രവിമേലൂർ ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2 മുതൽ 17 വരെ നീണ്ടു നിൽക്കുന്ന മാലിന്യ മുക്തക്യാമ്പയിനിന്റെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് പുല്ലൂർ പൊതുമ്പു ചിറ പരിസരം വൃത്തിയാക്കുന്ന ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു.എൽബിഎസ്എം എച്ച് എസ് അവിട്ടത്തൂർ സ്കൂളിലെ എൻ എൻ സ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പങ്കാളിത്തത്തോടെ പൊതുമ്പു ചിറ പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചിത്വ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഘട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.പൊതുമ്പുചിറ ടേക്ക് എ ബ്രേക്കിന്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
പാത്തുമ്മു അന്തരിച്ചു
തിരൂർ: മുറിവഴിക്കൽ ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന ബാസുര വിഹാറിൽ പുതിയകത്ത് മുള്ളത്ത് പരേതനായ മുഹമ്മദ് എന്ന ബാവയുടെ ഭാര്യ തൈവളപ്പിൽ പാത്തുമ്മു ( 88 ) അന്തരിച്ചു.ഖബറടക്കം ഇന്ന് (ശനി ) രാവിലെ 9 മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പിതാവ്: പരേതനായ മുഹമ്മദ് ഭായ്. മാതാവ്: പരേതയായ ആയിഷുമ്മ. മക്കൾ: ഫാത്തിമ്മ , ആമിന ബീവി, ഉസ്മാൻ കുട്ടി ( ഫോട്ടോ ഗ്രാഫർ )മരുമക്കൾ: പരേതനായ അബ്ദുൽ ഖാദർ മുറിവഴിക്കൽ, സിദ്ധീഖ് ഹാജി...
അഴീക്കോട് കടലില്‍ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
തൃശൂർ: അഴീക്കോട് ഫിഷ് ലാൻ്റിങ്ങ് സെൻ്ററിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ കരയിലെത്തിച്ചു.പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിന്‍ നിലച്ചതിനെ തുടർന്നാണ് ബോട്ട് കടലിൽ കുടുങ്ങിയത്. ഉച്ചയ്ക്ക് 12.40 മണിയോടുകൂടി വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന്ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ബോട്ട് കരക്കെത്തിച്ചു. കൈപ്പമംഗലം സ്വദേശികളായ 40 മത്സ്യ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.തൃശൂർ ചാമക്കാല സ്വദേശി...
തിരൂരിൽ ഗതാഗത നിയന്ത്രണം
തിരൂര്‍-കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇന്ന്(ഒക്ടോബര്‍ 5) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ്-പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ്...
സബ് ജില്ലാ ശാസ്ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു
ലോഗോ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന തിരൂർ സബ്ജില്ലാ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശന കർമ്മം പഞ്ചായത്ത് വൈസ് പ്രസിഡൻറ് മുസ്തഫ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് സുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്നു. തിരുനാവായ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ ആയപള്ളി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സോളമൻ, എച്ച് എം ഫോറം കൺവീനർ ഫൈസൽ , എച്ച് എം ഫോറം ട്രഷറർ ഷുക്കൂർ , ശാസ്ത്രമേള കോഡിനേറ്റർ പ്രവീൺ കുമാർ പി.എം, പബ്ലിസിറ്റി കമ്മിറ്റി പ്രതിനിധി ഡോ....
മലപ്പുറം പരാമർശം:വിഭാഗീയതക്ക് തീ കൊടുത്ത് നാടിന്റെ സ്വാസ്ഥ്യം കെടുത്തരുത്:കെ എൻ എം
തിരൂർ: വിഭാഗീയതക്ക് തീ കൊടുത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് കെ എൻ എം മലപ്പുറം ജില്ലാ സംയുക്ത സംഗമം ആവശ്യപ്പെട്ടു. കേരള സർക്കാർ പണം നൽകി ഏൽപ്പിക്കുന്ന പി ആർ ഏജൻസികൾ വിഭാഗീയത പരത്തുന്ന ഇടപെടലുകൾ നടത്തുന്നത് അത്യന്തം അപകടകരമാണ്.മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന വരുന്നത് സംഘ് പരിവാർ അജണ്ടകൾക്കു പരവതാനി വിരിക്കാനുള്ള ശ്രമമാണ്. മുസ്‌ലിം ന്യുനപക്ഷങ്ങളെ ലക്ഷ്യം വെച്ച് വർഗീയ ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന കുപ്രചാരണത്തിന് കൊടിപിടിക്കുന്ന രീതി...
കലാഭവൻ മണി സ്മാരകനിർമ്മാണം ഉടൻ പൂർത്തിയാക്കും
രവിമേലൂർ ചാലക്കുടി: കലാഭവൻ മണി സ്മാരക നിർമ്മാണം എത്രയും വേഗം ആരംഭിയ്ക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. സ്മാരകത്തിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി നഗരസഭ ഓഫീസിനു സമീപം ദേശീയപാതയോട് ചേർന്ന് കലാഭവൻ മണി സ്മാരകനിർമ്മാണത്തിനായി അനുമതി ലഭിച്ചിട്ടുള്ള ഭൂമിയോടു ചേർന്നുള്ള...
സാദിഖലി ശിഹാബ് തങ്ങളും ഹാരിസ് ബീരാൻ എം.പി യും അമേരിക്കൻ പര്യടനത്തിന്
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ, രാജ്യ സഭാ അംഗം ഹാരിസ് ബീരാൻ എന്നിവർ ഒക്ടോബർ ആദ്യ വാരത്തിൽ ഡെൽഹിയിലിൽ നിന്നും ടോകിയോ വഴി അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിന് എത്തുന്നു. ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സന്ദർശനം,വേൾഡ് മലയാളി ഫെഡറേഷൻ , നിഹോൻ കൈരളി, കെ.എം.സി.സി എന്നീ പരിപാടികൾക്ക് ശേഷമാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. ഒക്ടോബർ 4 ന് വെള്ളിയാഴ്ച കാലത്ത് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ എത്തുന്നതും അന്ന് വൈകിട്ട് ബെർക്ക്ലി യിലെ സൈതുനാ കോളേജ് സന്ദർശിക്കുന്നതും , തുടർന്നു...
ബാപ്പുട്ടി ഹാജി അന്തരിച്ചു
താനൂർ: ആലത്തിയൂരിലെ പൗരപ്രമുഖൻഅരങ്ങത്ത് പറമ്പിൽ മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (74) അന്തരിച്ചു . കബറടക്കം വെള്ളി രാവിലെ 10.30ന് ആലത്തിയൂർ ജുമാ മസ്ജിദ് കബറസ്ഥാനിൽ. ഭാര്യ: കദിയാമു. മക്കൾ: ഫവാസ് ,’ ഫായിസ് , നെസിമ. മരുമക്കൾ : നസറിയ (മംഗലം), മുബഷിറ (പരപ്പനങ്ങാടി) , ഷെരീഫ് (കൈമലശ്ശേരി).
ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക്ഗതാഗത നിയന്ത്രണം
എറണാകുളം ജില്ലയില്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ടിപ്പര്‍ ലോറികളുടെയും/ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.00 വരെയും നിരോധിച്ചുകൊണ്ട് റോഡ് സേഫ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ മുതലുള്ള ഈ ഉത്തരവു ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.









