Category: പ്രാദേശികം

Post
കൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസിപ്പിക്കുന്നതിനുള്ള സാധ്യതപഠനം മന്ത്രി ഡോ. ആർ ബിന്ദു

കൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസിപ്പിക്കുന്നതിനുള്ള സാധ്യതപഠനം മന്ത്രി ഡോ. ആർ ബിന്ദു

ആ രവിമേലൂർ *ഇരിഞ്ഞാലക്കുടകൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് 2024-25 ബഡ്ജറ്റിൽ ശുപാർശ സമർപ്പിച്ചിരുന്നു. തുടർന്ന് നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് സാധ്യതാപഠനത്തിനായി ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.സാധ്യതാപഠനമുൾപ്പെടെ സങ്കീർണ്ണമായ നിരവധി പ്രക്രിയകൾ ഇതിനു മുന്നോടിയായി പൂർത്തിയാക്കേണ്ടതുണ്ട്.സാധ്യതാപഠനത്തിനു ശേഷം ഭൂവുടമകൾ, കച്ചവടക്കാർ, തുടങ്ങി ഏവരെയും ഉൾപ്പെടുത്തി വിപുലമായ യോഗം ചേരും. ആ ചർച്ചയിൽ വരുന്ന ജനകീയാവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും ജംഗ്ഷൻ വികസിപ്പിക്കുന്നത് ആലോചിക്കുക. ഇങ്ങനെ സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി രൂപകല്പന ചെയ്ത് പദ്ധതിക്കാവശ്യമായ തുക ലഭ്യമാക്കും –...

Post
കെ.സി. മുഹമ്മദ് മൗലവി നിര്യാതനായി.

കെ.സി. മുഹമ്മദ് മൗലവി നിര്യാതനായി.

മാറഞ്ചേരി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മുജാഹിദ് നേതാവുമായിരുന്ന കെ.സി. മുഹമ്മദ് മൗലവി (82) നിര്യാതനായി. കെ. എൻ. എം. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ്, കേരള ജംയത്തുൽ ഉലമ സംസ്ഥാന നിർവ്വാഹ സമിതി അംഗം, കെ.എൻ.എം. സംസ്ഥാന കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ദീർഘകാലം പ്രബോധകനായിരുന്നു.സകാത്ത് ഒരു പഠനം, സ്ത്രീ സ്വാതന്ത്ര്യം ഇസ്‌ലാമിൽ, ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചുണ്ട് . പ്രവാചക ചരിത്രത്തെക്കുറിച്ചുള്ള രചന പൂർത്തീകരിച്ചിട്ടുണ്ട്.കേരളത്തിലെ നിരവധി പള്ളികളിൽ ഖത്തീബായി...

Post
കിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കിംഗ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൊന്നാനി: ഈഴുവത്തിരുത്തി കുറ്റിക്കാട് കുമ്പളത്തുപടി കിംസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തിരുവോണ ദിനത്തിൽ പൂക്കള മത്സരം, കസേരകളി, വരകളി മത്സരം, വടംവലി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ലെമൺ സ്പൂൺ തുടങ്ങിയ വിവിധ മത്സരങ്ങളാണ് നടത്തിയത്. വിജയിച്ചവർക്കുള്ള സമ്മാനദാനം മുൻ നഗരസഭ കൗൺസിലർ എ പവിത്രകുമാർ നിർവഹിച്ചു. എം പ്രിജു,കല്ലൂർ രതീഷ്, പി രാജേഷ്, സി പി മുസ്തഫ ,കെ സനീഷ്, കെ സൈനുദ്ദീൻ, കെ സജീഷ്, എ യദുകൃഷ്ണൻ,...

Post
37293

എടക്കുളം സ്വദേശി അബുദാബിയിൽ മരിച്ചു തിരുനാവായ :എടക്കുളംപടിഞ്ഞാറംമുക്കിലെവെള്ളാടത്ത്സൈതാലിയുടെ മകൻ ഷറഫുദ്ധീൻ (33) അബുദാബിയിൽ മരണപ്പെട്ടു.മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമം നടക്കുന്നു.മാതാവ്: പരേതയായ ഫാത്തിമ.ഭാര്യ: ഹഫ്സത്ത്മക്കൾ: ഫാത്തിമ സന, ഫായിസ , ഫൈഹ

Post
37289

പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു താനൂർ ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ +2 ഹുമാനിറ്റിസ് വിദ്യാർത്ഥിനി സുസ്മിതയെ ഒഴൂർ വെട്ടു ക്കുളത്തെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം ഇതെ രീതിയിൽ മരിച്ച തിരൂർ ഡയറ്റിലെ ഇന്ദുലേഖയുടെ വീടിന്അടുത്താണ് സുസ്മിതയുടെ വീട്സുബ്രഹ്മന്യൻ. കല്ലുവെട്ടുകുഴിയിൽസുബ്രഹ്മണ്യൻ്റെമകളാണ്. താനൂർ പോലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റും

Post
പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു .

പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു .

