Category: പ്രാദേശികം

Post
ഇന്നോക്സ് ബിൽഡർക്കെതിരെ ഉപഭോക്തൃ കോടതി

ഇന്നോക്സ് ബിൽഡർക്കെതിരെ ഉപഭോക്തൃ കോടതി

‘പാതി വഴിയിൽ നിലച്ച വീട് പണി,11,68,600 രൂപയും പലിശയും നൽകുവാൻ വിധി. തൃശൂർ: നിശ്ചയിച്ച സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കാഞ്ഞാണി സ്വദേശി ഷിബു കൊല്ലാറ ഫയൽ ചെയ്ത ഹർജിയിലാണ് കോയമ്പത്തൂരിലുള്ള ഇന്നോക്സ് സ്ട്രക്ചറൽ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.നാല് മാസം കൊണ്ട് പണി പൂർത്തീകരിച്ച് നല്കാമെന്ന് വാക്കാൽ പറഞ്ഞാണ് എതിർകക്ഷി പണി ഏറ്റെടുത്തിരുന്നതു്. അപ്രകാരം പണി നടത്തുന്നതിൽ വീഴ്ച വരുത്തിയപ്പോൾ രേഖാപരമായി കരാറുണ്ടാക്കുകയായിരുന്നു.1972...

Post
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി കളക്ടറെ കാണാന്‍ അവരെത്തി

ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി കളക്ടറെ കാണാന്‍ അവരെത്തി

പ്രായം തളര്‍ത്തിയ ഓര്‍മ്മയുടെ താളം തെറ്റിയവരും അനാരോഗ്യകരമായ ക്ഷീണമുള്ളവരും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുമായ വയോജനങ്ങള്‍ ജില്ലാ കളക്ടറുമായി വിശേഷങ്ങള്‍ പങ്കുവെക്കാനെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയില്‍ ഈ ആഴ്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്‍മാരാണ് മുഖാമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. ജില്ലാ കളക്ടര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തിയ വയോജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ…എന്ന ഗാനം കളക്ടറുടെ മുന്‍പില്‍...

Post
കൊടകര: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ബ്ലോക്ക് പഞ്ചായത്ത്

കൊടകര: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ബ്ലോക്ക് പഞ്ചായത്ത്

സംസ്ഥാന സര്‍ക്കാരിന്റെ ”ഡിജി കേരളം” പദ്ധതിയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിലെ ഏഴു ഗ്രാമപഞ്ചായത്തുകളും 100% ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു കൊടകര ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത ബ്ലോക്കായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടൊപ്പം 100% സാക്ഷരത കൈവരിച്ച നെന്മണിക്കര, കൊടകര, മറ്റത്തൂര്‍, അളഗപ്പനഗര്‍, തൃക്കൂര്‍, വരന്തരപ്പിള്ളി, പുതുക്കാട് ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. യോഗം കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്...

Post
ശ്രദ്ധേയമായി മദ്രസ സർഗമേള

ശ്രദ്ധേയമായി മദ്രസ സർഗമേള

താനൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിൽ താനാളൂർ പ്രവർത്തിക്കുന്ന ഇസ്ലാഹുൽ  ഇഖ്വാൻമദ്രസ സർഗമേള സംഘാടന മികവ് കൊണ്ടും പങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി.മദ്രസ അങ്കണത്തിൽ നാലു വേദികളിലായി നടന്ന മത്സരങ്ങളിൽ 250 ലധികം പ്രതിഭകൾ പങ്കെടുത്തു.സർഗ്ഗമേള താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം മജീദ് മംഗലത്ത് ഉദ്ഘാടനം ചെയ്തു.എൻ.ഐ എസ് ജനറൽ സെക്രട്ടറിപി. ചെറിയ ബാവ അധ്യക്ഷത വഹിച്ചു.മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനദാനം നടത്തി.ഇബ്രാഹിം മാടമ്പാട്ട്, മുജീബ് താനാളൂർ, പി. എസ്. യഅഖൂബ്...

Post
ഫാത്തിബീസ് ലൈബ്രറി ശനിയാഴ്ച സമദാനി ഉദ്ഘാടനം ചെയ്യും

ഫാത്തിബീസ് ലൈബ്രറി ശനിയാഴ്ച സമദാനി ഉദ്ഘാടനം ചെയ്യും

തിരൂർ: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമായി രണ്ടര പതിറ്റാണ്ടിലധികമായി ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഫാത്തിബീസ് ലൈബ്രറി പുരുഷന്മാർക്കുൾപ്പെടെ എല്ലാവിഭാഗം ജനങ്ങൾക്കുമായി ശനിയാഴ്ച മുതൽ തുറന്ന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9.30 ന് പ്രഭാഷകനും പണ്ഡിതനുമായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.ഡോ. ഖമറുന്നിസാ അൻവറിൻ്റെ മാതാവിൻ്റെ പേരിൽ സ്ഥാപിച്ച ലൈബ്രറിയിൽ മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു തുടങ്ങിയ വിവിധ ഭാഷകളിൽമതം, സാഹിത്യം, ദർശനം ,കഥ, കവിത, നോവൽ...

