Category: പ്രാദേശികം

Post
അമ്മക്കൂട്ടം പദ്ധതിക്ക്  കൊരട്ടിയിൽ തുടക്കം

അമ്മക്കൂട്ടം പദ്ധതിക്ക് കൊരട്ടിയിൽ തുടക്കം

രവിമേലൂർ ഗർഭിണികൾക്കും മുലയൂട്ടന്ന അമ്മമാരുടെയും മനസികാരോഗ്യം മെച്ചപ്പെടുത്തുക, അമ്മ കൂട്ടായ്മയുടെ ഭാഗമായി കുടുംബാഗങ്ങളുടെ ഒത്തുചേരൽ, പങ്കാളികൾക്കും, വീട്ടുകാർക്കും ഒത്തു ചേരൽ, അവർക്കായി സമൂഹമാധ്യമ കൂട്ടായ്മ തുടങ്ങിയവ ലക്ഷ്യമിട്ട് കൊരട്ടി പഞ്ചായത്തിൽ അമ്മക്കൂട്ടം പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് തന്നെ ആരോഗ്യ മേഖലയിൽ മാതൃകയാക്കാവുന്ന നിലയിൽ ആണ് ഈ പൂതന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അമ്മക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും, കൈപ്പുസ്തക വിതരണോദ്ഘാടനവും, ബോധവൽക്കരണ പരി പാടിയുടെയും ഉദ്ഘടനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.സി. നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി...

Post
മുരിങ്ങൂരിൽ മരണ കെണിയൊരുക്കി പ്രൈവറ്റ് ബസ്സുകൾ

മുരിങ്ങൂരിൽ മരണ കെണിയൊരുക്കി പ്രൈവറ്റ് ബസ്സുകൾ

രവിമേലൂർ ചാലക്കുടി, അടിച്ചിലിയിൽ നിന്നും യാത്ര തുടങ്ങി പുലാനി , മേലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിൽ നിറുത്തി ആളെ ഇറക്കുകയും, കയററുകയുമാണ് സാധാരാണ നടക്കുന്നത് ഇതിനെല്ലാം കൃത്യമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളതുമാണ് എങ്കിൽ ഇപ്പോൾ നടക്കുന്നത് മുരിങ്ങൂരിൽ സ്റ്റോപ്പിൽ ആളെ ഇറക്കാതെ, സിഗ്നൽ വീഴാറായി എന്നു കണ്ടാൽ ബസ്സ് നിറുത്താതെ മറുവശത്തേയ്ക്ക് കടത്തി നീറു ത്തുകയാണ് പല ബസ്സുകളും ചെയ്ത് പോരുന്നത്, പാവം യാത്രക്കാർ മുരിങ്ങൂർ സ്റ്റോപ്പിൽ ഇറങ്ങുന്നത് തന്നെ കൊരട്ടി. അങ്കമാലി, ആലുവ എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന ബസ്സു യാത്രയ്ക്കു...

Post
വയനാട് പുനരധിവാസം,തിരൂർ ഗൈഡ് കോളേജ് ഫണ്ട് കൈമാറി

വയനാട് പുനരധിവാസം,തിരൂർ ഗൈഡ് കോളേജ് ഫണ്ട് കൈമാറി

തിരൂർ:വയനാട് പുനരധിവാസപദ്ധതിയിലേക്ക് തിരൂർ ഗൈഡ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഫണ്ട് സ്വരൂപിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അര ലക്ഷം രൂപ ജില്ലാ കലക്ടർ വി.ആർ.വിനോദിന് കൈമാറി.ഗൈഡ് പ്രിൻസിപ്പാൾ പ്രമോദ് സാംരംഗി,വിദ്യാർഥി പ്രതിനിധികളായ കെ.വിമുഹമ്മദ് അജ്മൽ,ഡാനിഷ് അൻവർ,എ.മുഹമ്മദ് നാസിഹ് എന്നിവർ പങ്കെടുത്തു.

Post
അലി നഗരസഭാ വൈസ് പ്രസിഡൻ്റായി ചരിത്രം കുറിച്ചു

അലി നഗരസഭാ വൈസ് പ്രസിഡൻ്റായി ചരിത്രം കുറിച്ചു

ബണ്ട്വാള: നഗരസഭയുടെ രണ്ടാം ടേമിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടന്നു, പ്രസിഡൻ്റായി കോൺഗ്രസിലെ വാസു പൂജാരിയെയും വൈസ് പ്രസിഡൻ്റായി എസ്ഡിപിഐയിലെ മൂനിഷ് അലിയെയും തിരഞ്ഞെടുത്തു. ദക്ഷിണ കന്നഡ ജില്ലയിലെ മുനിസിപ്പാലിറ്റി തലത്തിൽ ചുമതലയേറ്റ ആദ്യ എസ്ഡിപിഐ കൗൺസിലർ എന്ന ബഹുമതി മൂനിഷ് അലിക്കുണ്ട്. ബണ്ട്വാൾ മുനിസിപ്പാലിറ്റിയിൽ കിംഗ് മേക്കർ ആയ എസ്ഡിപിഐ കോൺഗ്രസിനെ പിന്തുണച്ചതോടെ കോൺഗ്രസ് രണ്ടാം തവണയും അധികാരത്തിൽ എത്തി. വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണച്ചു. ബിജെപിയുടെ എ.ഗോവിന്ദ പ്രഭു, കോൺഗ്രസിൻ്റെ വാസു...

Post
ചാത്തേരി റഷീദ് അന്തരിച്ചു

ചാത്തേരി റഷീദ് അന്തരിച്ചു

തിരൂർ നിറമരുതൂർ ആലിൻചുവട് സ്വദേശി ചാത്തേരി റഷീദ് എന്നിവർ മരണപ്പെട്ടുമയ്യത്ത് കബറടക്കം നാളെ വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക് പത്തമ്പാട് ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യുന്നതാണ്.

