Category: പ്രാദേശികം

Post
സൗജന്യ രോഗപ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പും കർക്കിടക കഞ്ഞി വിതരണവും നടത്തി.

സൗജന്യ രോഗപ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പും കർക്കിടക കഞ്ഞി വിതരണവും നടത്തി.

രവി മേലൂർ മഞ്ഞപ്ര സെ. ജോർജ്ജ് പള്ളി പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൽസല കുമാരി വേണു ഉദ്ഘാടനം ചെയ്തു. സൗമിനി ശശീന്ദ്രൻ അധ്യക്ഷയായി. ജാൻസി ജോർജ്ജ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പർ അനിമോൾ ബേബി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ സാജു കോളാട്ടു കുടി, ഷെമിത ബി ജോ, അൽഫോൻസാ ഷാജൻ, സി.വി അശോക് കുമാർ, സീന മാർട്ടിൻ, ബ്ലോക്ക് മെമ്പർ സരിത സുനിൽ, എച്ച്.എം.സി മെമ്പർമാരായ മോഹനൻ മുള്ളോളി, ബൈജു...

Post
വയനാടിന് കൈത്താങ്ങായി 7,13,757 രൂപ

വയനാടിന് കൈത്താങ്ങായി 7,13,757 രൂപ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തൃശ്ശൂര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ (ആഗസ്റ്റ് 3 ന്) 7,13,757 രൂപ ലഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ചെക്ക് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ടി. മുരളി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഏറ്റുവാങ്ങി. നാട്ടികയില്‍ പ്രവര്‍ത്തിക്കുന്ന ലുലുഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീമിന്റെ നേതൃത്വത്തിലുള്ള എം.കെ അബു ട്രസ്റ്റ് 5 ലക്ഷം രുപ നല്‍കി. തൃശ്ശൂര്‍...

Post
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; ജില്ലാ പഞ്ചായത്ത് കൗണ്ടറിൽ ആദ്യ സംഭാവന മന്ത്രി സ്വീകരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; ജില്ലാ പഞ്ചായത്ത് കൗണ്ടറിൽ ആദ്യ സംഭാവന മന്ത്രി സ്വീകരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കൗണ്ടറിലെ ആദ്യ സംഭാവന രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് വി പി സന്തോഷ് കുമാറിൻ്റെ കൈയിൽ നിന്ന് ചെക്കായി ആണ് കൗണ്ടറിലേക്കുള്ള ആദ്യ സംഭാവന മന്ത്രി വാങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺ മാരായ വി കെ സുരേഷ് ബാബു, അഡ്വ ടി...

Post
കൈനൂര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൈനൂര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുത്തൂരിലെ കൈനൂര്‍ പുഴയില്‍ കാണാതായ അഖില്‍ (22) എന്ന യുവാവിന്റെ മൃതദേഹം പുത്തൂര്‍ കൂരോത്തുംകടവില്‍ നിന്നും കണ്ടെത്തി. റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ജനകീയപങ്കാളിത്തത്തോടെ ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, പോലീസ്, നീന്തല്‍ വിദ്ധഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്കള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി...

Post
മസ്താന്‍ സലാം മുതുവാട്ടിലിന് സാഹിത്യത്തില്‍ ഡോക്ടറേറ്റ്.

മസ്താന്‍ സലാം മുതുവാട്ടിലിന് സാഹിത്യത്തില്‍ ഡോക്ടറേറ്റ്.

തിരൂര്‍ : കവിയും, കഥാ പ്രാസംഗികനും, ബാല സാഹിത്യകാരനും, ഭക്തി ഗാന രചയിതാവുമായ മസ്താന്‍ സലാം മുതുവാട്ടിലിനെ അമേരിക്കയിലെ ഗ്ലോബല്‍ ഹ്യമണ്‍ പീസ് യൂനിവേഴ്‌സിറ്റി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സത്യസായി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തമിഴ് നാട്ടിലെ ഗ്ലോബല്‍ പീസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ജസ്റ്റിസ്-ഡോ. കെ. വെങ്കിടേശനാണ് ഡോക്ടറേറ്റ് നല്‍കിയത്. തിരൂരിനടുത്ത തുവ്വക്കാട് സ്വദേശിയായ ഈ 65 കാരന്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാണ്. നൂറുകണക്കിന്...