Post
മലയാറ്റൂർ ഗവണ്മൻ്റ് എൽപി സ്കൂൾ ഗാന്ധി ജയന്തി ആഘോഷിച്ചു

മലയാറ്റൂർ ഗവണ്മൻ്റ് എൽപി സ്കൂൾ ഗാന്ധി ജയന്തി ആഘോഷിച്ചു

രവിമേലൂർ മലയാറ്റൂർ:- ഗവൺമെന്റ് എൽ പി സ്കൂൾ മലയാറ്റൂരിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പുതിയ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണവും തുടങ്ങി.മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു പാലിശ്ശേരി, പ്രധാന അധ്യാപിക ലിത സെബാസ്റ്റ്യൻ, അധ്യാപകരായ ശ്രീജ എം എസ് പിടിയെ അംഗം വിദ്യ രഘുഎന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾ കുട്ടികൾ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി

Post
മാലിന്യമുക്ത നവകേരളം: മേലൂരിൽ ശുചീകരണം നടത്തി

മാലിന്യമുക്ത നവകേരളം: മേലൂരിൽ ശുചീകരണം നടത്തി

രവിമേലൂർ ചാലക്കുടി,മലിന്യ മുക്തന വകേരളക്യാമ്പയിൻ ഭാഗമായി മേലൂർ ഗ്രാമപഞ്ചായത്ത് ജനകീയരോഗ്യകേന്ദ്രം പൂലാനിയുടെ നേതൃത്വത്തിൽ 3,6 വാർഡുകളിലായിക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പൂലാനി വാർഡ് മെമ്പർശ്രീ. ഇ. ആർ. രഘുനാഥ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു.കുന്നപ്പിള്ളി പ്രദേശത്തു വാർഡ് മെമ്പർ ശ്രീ. ബിബിൻരാജ് ഉൽഘാടനം ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ശ്രീമതി പ്രിയ ഈ പരിപാടിക്ക് നേതൃത്വം നൽകി. നിർമല കോളജ് NSS വിദ്യാർഥികൾ, നാട്ടുകാർ, എന്നിവർ ഈ ക്യാമ്പയിന്റെ ഭാഗമായി.

Post
കദീജ നിസാർ അന്തരിച്ചു

കദീജ നിസാർ അന്തരിച്ചു

തിരൂർ: നടുവിലങ്ങാടി ഫാത്തിമ മാതാ സ്കൂളിന് സമീപം താമസിക്കുന്ന കണ്ടഞ്ചിറ ഹസ്സൈനാർ എന്നവരുടെ മരുമകളും, താഴെപാലം പള്ളികെട്ടിടത്തിൽ AS IT SELUTION സ്ഥാപന ഉടമയുമായ നിസാർ അലിയുടെ ഭാര്യയുമായ കദീജ ( ഷാനി ) (38) നിര്യാതയായി.താനൂർ രായിര മംഗലം ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയാണ്.ഉപ്പ: കുഞ്ഞീതു മുള്ളമടക്കൽ. ഉമ്മ: തറമ്മ പറമ്പിൽ സഫിയ.മക്കൾ: ആയിഷ നിസാർ, ഹാമിസ് മുഹമ്മദ്, മറിയം.സഹോദരങ്ങൾ :ഷിമിൽ (അജ്‌മാൻ )ഷംലി (കോട്ടക്കൽ )സിജില ( രണ്ടത്താണി ) മയ്യത്ത് കബറടക്കം ഇന്ന് വ്യാഴാഴ്ച...

Post
വീട് കത്തിച്ച പ്രതികൾ അറസ്റ്റിൽ

വീട് കത്തിച്ച പ്രതികൾ അറസ്റ്റിൽ

എടവണ്ണ: ആര്യൻതൊടിയിൽ ഗൾഫ് വ്യവസായി നീരുൽപ്പൻ അഷ്‌റഫിന്റെ വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിച്ച അരക്കോടിയുടെ നാശ നഷ്ടം വരുത്തിയ സംഭവസത്തിൽ എടവണ്ണ പൊന്നാകുന്നു സ്വദേശി പി സി മാലിക് 37 പൊട്ടൻചാലി വീട് എന്ന പ്രതിയെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. അഷ്‌റഫിനോടുള്ള വിരോധം തീർക്കാൻ ഗൾഫിൽ നിന്നുള്ള കൊട്ടേഷൻ പ്രകാരമാണ് കുടുംബത്തെ ഇല്ലാതാക്കാൻ പ്രതികൾ ഗുഡാലോചന നടത്തിയത് എറണാംകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കൊട്ടേഷൻ സംഘത്തിന് പണം കൊടുതാണ് കൃത്യം നടത്തിച്ചത് . കൃത്യം...

Post
പെരിയാറിൽ നിന്ന് മണൽക്കടത്ത് രണ്ട് പേർ പിടിയിൽ.

പെരിയാറിൽ നിന്ന് മണൽക്കടത്ത് രണ്ട് പേർ പിടിയിൽ.

രവിമേലൂർ കൊല്ലം കരുനാഗപ്പിള്ളി കെ.എസ് പുരം തെക്കേതിൽ വീട്ടിൽ കുഞ്ഞുമോൻ (46), പടനിതെക്കേതിൽ ഷാജഹാൻ (54) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. തുരുത്ത് ഉളിയന്നൂർ ഭാഗങ്ങളിൽ നിന്നുമാണ് പുഴമണൽ മോഷ്ടിച്ച് ലോറിയിൽ കടത്തിയത്. പ്രതികൾ മുമ്പും സമാന കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. ഇൻസ്പെക്ടർ എം എം മഞ്ജുദാസ് ,അസി സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ ജലീൽ, കെ.എ നൗഷാദ്, സി.പി.ഒ മാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബേക്കർ, കെ.എം.മനോജ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌...