എച്ച് എം ടി ജംക്ഷനിൽ നിന്നും കളമശേരി മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ ഇരുവശത്തുമായി റോഡിൽ വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഇവിടെ അനധികൃതമായി പാ൪ക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ മോട്ടോ൪ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് എ൯ഫോഴ്സ്മെന്റ് ആ൪ടിഒ കെ. മനോജ് അറിയിച്ചു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ലോകമുലയൂട്ടൽ വാരാചരണം പോസ്റ്റർ പ്രകാശനം നടത്തി
ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ബോധവൽക്കരണ പോസ്റ്റർ മേയർ എം അനിൽകുമാറിന് നൽകി കൊണ്ട് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. എല്ലാ വർഷവും ആഗസ്റ്റ് ഒന്നുമുതൽ ഏഴ് വരെയാണ് ലോക മുലയൂട്ടൽ വാരാചരണം. മാതൃശിശു സംരക്ഷണത്തിന് ഊന്നൽ നൽകി മുലയൂട്ടലിന്റെ പ്രാധാന്യത്തെയും അതു കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ വികാസത്തെ പറ്റി അവബോധം വളർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് മുലയൂട്ടൽ വാരാചരണം പ്രാധാന്യം...
വയനാട് ദുരന്തം-ഏറ്റെടുക്കേണ്ടത് വലിയ ദൗത്യം
മന്ത്രി പി. രാജീവ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിത ബാധിതരെ സഹായിക്കുന്നതിനായി വലിയ ദൗത്യമാണ് ഏറ്റെടുക്കാനുള്ളതെന്നും വ്യക്തികളുടെ ചെറിയ സംഭാവനകള്‍ പോലും വളരെ പ്രധാനമാണെന്നും മന്ത്രി പി. രാജീവ്. കടവന്ത്ര റീജിയണല്‍ സ്‌പോട്ട്‌സ് സെന്ററില്‍ വയനാട് ദുരിതബാധിതരെ സഹായിക്കാനായി ആരംഭിച്ച കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ വസ്തുക്കള്‍ ആവശ്യത്തിന് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുമായി ജനങ്ങള്‍ കൈകോര്‍ക്കേണ്ടി വരും. ഒന്‍പത്...
ഞാറ്റുവേല കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
കേരളത്തിലെ പ്രമുഖ കലാ- സാംസ്‌കാരിക- സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ വാട്ട്‌സ്ആപ് കൂട്ടായ്മയായ ഞാറ്റുവേല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കി. കവിയും ഗാനരചയിതാവായ റഫീക്ക് അഹമ്മദ്, കവി പി എന്‍ ഗോപീകൃഷ്ണന്‍, പി.എസ് ഷാനു, അഷ്‌റഫ് പേങ്ങാട്ടയില്‍ എന്നിവരാണ് കളക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് തുക കൈമാറിയത്.
‘വയനാടിനായി തൃശൂർ’: ദുരിതബാധിതർക്ക് സഹായം എത്തിക്കാം
വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 31 രാവിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും. വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും...
നിജാസ് ജ്യുവൽ ഡപ്യൂട്ടി ഡയറക്ടർ
ഇൻഫർമേഷൻ ആൻ്റ് പബ്ളിക് റിലേഷൻസ് വകുപ്പിൻ്റെ എറണാകുളം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള മേഖല ഡപ്യൂട്ടി ഡയറക്ടറായി നിജാസ് ജ്യുവൽ ചുമതലയേറ്റു. കണ്ണൂർ മേഖല ഡപ്യൂട്ടി ഡയറക്ടർ, എറണാകുളം, തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ദുരന്ത നിവാരണത്തിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും ജനകീയമായി പ്രതിരോധിക്കാനും തീരുമാനം
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിൻ്റെ അദ്ധ്യക്ഷതയിൽ 30 ന് രാത്രി 8 ന് ചേർന്ന അടിയന്തര ഓൺലൈൻ യോഗം ദുരന്ത നിവാരണത്തിന് മണ്ഡലാടിസ്ഥാനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും ജനകീയമായി പ്രതിരോധിക്കാനും തീരുമാനിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് പകർച്ചവ്യാധി മുൻകൂട്ടി കണ്ട് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം. കുത്തൊഴുക്കിൽ ഷട്ടറുകളിൽ അടിയുന്ന മരങ്ങളും മറ്റ് അവശിഷ്ടങ്ങളും വളരെ വലിയ ഭീഷണിയാണ്. അവ നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാൻ കഴിയുന്ന തുകയെക്കുറിച്ച് ഉത്തരവ്...
കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം
കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും കലക്ടര്‍ ഉത്തരവിട്ടു. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം-ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കി. മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തിയതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം
പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം. രവിമേലൂർ കാലടി,ചെങ്ങൽ, ആറങ്കാവ്, തിരു നാരായണപുരം പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായ കപ്പ എത്തവാഴ തുടങ്ങിയ കൃഷികൾക്കാണ് വൻ നാശം നവംഭവിച്ചത്. പൈനാടത്ത് ദേവസ്സിക്കുട്ടി, വല്യൂരാൻ ഡേവിസ്, പടിഞ്ഞാറേ തേനൂര് സുബ്രഹ്മണ്യൻഎന്നിവർക്കാണ് വലിയ നഷ്ടം പ്രളയം വരുത്തി വച്ചത്. ആറങ്ങാവിൽ മീൻ പിടിച്ച്ഉപജീവനം നടത്തിവന്ന ഉതുപ്പാൻ വർഗീസിന്റെ 1.25 ലക്ഷം രൂപ വിലവരുന്ന രണ്ടു വഞ്ചികൾ ഒഴുക്കിൽ പെട്ട് നഷ്ടപ്പെട്ടു. വെള്ളപ്പൊക്ക കെടുതി പ്രദേശങ്ങൾ കർഷക സംഘം നേതാക്കളായ പി. അശാകൻ,...
കണ്ണൂർ ജില്ലാ മഴക്കെടുതി അപ്ഡേറ്റ്
കനത്ത മഴ: തലശ്ശേരി താലൂക്കിൽ അഞ്ചു ക്യാമ്പിലായി 235 പേർ കനത്ത മഴയെ തുടർന്ന് തലശ്ശേരി താലൂക്കിൽ 66 കുടുംബങ്ങളിലെ 235 അംഗങ്ങളെ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 61 പേർ കുട്ടികളാണ്. തൃപ്പങ്ങോട്ടൂരിൽ നരിക്കോട്ട് മല സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു. കതിരൂരിലെ സൈക്ലോൺ ഷെൽട്ടറിൽ ആറു കുടുംബങ്ങളിലെ 17 പേർ കഴിയുന്നു. ശിവപുരത്ത് കുണ്ടേരി പൊയിൽ എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിലെ 57...