Post
മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് വിദ്യാർത്ഥികൾ

മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് വിദ്യാർത്ഥികൾ

അന്താരാഷ്ട്ര സ്കാർഫ് ദിനം ആചരിച്ചു. തിരുന്നാവായ : വയനാട്ടിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കുറ്റിപ്പുറം ഉപജില്ല റോവർ ആൻ്റ് റൈഞ്ചർ അന്താരാഷ്ട്ര സ്കാർഫ് ദിനം ആചരിച്ചു. ആദ്യ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ക്യാമ്പിൻ്റെ ഓർമകൾ പങ്കു വെച്ചാണ്സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള സ്‌കാര്‍ഫുകള്‍ ധരിച്ച് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ ഭാഗമായത്. ലോകത്തെ ഏറ്റവും വലിയ യൂണി ഫോം പ്രസ്ഥാനമാണ് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് . മുതിര്‍ന്നവരെപ്പോലെത്തന്നെ കുട്ടികള്‍ക്കും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാവും എന്ന...

Post
ഐക ഗ്ലോബൽ അലൂമ്നി മീറ്റ്

ഐക ഗ്ലോബൽ അലൂമ്നി മീറ്റ്

TIC പൂർവ്വ വിദ്യാർത്ഥി സംഘടനയായ AICA(അസോസിയേഷൻ ഓഫ് ഇസ്ലാമിക് സെൻറർ അലുമിനി) സംഘടിപ്പിച്ച ഐകോണിക് ട്വന്റി ഫോർ എന്ന് നാമകരണം ചെയ്ത ഗ്ലോബൽ അലൂമിനി മീറ്റ് കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം കൺവീനർ മെഹർഷ കളരിക്കൽ സ്വാഗതം പറഞ്ഞു. ഐക പ്രസിഡൻറ് അഷ്റഫ് എ.സി അധ്യക്ഷത വഹിച്ച മീറ്റിൽ ജനറൽ സെക്രട്ടറി നൗഷാദ് മുണ്ടേക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.IECI ചെയർമാൻ എംകെ മുഹമ്മദലി മുഖ്യഥിതിയായിരുന്നു ,TIC പ്രിൻസിപ്പൽ നജീബ് പരീത്, ട്രസ്റ്റ്‌ ചെയർമാൻ അബ്ദുൽ ലത്വീഫ്, കോട്ടയിൽ...

Post
ഭാരതപ്പുഴയിലെ ഒഴുക്കിൽപ്പെട്ട ആളെ രക്ഷിച്ച ജലീലിനെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

ഭാരതപ്പുഴയിലെ ഒഴുക്കിൽപ്പെട്ട ആളെ രക്ഷിച്ച ജലീലിനെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

പൊന്നാനി: കർമ്മ റോഡിലെ ഭാരതപ്പുഴയിൽ നിന്നും ഒഴുകിപ്പോയ സഞ്ചാര ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ ജീവനക്കാരനെ സ്വന്തം തോണിയിൽ ശക്തമായ ഒഴുക്കിനെ അതിജീവിച്ച് രക്ഷപ്പെടുത്തിയ ഉൾനാടൻ മത്സ്യത്തൊഴിലാളി ഉള്ളാട്ടിൽ ജലീലിനെ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. പുഴയുടെ മധ്യത്തിലുള്ള വിഷജന്തുക്കളുടെ സാന്നിധ്യമുള്ള തുരുത്തിൽ കയറാതെ പുഴയോട് ചേർന്ന് കിടക്കുന്ന മരത്തിൻ്റെ വള്ളിയിലാണ് വിനോദ് ഒന്നരമണിക്കൂറോളം അഭയം തേടിയത്. പോലീസിനും, ഫയർഫോഴ്സിനും ശക്തമായ ഒഴുക്കിൽ രക്ഷപ്പെടുത്തുവാൻ പ്രയാസപ്പെട്ട് നിൽക്കുമ്പോഴാണ് പുഴയുടെ മധ്യത്തിലുള്ള തുരുത്തിൽ നിന്നും വിനോദിനെ രക്ഷിച്ചെടുത്തത്....

Post
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങള്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങള്‍

മുണ്ടക്കൈ – ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേര്‍. തമിഴ്നാട്,കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, കര-വ്യോമ-നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. എന്‍. ഡി.ആര്‍.എഫിലെ 90 പേരും കരസേനയിലെ 120 പേരും ഡിഫന്‍സ് സെക്യൂരിറ്റിയസിലെ 180 പേരും കോസ്റ്റ് ഗാര്‍ഡിലെ 11 പേരും നാവിക സേനയിലെ 68 പേരും ഫയര്‍ഫോഴ്സിലെ 360...

Post
ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (DCIP) പദ്ധതിയിലേക്ക് ബിരുദ്ധാരികളായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും. പ്രതിഭാധനരും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നവരുമായ യുവതീ യുവാക്കള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് മികച്ച നാളേക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും തങ്ങളുടെ കഴിവുകള്‍ ഏറ്റവും ഇഷ്ടപ്പെട്ട മേഖലകളില്‍ വിനിയോഗിക്കാനും അവസരം ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റേണ്‍ഷിപ്പ് കാലാവധി മൂന്നുമാസമായിരിക്കും. സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്...