തിരൂർ : തിരൂർ താലൂക്ക് കുടുംബശ്രീ സംരംഭക കൂട്ടായ്മയും എംഎസ്എംഇയും സംയുക്തമായി നടത്തിയ ഓണ സംഗമവും അവാർഡ് ദാനവും തിരൂർ താലൂക്ക് കുടുംബശ്രീ സംരംഭക ചെയർപേഴ്സനും താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്o ആയ ശ്രീമതി സൈനബ ചേനാത്ത് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി ചെയർമാൻ കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുധാമണി നെല്ലിക്കാട്ടിൽ, ഇ റെബീന അന്നാര , കെപി മർജാൻ ജെബീൻ എന്നിർ അവാർഡ് ഏറ്റുവാങ്ങി . സെക്രട്ടറി കെസി അബ്ദുള്ള,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഓണാഘോഷവും നബിദിനാചരണവും സംഘടിപ്പിച്ചു
തലശേരി പ്രിയദർശിനി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും നബിദിനാചരണവും സംഘടിപ്പിച്ചു’പഴയ ബസ് സ്റ്റാൻ്റ് ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സ് ശ്രീനാരായണ ഹാളിൽ നടന്ന പരിപാടി റവ.ഫാ.ഡോ.ജി.എസ് ഫ്രാൻസിസ് ഉൽഘാടനം ചെയ്തു.എം.കെ.അശോകൻ അധ്യക്ഷനായിചടങ്ങിൽ സാമൂഹ്യ, കാരുണ്യ പ്രവർത്തകൻമ്പി.പി.ക്യഷ്ണ കുമാറിനെ ആദരിച്ചു.ടി.എം.സുധാകരൻ, എൻ.പ്രശാന്ത് എന്നിവർ സംബന്ധിച്ച
തിരൂർ പ്രസ് ക്ലബ് ഓണ സംഗമം സംഘടിപ്പിച്ചു
തിരൂർ: ഓണാഘോഷത്തിൻ്റെ ഭാഗമായി തിരൂർ പ്രസ് ക്ലബ് അംഗങ്ങളുടെ ഓണ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൻ്റെ ഭാഗമായി ഓണക്കിറ്റ്, ഓണക്കോടി വിതരണവും നടന്നു. താഴെപ്പാലം ഗ്രെയ്സ് റെസിഡൻസിയിൽ നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു. വർഷങ്ങളായി മംഗലം ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് തിരൂർ പ്രസ് ക്ലബ് അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം നൽകുന്നത്. ഓണക്കിറ്റ് വിതരണം കുറുക്കോളി മൊയ്തീൻ എം.എൽ.എയും ദയ ചാരിറ്റബിൾ ട്രസ്റ്റ്...
കളമശ്ശേരി കാർഷികോത്സവം സമാപിച്ചു
കളമശ്ശേരി: ഒരാഴ്ച നീണ്ടു നിന്ന കളമശ്ശേരി കാർഷികോത്സവം സമാപിച്ചു. വിപണന പ്രദർശന മേളക്കും സമാപനമായി. സീതാറാം യച്ചൂരിയുടെ നിര്യാണത്തെത്തുടർന്ന് സമാപന സമ്മേളനവും കലാപരിപാടികളും ഒഴിവാക്കിയിരുന്നു. ജനപങ്കാളിത്തം കൊണ്ടും ഉൽപന്ന വൈവിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൻ്റെ രണ്ടാം പതിപ്പ്. കളമശ്ശേരി ചാക്കോളാസ് പവലിയനിൽ രണ്ട് ലക്ഷം ച. അടി വിസ്തീർണ്ണത്തിലാണ് കാർഷികോത്സവ നഗരി ഒരുക്കിയത്. 132 സ്റ്റാളുകൾ കാർഷികോൽസവത്തിൽ ഒരുക്കിയിരുന്നു. സജ്ജീകരിച്ചിട്ടുള്ളത്. കളമശ്ശേരി മണ്ഡലത്തിൽ തുടക്കം കുറിച്ച പുതിയ കാർഷിക വിളകളുടെ...
തിരൂർ പോളിയിൽ വ്യത്യസ്ഥമായ ഒരു നല്ലോണാഘോഷം
കുട്ടി അഹമ്മദ് കുട്ടി സാഹിബിൻറെ സ്മരണാർത്ഥം തിരൂർ പോളിയിൽ വ്യത്യസ്ഥമായ ഒരു നല്ലോണാഘോഷം സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക്ക് കോളേജ് തിരൂർ സാമൂഹിക ഉത്തരവാദിത്ത സംരംഭമായ ” ലീഡ്സ് ” സെൻറർ ഫോർ ലോക്കൽ എംപവർമെൻറ് ആൻറ് സോഷ്യൽ ഡവലപ്മെൻറ് മുഖ്യ രക്ഷാധികാരിയും മാർഗ്ഗദർശിയുമായിരുന്ന മുപ്പത് വർഷം തിരൂർ പോളിടെക്നിക് കോളേജ് ഗവർണിംഗ് ബോഡി ചെയർമാൻ സ്ഥാനം അലങ്കരിച്ച കെ കുട്ടി അഹമ്മദ് കുട്ടി സാഹിബ് സ്മരണാർത്ഥം 13 സപ്തംബർ 2024വെളളി രാവിലെ 9:30 ന്...
ജില്ലയുടെ സമഗ്രപുരോഗതിക്ക് കൂട്ടായ ശ്രമത്തിന് മന്ത്രിമാര്‍ നേതൃത്വം നല്‍കണം – SDPI
സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും: കോഴിക്കോട്: മലബാറിന്റെ സമഗ്ര വികസനത്തിന് സെക്രട്ടറിയേറ്റ് അനക്‌സ് കോഴിക്കോട് സ്ഥാപിക്കാന്‍ തയ്യാറാവണം. മലബാറിനോടുള്ള കാലങ്ങളായുള്ള അവഗനയ്ക്ക് പരിഹാരം കാണാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും മലബാറിലെ ജനങ്ങളുടെ വികസന സ്വപ്‌നത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാകണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ഒന്നേ മുക്കാല്‍ കോടിയിലധികം ജനങ്ങള്‍ക്ക് സെക്രട്ടറിയേറ്റ് അനക്‌സ് ഉപകാരപ്പെടും. ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്ക് എല്ലാ മസവും മലബാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര...
ഓണക്കിറ്റുകൾ വിതരണം ചെയ്തു
തിരൂർ. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണ കിറ്റുകൾ വിതരണം ചെയ്തു. ഇൻസൈറ്റ് അക്കാദമിയിൽ നടന്ന ചടങ്ങിൽ തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് പി. സുധീഷ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി. ഒ.റഹ്മത്തുല്ല. ഇൻസൈറ്റ് അക്കാദമി പ്രിൻസിപ്പൽ റാഷിദ്. ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് തിരൂർ താലൂക്ക് സെക്രട്ടറി എ. യൂനുസ്. ജീന ടീച്ചർ. മുഹമ്മദലി വളാഞ്ചേരി എന്നിവർ...
ഇരിങ്ങാവൂര്‍ പനമ്പാലം പാലം റൂട്ടിൽഗതാഗതം നിരോധിച്ചു
ഇരിങ്ങാവൂര്‍ പനമ്പാലം പാലം പദ്ധതിയുടെ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ 30 ദിവസത്തേക്ക് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തിരൂർ, കോട്ടയ്ക്കൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വൈലത്തൂരിൽ നിന്നും വഴി തിരിഞ്ഞു വൈലത്തൂർ-മീശപ്പടി റോഡ് വഴി പയ്യനങ്ങാടി – ഇരിങ്ങാവൂർ – കടുങ്ങാത്തുകുണ്ട് റോഡിൽ (മീശപ്പടി) എത്തണം. തിരൂരിൽ നിന്നും പനമ്പാലം വഴി സർവീസ് നടത്തുന്ന ബസുകളും വൈലത്തൂർ-മീശപ്പടി റോഡ് വഴി സർവീസ് നടത്തണം. ഇരിങ്ങാവൂർ, കടുങ്ങാത്തുകുണ്ട്...
കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് : ഗതാഗത നിയന്ത്രണം
കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 18 മുതല്‍ വെള്ളാങ്കല്ലൂര്‍ മുതല്‍ കോണത്തുകുന്ന് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസം മുതല്‍ തൃശൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എന്‍.ഇ.എസ് ബ്ലോക്ക്, ഹാഷിം നഗര്‍, പാട്ടേപാടം, പുഞ്ചപ്പറമ്പ് റോഡിലൂടെ സഞ്ചരിച്ച് കോണത്ത്കുന്ന് ജങ്ഷനിലെത്തി യാത്ര തുടരണം. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ നിലവിലെ പാതയിലൂടെ തന്നെ സഞ്ചരിക്കേണ്ടതാണ
മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണം
പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു. ഡീസൽ സബ്സിഡി നിർത്തലാക്കിയതിലും, ക്ഷേമനിധി തുക വർധിപ്പിച്ചതിലും, മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് മൂന്നുവർഷമായി നൽകാത്തതിലും, പുനർഗേഹംപദ്ധതി പ്രകാരം പകുതി പൂർത്തീകരിച്ച വീടുകൾക്ക് ബാക്കി സർക്കാർ ഫണ്ട് അനുവദിച്ചു നൽകാത്തതിലും പ്രതിഷേധിച്ചാണ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചത്. 18 വർഷം പഴക്കമുള്ള ഇരുമ്പ് ബോട്ടുകൾക്കും, 15 വർഷം പഴക്കമുള്ള മരത്തിലുള്ള ബോട്ടുകൾക്കും ലൈസൻസ് പുതുക്കി നൽകാതെ ഭീമമായ തുക പിഴ...