തിരൂർ: ഓണോത്സവം 2024നോടനുബന്ധിച്ച് പരിയാപുരം നവയുഗ് വായനശാല എ. ആർ കുട്ടിയുടെ സഹകരണത്തോടെ വനിതകൾക്കും പെൺകുട്ടികൾക്കും നൽകുന്ന പുതുവസ്ത്രങ്ങളുടെ ഉദ്ഘാടനം വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി മുല്ലയിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ ഷംല സുബൈർ, വായനശാല പ്രസിഡണ്ട് പി. മുരളീധരൻ, സെക്രട്ടറി കെ. സുശീലൻ, പി.പി. ഷാഹിന ,വി.പി. രേഖ എന്നിവർ സംസാരിച്ചു. വി. ടി. സരിത, കെ.ഹരികുമാർ, പത്മജ , ടി ദിവ്യ, കെ സയന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post
5000 പേർക്ക് ട്വന്റി-20 പാർട്ടി ഓണ സദ്യ നൽകി

5000 പേർക്ക് ട്വന്റി-20 പാർട്ടി ഓണ സദ്യ നൽകി

രവിമേലൂർകൊച്ചി:2024 സെപ്റ്റംബർ 14-ന് ഉത്രാടം ദിനത്തിൽ സ5000 പേർക്ക് ട്വൻ്റി 20 പാർട്ടി ഓണസദ്യ സൗജന്യമായി നൽകി.പെരുമ്പി ജംഗ്ഷൻ ‘കൊരട്ടിയിലെ സണ്ണി ഹാളിലാണ് സദ്യ നടന്നത്.അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂർ, നിയോജക മണ്ഡലങ്ങളിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പാലിറ്റേറ്റീവ് കെയർ സെൻ്ററുകൾ, മെറ്റലി റിട്ടാർഡഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കുഷ്ഠരോഗികൾ തുടങ്ങി 3500 ഓളം ഭക്ഷണം അതത് സ്ഥാപനങ്ങൾക്ക് ട്വൻ്റി 20 പാർട്ടിയുടെ സഹായത്തോടെവിതരണം ചെയ്തു .1500-ലധികം ഭക്ഷണം സാധാരണക്കാർക്കായി വേദിയിൽ വിളബു കയും ചെയ്തു.. കുറച്ച് എൻആർഐ അഭ്യുദയകാംക്ഷികളും METS...

Post
മൂന്നിയൂർ സ്വദേശിക്ക് അബൂദാബിയിൽ വച്ച് ദാരുണ മരണം

മൂന്നിയൂർ സ്വദേശിക്ക് അബൂദാബിയിൽ വച്ച് ദാരുണ മരണം

മൂന്നിയൂർ: അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി – ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്‌ കാൽ തെന്നി വീണാണ് അപകടം ഉണ്ടായത്. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്‌ത് വരികയാണ്....

Post
മുൻ പ്രവാസി ബൈക്കിടിച്ച് മരിച്ചു

മുൻ പ്രവാസി ബൈക്കിടിച്ച് മരിച്ചു

തിരൂർ: മുൻ പ്രവാസി ബൈക്കിടിച്ച് മരിച്ചു. തിരൂർ പാറശ്ശേരി നാലുപുരക്കൽ സുബ്രഹ്മണ്യൻ(ബാബു-66 ) ആണ് ബൈക്കിടിച്ച് മരിച്ചത്. കഴിഞ്ഞദിവസം പാറശ്ശേരിയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവെ കെ.എൽ-55 എ.ഇ 2611 ബൈക്കിടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സുബ്രഹ്മണ്യ​െന തിരൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു.തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഏറെക്കാലം വിദേശത്തായിരുന്നു. പിതാവ്: പരേതനായ കുട്ടാപ്പ. മാതാവ്: ഉണ്ണൂലി. ഭാര്യ: പ്രേമ. മക്കൾ: വിനീത,വിജിത,വിനീഷ്. മരുമക്കൾ:ഇദോഷ്,സജീഷ്, ദീപ. സഹോദരങ്ങൾ:ദേവകി, പത്മാവതി, പരേതരായ ചിന്നൻ, ലക്ഷമി,സരോജിനി,ജാനകി.

Post
ജെ.സി.ഐ തിരൂർ പൂകൃഷിവിളവെടുപ്പും പച്ചക്കറി നടീലും

ജെ.സി.ഐ തിരൂർ പൂകൃഷിവിളവെടുപ്പും പച്ചക്കറി നടീലും

(ജെ.സി.ഐ തിരൂർ പൂകൃഷിവിളവെടുപ്പ് മേഖല പ്രസിഡൻ്റ് കെ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യുന്നു.) കൈനിക്കര:ജെ.സി.ഐ തിരൂരിൻ്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പും പച്ചക്കറി നടീലും നടന്നു.കൈനിക്കര പള്ളിക്ക് സമീപം അര ഏക്കർ സ്ഥലത്തായിരുന്നു കൃഷി നടത്തിയത്.തൃപ്രങ്ങോട് പഞ്ചായത്ത് കൃഷിഭവൻ്റെ സഹായവും കൃഷിക്കുണ്ടായി.കർഷകൻ ഹമീദ് കൈനിക്കരയെ ചടങ്ങിൽ ആദരിച്ചു.ജെ.സി.ഐ മേഖല 28 പ്രസിഡൻ്റ് കെ.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു.തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം എം.കെ.അലവിക്കുട്ടി,മേഖലാ ഭാരവാഹികളായ ദീപു അരിസ്റ്റോ,ഷീജ ബിമൽ,പ്രോഗ്രാം ഡയറക്ടർ അഡ്വ.ഹാരിസ് കൈനിക്കര,അഷ്റഫ് ചേലാടൻ,ഹനീഫ് ബാബു,ഡോ.ജൗഹർ കാരാട്ട്,സി.കെ.ജെ ർഷാദ്,അൻവർ...