനം
ബേൺ: സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്.നിരവധി പേർക്ക് പരുക്കേറ്റതായും പൊലീസ് വക്താവ് പറഞ്ഞു. പുതുവർഷം പിറന്നതിന്റെ ആഘോഷങ്ങൾ തുടരവേയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ ബാറിൽ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആ പണം ജയസൂര്യയ്ക്ക് കിട്ടി
*പണം ഭാര്യയുടെ അക്കൗണ്ടിലേക്കും വന്നതായി ഇഡിയുടെ കണ്ടെത്തല്‍ കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് നടൻ ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇ ഡി യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ഇഡി ശക്തമാക്കി. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം...
കാനഡയിൽ പീഢനം : മലയാളി പുരോഹിതൻ അറസ്റ്റിൽ
കാനഡയിലെ ലൈംഗികാതിക്രമ കേസ്: കേരളത്തിൽ നിന്നുള്ള കത്തോലിക്കാ പുരോഹിതൻ അറസ്റ്റിൽ കോഴിക്കോട്: 16 വയസ്സിന് താഴെയുള്ള ഒരാളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ലൈംഗിക ആവശ്യങ്ങൾക്കായി സ്പർശിക്കുന്നത് ഉൾപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമം, ലൈംഗിക ഇടപെടൽ എന്നീ കുറ്റങ്ങൾ ചുമത്തി കേരളത്തിൽ നിന്നുള്ള ഒരു കത്തോലിക്കാ പുരോഹിതനെ കാനഡയിൽ അറസ്റ്റ് ചെയ്തു. പ്രതിയെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് നീക്കം ചെയ്തു. ടൊറന്റോ അതിരൂപതയിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ ജെയിംസ് ചേരിക്കൽ ആണ് അറസ്റ്റിലായിരിക്കുന്നത്. 2024 മുതൽ ബ്രാംപ്ടണിലെ...
പൊലീസ് തലപ്പത്ത് അഴിച്ചുപണി
ഡി.ഐ.ജിമാർക്കും എസ്.പിമാർക്കും സ്ഥാനക്കയറ്റം . മുസ്‌തഫ കെ.വി.കെ തിരുവനന്തപുരം: ഡി.ഐ.ജിമാർക്ക് ഐ.ജിമാരായും എസ്.പിമാർക്ക് ഡി.ഐ.ജിമാരായും സ്ഥാനക്കയറ്റം നൽകി പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. എസ്.പിമാരായ അരുൺ ബി. കൃഷ്ണ, ഹിമേന്ദ്രനാഥ് എന്നിവരെ ഡി.ഐ.ജി പദവിയിലേക്കുമുയർത്തി. ദക്ഷിണ മേഖല ഐ.ജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയായിരുന്ന ശ്യാംസുന്ദറിനെ ഇന്‍റലിജൻസ് ഐ.ജിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആൻഡ്...
കളങ്കാവൽ പുതുവർഷമാദ്യം ഒടിടിയിൽ
മമ്മുട്ടി പ്രതിനായകനായ കളങ്കാവൽ ഒടിടി യിലേക്ക്. 2026 തുടക്കത്തിൽ തന്നെ എത്തും. വലിയ രീതിയിൽബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ ചിത്രമാണ് കളങ്കാവല്‍. നവാഗത സംവിധായകനൊപ്പം വിനായകനെ നായകനാക്കി മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്.ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയേറ്റര്‍ റിലീസ്. സോണി ലിവിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ജനുവരി മാസത്തില്‍ എത്തും എന്നതാണ് അറിയിപ്പ്. തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ നിർമാതാക്കള്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ്...
ചൈനയിൽ ബാഡ്മിന്റൺ കളിച്ച് റോബോട്ട് ഗിന്നസ് റെക്കോർഡ് തകർത്തു
മുസ്‌തഫ കെ വി കെ ബെയ്ജിംഗ്: ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത ബാഡ്മിന്റൺ കളിക്കുന്ന റോബോട്ട് 1,452 റാലികൾ പൂർത്തിയാക്കി ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തു. ഷെജിയാങ് ഷെൻചെൻ കൈഡോംഗ് ടെക്നോളജി കമ്പനി വികസിപ്പിച്ചെടുത്ത റോബോട്ട്, ഷെജിയാങ്ങിലെ ഷാവോക്സിംഗിൽ ചൈനയിലെ മികച്ച ബാഡ്മിന്റൺ കളിക്കാരിൽ ചിലരെ നേരിട്ടു. തുടർച്ചയായി 1,452 ഹിറ്റുകൾ തിരികെ നൽകാൻ റോബട്ടിന് കഴിഞ്ഞു, ഒരു മൊബൈൽ റോബോട്ട് ഉപയോഗിച്ച് തുടർച്ചയായി ഏറ്റവും കൂടുതൽ ബാഡ്മിന്റൺ കൌണ്ടർ ഹിറ്റുകൾക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു....
ബംഗാൾ : ബിജെപി 50 സീറ്റ് പോലും കടക്കില്ല – ടിഎംസി
മുസ്‌തഫ . കെ . വി . കെ *അമിത് ഷായുടെ പ്രസ്താവന പൊള്ളയായ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപി 50 സീറ്റ് പോലും കടക്കില്ലെന്ന് ടിഎംസി നേതാവ് ബ്രത്യ ബസു. അമിത് ഷായുടെ പ്രസ്താവന പൊള്ളയായ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ടിഎംസി നേതാവും പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രിയുമായ ബ്രത്യ ബസു പറഞ്ഞു. 2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാജ പ്രചാരണം...
ഗർഭപാത്രത്തിന് ഇൻഷ്വറൻസില്ലെന്ന്: യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെതിരെ വിധി
ഗർഭപാത്രത്തിന് ഇൻഷ്വറൻസില്ലെന്ന്: യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെതിരെ വിധി മലയാളത്തിലും ഇംഗ്ലീഷിലും വ്യത്യസ്ത നിബന്ധനകൾ, ഗുരുതര വീഴ്ചയെന്ന് കോടതി, ഇൻഷുറൻസ് കമ്പനിയോട് ക്ളെയിമും നഷ്ടവും നൽകുവാൻ വിധി. തൃശൂർ: തെറ്റായ നിബന്ധനകൾ ചമച്ച്, ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കല്ലേറ്റുംകര കള്ളിവളപ്പിൽ വീട്ടിൽ കെ.എഫ്.തോമസ്, ഭാര്യ മേരി തോമസ് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി തൃപ്പൂണിത്തുറയിലുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. മേരി...
കുറി സംഖ്യ നൽകിയില്ല, കൊടുങ്ങല്ലൂർ ഫിൻസിയർ കുറീസിനെതിരെ വിധി.
തൃശൂർ : കുറി നടത്തി സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ വളയൽ വീട്ടിൽ സെയ്താവൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള ഫിൻസിയർ കുറീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. സെയ്താവൻ, എതിർകക്ഷി സ്ഥാപനം തുടങ്ങിയ കുറികൾ കൃത്യമായി വെച്ചുവന്നിരുന്നു. ഓരോ കുറിയിലും 772500 രൂപ വീതം 1545000 രൂപ വെച്ചിട്ടുള്ളതാകുന്നു.പിന്നീട് കുറി കൃത്യമായി എതിർകക്ഷി സ്ഥാപനം നടത്തുകയുണ്ടായില്ല.കുറിപ്രകാരം അടച്ച സംഖ്യ തിരികെ നൽകുകയും ചെയ്തില്ല.തുടർന്ന്...