Post
മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ അന്തരിച്ചു

മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ അന്തരിച്ചു

എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ മാനേജർ മണ്ണേത്ത് കുഞ്ഞാച്ചു ടീച്ചർ ഇന്ന് 22-8-2024 വ്യാഴാഴ്ച പുലർച്ചെ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിച്ച് കൊള്ളുന്നു. കോൺഗ്രസ്‌ നേതാവും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായിരുന്ന പരേതനായ കെ.ടി.കെ എടയൂർ എന്നിവരുടെ ഭാര്യയാണ്, 76 വയസ്സായിരുന്നു.മക്കൾ: ജസീന കെ.ടി (അധ്യാപിക, പി.എ.എൻ.എം.എസ് എ.യു.പി എസ് പച്ചാട്ടിരി) സംസീന കെ.ടി (അധ്യാപിക, കെ.വി.യു.പി.എസ് വടക്കുംപുറം), സൻജീദ് കെ.ടി ( ഹെഡ്മാസ്റ്റർ, എസ്.വി.എ.എൽ.പി.എസ് എടയൂർ)മരുമക്കൾ: മുഹമ്മദ് മുസ്തഫ കടവത്ത്, തിരൂർ ( ജനറൽ സെക്രട്ടറി, ദുബൈ...

Post
ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ ഒളിമ്പിക്സ്

ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ ഒളിമ്പിക്സ്

തിരുന്നാവായ: ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ ഒളിമ്പിക്സ് വിവിധ മത്സരങ്ങളോടെ നടന്നു . അഞ്ച് ഗ്രൂപ്പുകളിലായി വിവിധ വിഭാഗങ്ങളിൽ ഇരുപത്തിഅഞ്ച് ഇനങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ മത്സരിച്ചു. ഹൗസ് ടീം, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, എസ് പി സി, ജെ ആർ സി, എൻ എസ് എസ് , ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി.മലപ്പുറം ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻസെക്രട്ടറി വി.പി. മുഹമ്മദ് കാസിം ഒളിമ്പിക്സ്ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.ഹാരിസ് അധ്യക്ഷത വഹിച്ചു....

Post
സയ്യിദ് ശ്വാത്വിരി പൂക്കോയ തങ്ങള്‍ അന്തരിച്ചു

സയ്യിദ് ശ്വാത്വിരി പൂക്കോയ തങ്ങള്‍ അന്തരിച്ചു

ഒതുകുങ്ങല്‍ ജാമാഅ ഇഹയാഉ സുന്ന കോളേജ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ മറ്റത്തൂര്തോട്ടക്കോട് സയ്യിദ് ശ്വാത്വിരി പൂക്കോയ തങ്ങള്‍ (83)നിര്യാതയായി ഭാര്യമാർ*:ചെറുമ്പിച്ചി ബീവി മറ്റത്തൂർ (പരേത)ഇമ്പിച്ചി ബീവി ആനക്കയം മക്കൾ:ആറ്റകോയ തങ്ങൾഹസൻ ശാത്വിരിബീ കുഞ്ഞി ബീവിമുല്ല ബീവിറാഷിദ ബീവിനാസിറ ബീവിമരുമക്കൾ:ചെറു കോയ തങ്ങൾ ജമലുലൈലി കൊടുവായൂർമുത്തുകോയ തങ്ങൾ ഹാദികോട്ടുമലസയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ (കോഴിക്കോട് മര്‍കസ് പി ആര്‍ ഡി ഡയറക്ടര്‍ )മുബശിർ ജിഫ്രി കടുങ്ങാത്തുകുണ്ട് ശാക്കിറ ബീവിഫാത്വിമ ബീബ

Post
അവകാശ സംരക്ഷണ യാത്ര വെള്ളിയാഴ്ച

അവകാശ സംരക്ഷണ യാത്ര വെള്ളിയാഴ്ച

പൊന്നാനി: മത്സ്യത്തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അവകാശ സംരക്ഷണ യാത്ര’ വെള്ളിയാഴ്ച ആനങ്ങാടിയിൽ നിന്ന് ആരംഭിച്ച് തീരദേശത്തെ വിവിധ സ്ഥലങ്ങളിൽ സ്വീകരണമേറ്റ് വാങ്ങിയതിനു ശേഷം പൊന്നാനിയിൽ സമാപിക്കും. ഡീസൽ സബ്സിഡി അനുവദിക്കുക, മണ്ണെണ്ണ പെർമിറ്റ് വർദ്ധിപ്പിക്കുക, തീരദേശത്ത് എല്ലായിടത്തും സുരക്ഷിതമായ കടൽഭിത്തി നിർമ്മിക്കുക, വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനം അവസാനിപ്പിക്കുക, അനധികൃത മത്സ്യബന്ധന രീതിയായ രണ്ടു ബോട്ടുകൾ ചേർന്നുള്ള വല വലിക്കുന്നത് ഫിഷറീസ് ബോട്ട് തടയുക,...

Post
വിദ്യാർത്ഥികൾ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരാകണം:  മന്ത്രി ബിന്ദു

വിദ്യാർത്ഥികൾ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരാകണം: മന്ത്രി ബിന്ദു

രവിമേലൂർ ഇരിങ്ങാലക്കുട* : സാമൂഹ്യനീതി എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നവ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്നവരായി മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തി നിർത്തുന്നതിൽ സമൂഹത്തിന് നിർണായകമായ പങ്കാണുള്ളതെന്നും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു.നാലു പതിറ്റാണ്ടുകളായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി. പ്ലസ് ടു. വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ...