Category: പ്രാദേശികം

Post
ഓണ കിറ്റുകൾ വിതരണം ചെയ്തു

ഓണ കിറ്റുകൾ വിതരണം ചെയ്തു

തിരൂർ ഗവ: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിലെ പാവപ്പെട്ട കിടപ്പ് രോഗികൾക്ക് ഓണാകിറ്റുകൾ മംഗലം ദയാ ചാരിറ്റബൾ സൊസൈറ്റിക്ക് വേണ്ടി സനൂബർ മംഗലം. ആശുപത്രി സൂപ്രണ്ട് Dr ശെൽവരാജിന് നൽകി പ്രസ്തുത ചടങ്ങിൽ R.M.0 . Dr ബബിത , പാറപ്പുറത്ത് കുഞ്ഞുട്ടി ,അശ്വതി, നിസാർ എന്നിവർ പങ്കെടുത്തു

Post
പ്രാർത്ഥനകളും ചികിത്സയും വിഫലമായിഅമാൻ യാത്രയായി

പ്രാർത്ഥനകളും ചികിത്സയും വിഫലമായിഅമാൻ യാത്രയായി

കരൾ മാറ്റ ശസ്ത്രക്രിയ ചെയ്തു ചികിത്സയിലായിരുന്ന മുത്തൂർ സ്വദേശി പരേതനായ മാടക്കൽ അഫ്സലി ൻ്റെയും അന്നാര സ്വദേശി കാഞ്ഞീര പറമ്പിൽ ജാസ്മിൻ്റെയും മകനായ അമാൻ അന്ത്യയാത്രയായിഒരു പാട് പേർ ഈ കുട്ടിയുടെ ചികിത്സക്ക് വേണ്ടി സഹായം എത്തിച്ചിട്ടുണ്ട് പ്രാർത്ഥിച്ചിട്ടുമുണ്ട്എല്ലാവരുടെയും സഹായ ങ്ങൾക്ക് ദൈവം അർഹമായ പ്രതിഫലം നൽകട്ടെഎല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

Post
യെച്ചൂരിയുടെ വിയോഗം: മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു

യെച്ചൂരിയുടെ വിയോഗം: മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു

. തിരൂർ:സഖാവ് സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു. തിരൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ചേർന്ന അനുശോചന യോഗം മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ രാഷ്ട്രീയത്തിലെ മാനവികതയുടെയും മതേതരത്വത്തിന്റെയും സൗമ്യതയുടെയും മുഖമായിരുന്നു സീതാറാം യെച്ചൂരി എന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ ഐ സി ബി, വികെസി അബ്ദുറഹ്മാൻ, ആസിഫ്, സുനിൽകുമാർ, ഫർഷാദ്, റഷീദ് റെയിൻബോ പ്രസംഗിച്ചു.

Post
യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ചു

യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ചു

അനുശോചിച്ചു. കോഴിക്കോട്:സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ മതേതര ഇന്ത്യയുടെ കാവൽക്കാരനെയാണ് നഷ്ടപ്പെട്ടതെന്നു നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടിയും ജനറൽ സെക്രട്ടറി ഫാദിൽ അമീനും അനുശോചനത്തിൽ പറഞ്ഞു. National Youth League(NYL). State Committee. Kerala. 9895237285,7511116611

Post
താനൂർ ഉപജില്ലാ ശാസ്ത്രോൽസവം:ലോഗോ പ്രകാശനം ചെയ്തു

താനൂർ ഉപജില്ലാ ശാസ്ത്രോൽസവം:ലോഗോ പ്രകാശനം ചെയ്തു

താനൂർ:ഒക്ടോബർ 17, 18 തിയ്യതികളിലായി എസ്.എം.എം ഹയർ സെകണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ ശാസ്ത്രോൽസവത്തിന്റെ ലോഗോ പ്രകാശനം താനൂർ രായിരിമംഗലം എസ്.എം.എം ഹയർ സെകണ്ടറി സ്കൂളിൽ നടന്നു. ശാസ്ത്രോൽസവംസ്വാഗത സംഘം ചെയർമാനും താനൂർ നഗരസഭ അധ്യക്ഷനുമായ റഷീദ് മോര്യ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് വൈ.പി. ലത്തീഫ്,കാട്ടിലങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എസ്. ഷീജ, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി.വി. ശ്രീജ, ടി.എസ്.സുമ, എച്ച്.എം. ഫോറം കൺവീനർ...

Post
കൊടിഞ്ഞി ഫൈസൽ : നീതിനിഷേധിച്ച് കുടുംബത്തേയും സർക്കാർ പീഡിപ്പിക്കുന്നു

കൊടിഞ്ഞി ഫൈസൽ : നീതിനിഷേധിച്ച് കുടുംബത്തേയും സർക്കാർ പീഡിപ്പിക്കുന്നു

തിരൂരങ്ങാടി : ഭരണഘടന ഉറപ്പ് നൽകുന്ന മതവിശ്വാസം സ്വീകരിച്ചതിൻ്റെ പേരിൽ ആർ.എസ്.എസ് കാരുടെ കൊലക്കത്തിക്ക് ഇരയായ കൊടിഞ്ഞി ഫൈസലിൻ്റെ കുടുംബത്തിന് നീതിനിഷേധിക്കുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എസ്.ഡി.പി.ഐ നേതൃതുംനൽകുമെന്നും തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു. കൊടിഞ്ഞി ഫൈസൽ വധകേസ്സിൽ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ആഗസ്ത് 29നാണ് അഡ്വ. പി ജി മാത്യുവിനെ നിയമിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ഭിഷ്വാനന്ത് സിന്‍ഹ ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലപ്പെട്ട ഫൈസലിന്റെ ഭാര്യയുടെ ആവശ്യം തള്ളിയായിരുന്നു...

Post
തൊഴിൽ നഷ്ടപെട്ട ചെത്ത്തൊഴിലാളികൾക്ക് ധനസഹായം

തൊഴിൽ നഷ്ടപെട്ട ചെത്ത്തൊഴിലാളികൾക്ക് ധനസഹായം

മലപ്പുറം:മലപ്പുറം ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിൽ നഷ്ടപെട്ട ചെത്ത്തൊഴിലാളികൾക്ക് 2500 രൂപ വീതവും, വില്പന തൊഴിലാളികൾക്ക് 2000 രൂപ വീതവും സാമ്പത്തിക സഹായം നല്‍കുന്നു. അർഹരായ തൊഴിലാളികൾ ആദ്യഗഡു സാമ്പത്തിക സഹായം ലഭിക്കുന്നതിന് അതാത് കള്ളുഷാപ്പുകൾ ഉൾപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിൽ ടോഡി വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അനുവദിച്ച തിരിച്ചറിയൽ രേഖസഹിതം നേരിട്ട് ഹാജരായി സാമ്പത്തിക സഹായം കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

Post
ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ചു; ഇൻഷുറൻസ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ചു; ഇൻഷുറൻസ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

മലപ്പുറം: ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ച സംഭവത്തില്‍ ഇൻഷുറൻസ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി. തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം മിനി സമർപ്പിച്ച ഹരജിയിലാണ് കമ്മീഷൻ വിധി. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് സംഖ്യ നൽകേണ്ടത്. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടർന്ന് തൃശൂർ ദയാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ചികിൽസ നടത്തി. ആശുപത്രിയിൽ ഇൻഷുറൻസ് കമ്പനി നേരിട്ട് പണം അടക്കാൻ ബാധ്യസ്ഥരായിരുന്നെങ്കിലും...

Post
ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലായ പരപ്പനങ്ങാടി ചുഴലി നടപ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോവുന്നത് തടയുന്നതിന്റെ ഭാഗമായി ഹൈറ്റ് റെസ്ട്രിക്‍ഷന്‍ ബാരിക്കേഡ് സ്ഥാപിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 ന് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. പരപ്പനങ്ങാടി ഭാഗത്തു നിന്നും ചുഴലി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പുത്തരിക്കല്‍- കുന്നത്ത് പറമ്പ് വഴിയും ചെമ്മാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചെമ്മാട്- ആലിന്‍ചുവട് വഴി കുന്നത്ത് പറമ്പ് എത്തുന്ന രീതിയിലും തിരിഞ്ഞു പോവണമെന്ന് തിരൂര്‍ പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍...

Post
ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര

ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര

തൃശൂർ:തൃശൂർ ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത് ജില്ലാതല പ്രഖ്യാപനം പുലക്കാട്ടുകര ഏദൻ ഗാർഡൻ ഓഡിറ്റോറിയത്തിൽ കെ.കെ. രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. ഹരിതകർമ്മ സേന പ്രവർത്തകർക്ക് ബോണസും ഓണക്കോടിയും നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി. മാലിന്യമുക്ത നവകേരളം പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനo നടത്തിയതിന് നെന്മണിക്കര ഫാമിലി ഹെൽത്ത് സെൻ്ററില ജെ. എച്ച്. ഐ അരുണിനെ ആദരിച്ചു. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ്...